‘എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നു പ്രണയിച്ചാലോ?’; മോനിഷ അന്ന് എന്നോട് ചോദിച്ചതിങ്ങനെ, വെളിപ്പെടുത്തി വിനീത്

133

മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത മുഖമാണ് നടി മോനിഷയുടേത്. ഓർക്കുമ്പോൾ ഇന്നും ഒരു നോവാണ് മലയാളികളുടെ മനസ്സിൽ മോനിഷ എന്ന കലാകാരിയുടെ വിയോഗം. 1992 ഡിസംബർ രണ്ടിനാണ് ആലപ്പുഴയിലെ ചേർത്തലയിൽ വച്ച് വാഹനാപകടത്തിന്റെ രൂപത്തിൽ മോനിഷയെ മരണം തട്ടിയെടുക്കുന്നത്.

ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. എംടി ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മോനിഷ മാറി.

Advertisements

ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ചെറിയ പ്രായത്തിൽ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരുന്നു ഈ കലാകാരി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുള്ള താരം കൂടിയായിരുന്നു മോനിഷ.

ALSO READ- ഇത്രയും വിലയോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കല്യാണി പ്രിയദര്‍ശന്‍ ധരിച്ച ചപ്പല്‍

വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മോനിഷ. പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമായിരുന്നു മോനിഷ. മോനിഷയുടെ അകാല മ ര ണം മലയാളികളെ ഒട്ടൊന്നുമല്ല തളർത്തിയത്. മോനിഷയുടെ ഓർമ്മകൾക്ക് 31 വർഷം തികഞ്ഞിരിക്കുകയാണ് ഈ ഡിസംബർ രണ്ടിന്.

ഇപ്പോഴിതാ മോനിഷയുടെ സിനിമയിലെ ഏറ്റവും മികച്ച ജോഡിയും അടുത്ത സുഹൃത്തുമായിരുന്ന വിനീത് താരത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.

അന്ന് ‘നഖക്ഷതങ്ങളിൽ’ അഭിനയിക്കുമ്പോൾ തങ്ങൾ രണ്ടും പേരും കുട്ടികളായിരുന്നു. അവൾക്ക് അന്ന് പതിമൂന്ന് വയസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഷൂട്ടിങ് ഒരു പിക്കിനിക്ക് പോലെയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. തന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു മോനിഷ.

എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പെൺകുട്ടി. അവൾ അങ്ങനെ ഒറ്റക്ക് ഇരുന്ന് കണ്ടിട്ടേയില്ല. എപ്പോഴും സംസാരിച്ച് ചിരിച്ചുകൊണ്ടിരിക്കും. ഒരു നടി എന്നതിനേക്കാൾ അവൾ എന്നും നൃത്തത്തിനോട് അമിതമായ സ്‌നേഹം ഉണ്ടായിരുന്നെന്നും വിനീത് ഓർക്കുന്നു.

അതേസമയം, ‘അന്ന് ഞങ്ങളെ കുറിച്ചും ഗോസിപ്പുകൾ സജീവമായിരുന്നു. പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു. ഒരു ദിവസം തമാശയ്ക്ക് മോനിഷ എന്നോട് ചോദിച്ചിരുന്നു, എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന്’- വിനീത് വെളിപ്പെടുത്തുകയാണ്.

പക്ഷെ, അതൊരു തമാശ മാത്രമാക്കി രണ്ടാളും ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേർക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല- എന്നാണ് വിനീത് വിസദീകരിക്കുന്നത്.

Advertisement