ഇത്രയും വിലയോ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കല്യാണി പ്രിയദര്‍ശന്‍ ധരിച്ച ചപ്പല്‍

81

തെന്നിന്ത്യയിൽ തിരക്കുള്ള നടിമാരുടെ ലിസ്റ്റ് എടുത്തു നോക്കുകയാണെങ്കിൽ അതിൽ കല്യാണി പ്രിയദർശനുള്ള സ്ഥാനം ചെറുതല്ല. സാക്ഷാൽ സംവിധായകൻ പ്രിയദർശന്റെയും, നടി ലിസ്സിയുടെയും മകളായ താരത്തിന് സിനിമ സ്വപ്നം തന്നെ ആയിരുന്നു. ഇതിനോടകം നിരവധി ചിത്രത്തിൽ കല്യാണി അഭിനയിച്ചു.

Advertisements

ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. നിരാലംബരായ പാവപ്പെട്ട വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിതമായ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്നതിനായി അൻവർ സാദത്ത് എംഎൽഎ നടപ്പിലാക്കുന്ന പദ്ധതിയായ അമ്മക്കിളിക്കൂടിന്റെ 50 മത്തെ വീടിന്റെ താക്കോൽ കൈമാറ്റത്തിന് കല്യാണി എത്തിയപ്പോൾ ഉള്ള വീഡിയോ ആണിത്.

ഇതിൽ താരം ധരിച്ച ചെരുപ്പാണ് ആരാധകർ ശ്രദ്ധിച്ചത്. ഡിയോർ ഡിവേ സ്ലൈഡിന്റെ ചപ്പൽ ആണ് കല്യാണി അമ്മക്കിളിക്കൂട് പരിപാടിക്ക് എത്തിയപ്പോൾ ധരിച്ചത്. ഇന്ത്യൻ റുപ്പീസിൽ ഈ ചെരുപ്പിന്റെ വില ഏകദേശം ?62,500.00 ആണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഇതിന് താഴെ നിരവധി കമന്റാണ് വന്നത്.

അതേസമയം സിനിമാകുടുംബത്തിൽ നിന്നുമെത്തി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ കല്യാണി പ്രിയദർശൻ ഇന്നും അഭിനയത്തിൽ സജീവം ആണ് . താരം അമ്മയെപ്പോലെ അഭിനയവഴി തിരഞ്ഞെടുത്തപ്പോൾ ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളിലായിരുന്നു മകന് താൽപര്യം.

Advertisement