ഇന്ദ്രൻസിന്റെ മോഹം അകലെ; പത്താംക്ലാസ് പാസാകാൻ ഇനിയും കാത്തിരിക്കണം; പുതിയ കുരുക്കായി രേഖകൾ

50

വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളായി മാറിയ താരമാണ് ഇന്ദ്രൻസ്. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഇന്ദ്രൻസ് എന്ന അതുല്യ താരത്തെ അറിയാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല.

വസ്ത്രലങ്കാര മേഖലയിൽ നിന്ന് അദ്യം ചെറിയ വേഷങ്ങളിൻ അഭിനയിച്ച് പിന്നീട് മുഴുനീള കോമഡി വേഷങ്ങളിലും അവിടെനിന്നും നായകനായും സ്വഭാവ നടനായും ഒക്കെ മാറുകയായിരുന്നു ഇന്ദ്രൻസ്. മലയാള സിനിമയിലെ അതുല്യ താരമായി താരം വളർന്ന ഇന്ദ്രൻസ് ആളൊരുക്കം എന്ന സിനിമയിൽ കൂടി 2018ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി എടുത്തിരുന്നു.

Advertisements

മുൻപ് ഇന്ദ്രൻസിന്റെ കോമഡി രംഗം കണ്ട് ചിരിക്കാത മലയാളികൾ ഉണ്ടാവില്ല. എന്നാൽ പിന്നീട് ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ച് എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ ആണ് താരം ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ താരം തന്റെ എക്കാലത്തേയും ഏറ്റവും വലിയ ആഗ്രഹമായ പത്താംക്ലാസ് വിജയിച്ചെന്ന സർട്ടിഫിക്കറ്റിനായി കാത്തിരിപ്പിലാണ്. ഈ സർട്ടിഫിക്കറ്റ് കൈകളിലെത്താൻ ഇനിയും വൈകുമോ എന്നാണ് ആശങ്ക. കേരള സാക്ഷാരതാ മിഷന്റെ പത്താംക്ലാസ് തുല്യതാ പരീക്ഷയെഴുതാനായാണ് ഇന്ദ്രൻസ് കാത്തിരിക്കുന്നത്.

ALSO READ- ‘എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നു പ്രണയിച്ചാലോ?’; മോനിഷ അന്ന് എന്നോട് ചോദിച്ചതിങ്ങനെ, വെളിപ്പെടുത്തി വിനീത്

കുട്ടിക്കാലത്തെ ജീവിതസാഹചര്യം കാരണം സ്‌കൂൾപഠനം മുടങ്ങിയതോടെയാണ് നടന് പത്താം തരം വെറും സ്വപ്‌നം മാത്രമായി അവശേഷിച്ചത്. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഇന്ദ്രൻസ് പഠിച്ചിരുന്നത്. സ്‌കൂളിൽ പോകാൻ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താൻ സ്‌കൂൾ വിദ്യാഭ്യാസം നിർത്തി തയ്യൽ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രൻസ് മുൻപ് പറഞ്ഞത്. എന്നാൽ വായന ശീലം വിടാത്തതിനാൽ കുറേ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. വായനയാണ് ജീവിതത്തെ കുറിച്ച് ഉൾക്കാഴ്ച്ചയുണ്ടാക്കിയതെന്ന് ഇന്ദ്രൻസ് പറയുന്നു.


ഒടുവിൽ പഠനത്തിനായി സാഹചര്യങ്ങൾ ഒത്തുവന്നത് ഇപ്പോഴാണ്. ഇതോടെ തുല്യതാ പരീക്ഷഎഴുതി പത്താംക്ലാസ ്പാസാകാനായി കാത്തിരിക്കുന്ന ഇന്ദ്രൻസിന് രേഖകളുടെ നൂലാമാലകളാണ് കുരുക്കാകുന്നത്.

ഏഴാംക്ലാസ് ജയിച്ചവർക്കാണ് പത്താം തരം തുല്യതാ പരീക്ഷ എഴുതാൻ നേരിട്ട് യോഗ്യത ലഭിക്കുക. സാക്ഷരതാമിഷന്റെ ഈ ചട്ടമാണ് ഇന്ദ്രൻസിന്റെ മോഹങ്ങൾക്ക് കാലതാമസം വരുത്തുന്നത്. അതിനാൽ ഏഴാംക്ലാസ് വരെ പഠിച്ചിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റ് കൈകളിൽ ഇല്ലാത്തതിനാൽ താരത്തിന് ചിലപ്പോൾ ആദ്യം ഏഴാം തരം തുല്യതാ പരീക്ഷ എഴുതി വിജയിക്കേണ്ടി വരും. നിലവിൽ താരത്തിന്റെ ക.യ്യിൽ നാലാം ക്ലാസ് വിജയിച്ചതിന്റെ രേഖകൾ മാത്രമാണ് ഇള്ളത്.

ALSO READ-രാജകുടുംബത്തിലെ കുഞ്ഞുങ്ങളെ ഉറക്കിയിരുന്ന തൊട്ടില്‍, ഞാനും അമ്മയും മുത്തച്ഛന്മാരും മുതുമുത്തച്ഛന്മാരും വരെ ഉറങ്ങിയത് ഇതിലാണ്, പാരമ്പര്യമായി കൈമാറി വന്ന തൊട്ടിലിനെ കുറിച്ച് ഉത്തര ഉണ്ണി പറയുന്നു

നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് ഇന്ദ്രൻസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. താരം ഏഴുവരെ പോയിട്ടുണ്ടെന്നാണ് ഇന്ദ്രൻസിന്റെ സഹപാഠികൾ സാക്ഷ്യപ്പെടുത്തിയെന്ന് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എജി ഒലീന വ്യക്തമാക്കി.

എന്നാൽ ഏഴാം ക്ലാസ് ജയിച്ചതിന്റെ രേഖ താരത്തിന്റെ കയ്യിലിലല്ലാത്തതാണ് തുടർ പഠനത്തിന് തടസം. ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകും. ഏഴുമാസം നീളുന്ന പഠനത്തിൽ ഇന്ദ്രൻസിന് ഇളവും നൽകാൻ സാധിക്കും. ഏഴാം തരവും പത്താം തരവും തുല്യതാ പരീക്ഷിലൂടെ വിജയിക്കാൻ ഒന്നര വർഷത്തെ പഠനം മതി. ഇതിന് തയ്യാറാണെന്ന് ഇന്ദ്രൻസ് അറിയിച്ചിട്ടുമുണ്ട്.

ദിവസങ്ങൾക്കുമുമ്പ് നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നിലവിൽ താരം യുപി ക്ലാസുകളിൽ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ‘അക്ഷരശ്രീ’ പ്രകാരം ഇന്ദ്രൻസിനെ പത്താംക്ലാസിൽ പഠിപ്പാക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്.

യുപി പഠനത്തിന്റെ കൂടുതൽരേഖകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഇന്ദ്രൻസിനെ തുടർപഠനത്തിന് പ്രേരിപ്പിച്ച മെഡിക്കൽ കോളേജ് വാർഡ് കൗൺസിലറും സുഹൃത്തുമായ ഡിആർ അനിൽ പറഞ്ഞു. ഷൂട്ടിങ് തിരക്കുള്ളതിനാൽ എല്ലാ ഞായറാഴ്ചയും മെഡിക്കൽ കോളേജ് ഗവ. സ്‌കൂളിലെ സെന്ററിൽ എത്താനാവില്ല. പഠനത്തിന് സ്പെഷ്യൽ ക്ലാസ് ഏർപ്പെടുത്തുന്നതടക്കം പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.

67-ാം വയസിലാണ് താരം തന്റെ വിദ്യാഭ്യാസത്തിന് കൂടുതൽ മിനുക്കം വേണമെന്ന വാശിയിൽ പഠനത്തിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്ന താരത്തിന് വിവിധകോണുകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ്.

Advertisement