ഹനാന്റെ ജീവിത പോരാട്ടം മറ്റുള്ളവർക്കുള്ള മാതൃകയാകുന്നതാണ്. പഠനത്തിനിടെ സമയം കണ്ടെത്തി മീൻ വിൽപ്പന നടത്തി വൈറലായ താരമാണ് ഹനാൻ.
ഹനാന് വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേതും വലിയ വാർത്തയായിരുന്നു. ശേഷം ജീവിതത്തിലേക്ക് തിരികെയെത്തുകയാണ് ഹനാൻ. ഇപ്പോൾ ബിഎ മ്യൂസിക്ക് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഹനാൻ.
ALSO READ

ഒറ്റയ്ക്കുള്ള ജീവിതത്തിനിടെ തന്റെ ഇഷ്ടങ്ങൾ യൂട്യൂബിലൂടെ ാരാധകരുമായി പങ്കുവെക്കാനും ഹനാൻ സമയം കണ്ടെത്താറുണ്ട്. തന്റെ പ്രിയപ്പെട്ട ഇടമാണ് വീടെന്നും ഇഷ്ടമുള്ള സംഗീതോപകരണങ്ങളാൽ വീട് നിറയ്ക്കണമെന്നും തന്റെ വലിയ ആഗ്രഹമാണെന്നും ഹനാൻ പറയുന്നുണ്ട്. ഇപ്പോൾ ഹനാൻ പങ്കെടുത്ത ഒരു ഷോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മുൻപൊരു കഫേ നടത്തിയിരുന്നുവെന്നും ജോലിഭാരം താങ്ങാനാകാതെ ആരോഗ്യാവസ്ഥ വീണ്ടും അതിന് പിന്തുണയ്ക്കാതെ വന്നപ്പോൾ അത് നിർബന്ധിതമായി ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.

അപകടത്തിലേറ്റ പരിക്ക് ഭേദമാകാൻ റെസ്റ്റ് അനിവാര്യമായിരുന്നുവെന്ന് ഹനാൻ പറയുന്നു. കോഴിക്കോടു നിന്ന് തിരികെ വരുമ്പോഴായിരുന്നു ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.
അത് കേട്ട പലരും പറഞ്ഞത് ആരുടെയോ കൂടെ കാറിൽ കറങ്ങാൻ പോയപ്പോഴാണ് അവൾക്ക് അത് സംഭവിച്ചത് അവൾക്കങ്ങനെ തന്നെ വേണം എന്നായിരുന്നു. എന്നാൽ സത്യാവസ്ഥ അതല്ലായിരുന്നുവെന്നും ആരുടെയും കൂടെ കറങ്ങാൻ പോയതല്ലെന്നും കോഴിക്കോട് രണ്ട് മൂന്ന് ഉദ്ഘാടനങ്ങളുണ്ടായിരുന്നു അതിന് വേണ്ടി കോഴിക്കോട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നതെന്നും ഹനാൻ വ്യക്തമാക്കി. ചെയ്യാത്ത കാര്യം പറഞ്ഞു കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നിയെന്നും ഹനാൻ പറഞ്ഞു.
ALSO READ

വലിയൊരു അപകടമായിരുന്നു അതെന്നും തുടർന്ന് ഫ്‌ലാറ്റിലെത്തിയപ്പോൾ തനിച്ചുള്ള ജീവിതം വല്ലാതെ ബുദ്ധിമുട്ടിലാക്കിയെന്നും ഹനാൻ പറയുന്നുണ്ട്.
പിന്നെ സ്വയം സർവൈവ് ചെയ്താണ് ഇവിടെ വരെ എത്തിയതെന്നും അന്ന് ആശുപത്രിയിലെ ചെലവുകളൊക്കെ സർക്കാർ തന്നെ വഹിച്ചിരുന്നുവെന്നും തിരികെ വീട്ടിലെത്തിയപ്പോൾ തനിച്ചായി പോയിരുന്നുവെന്നും ഹനാൻ അഭിമുഖത്തിൽ പറഞ്ഞു.

അമൃത ടിവിയിൽ നടി സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ഉള്ള ഹനാന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.









