ജീവിതത്തിലെ പ്രസതിസന്ധി ഘട്ടങ്ങളെ എല്ലാം ചിരിച്ചു കൊണ്ട് നേരിട്ട സമാന്ത ; പാതി മലയാളിയായ സാമന്തയുടെ അധികമാരും അറിയാത്ത വിശേഷങ്ങൾ

109

സാമന്ത നാഗ ചൈതന്യ വിവാഹ മോചനവാർത്തകൾക്ക് ഒരു അറുതി വന്നിരിയ്ക്കുകയാണ്. എന്നിരുന്നാലും ഒരു ദശക കലത്തോളം പ്രണയിച്ച് വിവാഹം ചെയ്തവർ എന്തുകൊണ്ട് പിരിഞ്ഞു എന്നതിന്റെ കാരണം തേടികൊണ്ടിരിയ്ക്കുകാണ് ആരാധകർ.

ഡിവോഴ്‌സിനെ കുറിച്ച് ആദ്യം തന്നെ സൂചന നൽകിയത് സമാന്ത തന്നെയാണ്. ജീവിതത്തിലെ പ്രസതിസന്ധി ഘട്ടങ്ങളെ എല്ലാം ചിരിച്ചു കൊണ്ട് നേരിട്ട സമാന്ത, ഈ ഒരു അവസ്ഥയെയും ധൈര്യത്തോടെ അഭിമുഖീകരിയ്ക്കും എന്നാണ് ആരാധകർ പ്രതീക്ഷിയ്ക്കുന്നത്.

Advertisements

ALSO READ

കുറുക്കു വഴികളോ, എളുപ്പ മാർഗങ്ങളോ ഞാൻ നോക്കിയില്ല, പക്ഷെ ഞാൻ അവിടെ എത്തും എന്റെ വഴിയിലൂടെ നേർ വഴിയിലൂടെ : തോറ്റു പോകുമെന്ന് സ്വയം കരുതി ഇരിക്കുന്നവർക്ക് വേണ്ടി സമർപ്പിച്ച് സാന്ത്വനം താരം

സിനിമയുടെ യാതൊരു പാരമ്പര്യവും ഇല്ലാതെ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് മുൻനിരയിലേക്ക് ഉയർന്ന് വന്ന നടിയാണ് സമാന്ത. കരിയറിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്ന് വന്നത്. സമാന്തയെ കുറിച്ച് അധികമാരും അറിയാത്ത ചില ചരിത്രങ്ങളാണത്.

1987 ഏപ്രിൽ 28 ന് ആണ് സമാന്തയുടെ ജനനം. അച്ഛൻ തെലുങ്കും അമ്മ മലയാളിയും ആണെങ്കിലും സാമന്ത വളർന്നതും പഠിച്ചതും എല്ലാം തമിഴ് നാട്ടിലാണ്. ചെന്നൈ പെൺകുട്ടി എന്ന് അറിയപ്പെടാനായിരുന്നു സമാന്തയ്ക്ക് ഏറെ ഇഷ്ടം. പഠനകാലത്ത് തന്നെ സാം നിരവധി മോഡലിങ് ഷോകളിലും പങ്കെടുത്തിരുന്നു.

അങ്ങനെ ഒരു മോഡലിങ് ഷോയിൽ നിന്നാണ് സംവിധായകൻ രവി വർമൻ സമാന്തയെ കണ്ടെത്തിയത്. അങ്ങനെ 2010 ൽ റിലീസ് ചെയ്ത മോസ്‌കോവിൻ കാവേരി എന്ന ചിത്രത്തിലൂടെ സാമന്ത അഭിനയ ലോകത്തേക്ക് കടന്നു വന്നു. എന്നാൽ സമാന്ത എന്ന നടിയുടെ വരവ് അറിയിച്ചത് യേ മായ ചേസുവേ എന്ന ചിത്രമാണ്. ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ നാഗ ചൈതന്യയാണ് നായകനായത്. 2010 ൽ റിലീസ് ചെയ്ത ആ സിനിമ പൂർത്തിയാകും മുന്നേ തന്നെ ഇരുവരും പ്രണയത്തിൽ ആവുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് സമാന്തയ്ക്ക് നന്ദി അവാർഡും കിട്ടിയിരുന്നു.

ALSO READ

ഒരു ദശക കാലത്തോളം പ്രണയിച്ച് വിവാഹം ചെയ്ത സമാന്തയെ നാഗ ചൈതന്യ ഒഴിവാക്കാൻ കാരണം ബോളിവുഡിലെ വിവാഹ മോചനത്തിൽ വിദഗ്ധനായ ഒരു സൂപ്പർ സ്റ്റാറുമായുള്ള ചങ്ങാത്തം: കങ്കണ റണാവത്ത്

സിനിമയിൽ എത്തി ചെറിയചെറിയ വേഷങ്ങളിലൂടെ മുൻനിരയിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു സാം. കൃത്യം രണ്ട് വർഷം കഴിയുമ്പോഴേക്കും സമാന്തയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നു തുടങ്ങി. രോഗപ്രതിരോധ വൈകല്യത്തിന് ചികിത്സയിലായിരുന്ന സാമന്ത 15 ദിവസത്തോളം ശേഷിയില്ലാതെ കിടന്നു. അതിനിടയിൽ പല ബിഗ് ബജറ്റ് ചിത്രങ്ങളും സമാന്തയ്ക്ക് നഷ്ടപ്പെട്ടു. പിന്നീട് വർഷങ്ങളുടെ കഠിന പ്രയത്നത്തിലൂടെ സമാന്ത മുന്നോട്ട് വന്നത്.

രോഗ മുക്തി നേടിയ ശേഷം സമാന്ത പൂർവ്വാധികം ശക്തിയോടെ പിടിച്ചു കയറാം തുടങ്ങി. തെലുങ്കിലും തമിഴിലും ഒരേ സമയം സിനിമകൾ ചെയ്യുന്ന തിരക്കിലായിരുന്നു സാം. ദൂക്കുടു, ഈഗ, നീതാനെ എൻ പൊൻ വസന്തം, മനം, അ ആ, കത്തി, അഞ്ചാൻ, സൺ ഓഫ് സത്യ മൂർത്തി, തെറി, തങ്കമകൻ, സൂപ്പർ ഡൂലക്സ്, രംഗസ്ഥലം എന്നീ ചിത്രങ്ങൾ എല്ലാം സാമന്തയുടെ വളർച്ചയുടെ ചവിട്ടു പടികളായിരുന്നു.

ആദ്യ ചിത്രത്തിലൂടെ തന്നെ സമാന്തയും നാഗ ചൈതന്യയും അടുത്ത് അറിയുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം 2017 ൽ ഇരുവരും ഔദ്യോഗികമായി തങ്ങളുടെ വിവാഹം പ്രഖ്യാപിച്ചു. ഹൈദരബാദിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. 2017 ഓക്ടോബറിൽ ഗോവയിൽ വച്ച് ഹിന്ദു മത വിശ്വസ പ്രകാരവും ക്രിസ്ത്യൻ മത വിശ്വാസ പ്രകാരവും സമാന്തയും നാഗ ചൈതന്യയും വിവാഹം ചെയ്തിരുന്നു.

വിവാഹത്തിന് ശേഷം സമാന്ത സോഷ്യൽ മീഡിയയിൽ എല്ലാം പേര് മാറ്റി. തന്റെ പേരിനൊപ്പം ഭർത്താവിന്റെ കുടുംബ പേരും ചേർത്തു. സൗത്ത് സിനിമാ ഇന്റസ്ട്രിയിൽ ഏറ്റവും ക്യൂട്ട് കപ്പിൾസ് എന്നായിരുന്നു സാമന്തയും ചൈതന്യയും അറിയപ്പെട്ടിരുന്നത് തന്നെ.

എന്നാൽ കൃത്യം നാല് വർഷത്തിന് ശേഷം സാം സോഷ്യൽ മീഡിയയിൽ നിന്നും ഭർത്താവിന്റെ കുടുംബ പേര് എടുത്ത് മാറ്റിക്കൊണ്ട് വിവാഹ മോചിതരാവുന്ന എന്ന് പരോക്ഷമായി അറിയിയ്ക്കുകയായിരുന്നു. അന്ന് മുതൽ വന്നിരുന്ന വിവാദ വാർത്തകൾക്ക് ഒക്ടോബർ 2 ന് ഔദ്യോഗികമായി സ്ഥിതീകരണവും താരം നൽകി.

Advertisement