എന്റെ ഹൃദയത്തില്‍ നീ ഒരു വലിയ വിള്ളല്‍ ഉണ്ടാക്കിയാണ് പോയത്; മകളെ കുറിച്ച് ചിത്ര

101

ഒത്തിരി പാട്ടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഗായികയാണ് കെ.എസ് ചിത്ര. എന്നും ചിരിച്ച മുഖവുമായിട്ടാണ് ചിത്ര വേദിയിൽ എത്താർ. എന്നാൽ ഇടയ്‌ക്കൊന്ന് ചിത്രയുടെ ജീവിതത്തിൽ വേദനിപ്പിക്കുന്ന വേർപാടും ഉണ്ടായി, മകൾ നന്ദനയുടെ മരണം.

Advertisements

ഇപ്പോഴും മകളുടെ പിറന്നാൾ ദിനം എത്തുമ്പോൾ ഒാർമ്മകൾ പങ്കുവെച്ച് ചിത്ര എത്താറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്.

മകളുടെ ഓർമ്മയിൽ ജീവിക്കുന്ന അമ്മയായി ചിത്ര മാറുന്നു എന്നാണ് കുറിപ്പുകൾ സൂചിപ്പിക്കുന്നത്. നന്ദന ഓർമ്മയായിട്ട് പന്ത്രണ്ടുവർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ആ ഓർമ്മയിലാണ് അമ്മ മനസ്സ്. എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് പൊയ്പോയത് എന്നാണ് ചിത്ര ഇപ്പോൾ കുറിച്ചത്.

മകളുടെ പിറന്നാൾ ദിനം ചിത്ര പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് മോളെ പൊയ്പോയത് . ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്- എന്നും ചിത്ര കുറിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണി ആയിരുന്നു നന്ദന.

 

 

Advertisement