എല്ലാം പെട്ടന്നായിരുന്നു; വിവാഹ വേഷത്തില്‍ വീണാ നായര്‍

251

സിനിമകളിലൂടെയും സീരിയലുകളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായർ. മിനിസ്‌ക്രീൻ പരമ്പരകളിലൂടെ എത്തി പിന്നീട് സിനിമയിലും തിളങ്ങുകയായിരുന്ന താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

അതേസമയം ഏഷ്യാനെറ്റിലെ പ്രമുഖ റിലായിറ്റി ഷോയായ ബിഗ്‌ബോസ് സീസൺ മലയാളം രണ്ടിലെ മത്സരാർത്ഥിയായ എത്തിയതോടെ വീണ നായർക്ക് ആരാധകരും കൂടുകയായിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ വീണ താൻ ഭർത്താവും ആയി പിരിഞ്ഞതിനെ കുറിച്ചെല്ലാം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ രണ്ടാം വിവാഹം ഉണ്ടാവുമോ എന്ന ചോദ്യം നടി നേരിട്ടെങ്കിലും അതിനൊന്നും കൃത്വമായ മറുപടി ഈ താരം നൽകിയില്ല. ഇപ്പോഴിതാ വീണയുടെ പുറത്തുവന്ന ചില ചിത്രങ്ങളാണ് വൈറൽ ആവുന്നത്.

വിവാഹ വേഷത്തിൽ നിൽക്കുന്ന ഏതാനും ഫോട്ടോസ്, വീഡിയോ ആക്കി പങ്കുവച്ചിരിക്കുകയാണ് നടി. ‘കല്യാണപ്പെട്ട്, എല്ലാം പെട്ടന്നായിരുന്നു’ എന്ന ക്യാപ്ഷനുമുണ്ട്. രണ്ടാം വിവാഹം ആയോ എന്ന ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രങ്ങൾ. ആരാണ് വരൻ എന്ന് ചോദിച്ച് ചിലർ കമന്റിൽ എത്തിയിട്ടുണ്ട്.

Advertisement