‘തെറ്റായ ഉദ്ദേശ്യങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു ചുറ്റും; ഒരുപാട് കബളിപ്പിക്കലും ചതിയും, എല്ലാം എന്റെ തെറ്റ്’; സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് അമല പോൾ

227

തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് മലയാളി താരസുന്ദരി അമല പോൾ. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്‌മേക്കർ ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെ ആണ് അമല പോൾ ശ്രദ്ധ നേടിയത്. ഇന്ന് സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ .മലയാളികൾ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും, ലൈല ഓ ലൈല തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അമലാ പോൾ അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ നിർമ്മാണത്തിലേക്കും കടക്കുകയാണ് അമല പോൾ. താരം തന്നെ നായികയായി എത്തുന്ന കാഡവർ എന്ന സിനിമ റിലീസിനാെരുങ്ങുകയാണ്. ആഗസ്റ്റ് 12 ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്കെത്തുക. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ പറ്റി സംസാരിക്കുകയാണ് അമല ഇപ്പോൾ.

ALSO READ- ബ്രൈഡൽ ലുക്കിൽ പ്രിയ ഗായിക അഭയ ഹിരൺമയി; ഇത് സ്വപ്ന സാഫല്യമെന്ന്; സന്തോഷവാർത്തയുമായി താരം

രണ്ട് വർഷം താൻ സിനിമ ചെയ്യാതെ വ്യക്തിപരമായി കുറച്ചു സമയം നീക്കിവെക്കുകയായിരുന്നെന്ന് അമല പോൾ പറയുന്നു. പഴയ അമല പോളിൽ നിന്നും ഇതിനുള്ളിൽ താനൊരുപാട് മാറിപ്പോയെന്നും അമല പറയുന്നുണ്ട്. ‘രണ്ട് വർഷം വീട്ടിലിരുന്നപ്പോൾ എന്നേക്കാൾ ആശങ്ക അമ്മയ്ക്കായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് 13 വർഷത്തോളം ഞാൻ വളരെയധികം വർക്ക് ചെയ്തിരുന്നു. പക്ഷെ അന്ന് ഞാൻ സന്തോഷത്തിലായിരുന്നില്ല. ഞാൻ എന്തിനൊക്കെയോ പിന്നാലെ ഓടുകയായിരുന്നു. ഒന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക്. ഞാൻ എന്റെ വിജയം ആഘോഷിച്ചിരുന്നില്ല. എന്റെ ഏറ്റവും മോശമായ പങ്കാളി ഞാൻ തന്നെയായിരുന്നു. അന്ന് എന്റെയൊപ്പം ഞാനില്ല. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു. ഇത് എന്റെ പാഷനായിരുന്നിട്ട് പോലും

‘മൈന ചെയ്യുന്ന സമയത്തല്ല. മൈനയ്ക്ക് ശേഷം ഒരുപാട് മാറ്റങ്ങൾ വന്നു. പുറത്തു നിന്നുള്ള കണ്ടീഷനിംഗും സമ്മർദ്ദവും മറ്റും. ഞാൻ അതിന് കീഴടങ്ങുകയും ചെയ്തു. അത് എന്റെ പ്രശ്‌നമായിരുന്നു. ഒരുപക്ഷെ എനിക്ക് ആരോഗ്യകരമായ കുട്ടിക്കാലമായിരുന്നെങ്കിലോ ഒരു മെന്റർ ഉണ്ടായിരുന്നെങ്കിലോ ഞാനത് കൈകാര്യം ചെയ്യുമായിരുന്നു. പക്ഷെ ഞാനന്ന് ആരോഗ്യകരമായ മാനസികാവസ്ഥയിൽ ആയിരുന്നില്ല. പരാജയങ്ങൾ എന്നെ ബാധിക്കാൻ തുടങ്ങി. എന്താണ് ശരിയല്ലാത്തത് എന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധയെന്നും സമാധാനം ഉണ്ടായിരുന്നില്ലെന്നും അമല പോൾ പറഞ്ഞു.

ALSO READ- ചിരിച്ച് ഉല്ലസിച്ച് നിറവയറിൽ ആലിയ ഭട്ട്, ചേർത്തു പിടിച്ച് കൊഞ്ചിച്ച് രൺബീർ; നിമിഷനേരം കൊണ്ട് വൈറലായി വീഡിയോ

‘2020 ൽ മഹാമാരിക്ക് ശേഷം ജീവിതത്തിൽ ആദ്യമായി എവിടെയും പോവേണ്ട, എല്ലാവരും വീട്ടിലിരിപ്പായി. ഫ്‌ലൈറ്റില്ല, ഷൂട്ടിംഗില്ല, സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടേണ്ട. പെട്ടന്ന് എനിക്കൊരുപാട് സമയം കിട്ടി. ഞാൻ വീണ് പോയെന്ന് എനിക്ക് മനസ്സിലായി. ഇതിൽ നിന്നും പുറത്തുകടക്കണമെങ്കിൽ എന്നെക്കൊണ്ട് മാത്രമേ സാധിക്കൂയെന്നും. ഇനിയും ഇതിൽ നിന്നെല്ലാം ഒളിച്ചോടില്ലെന്ന് തീരുമാനിച്ചു’

‘ആരാണ് എന്റെയുള്ളിലെ ഈ അമലയെന്ന് എനിക്ക് അറിയണമായിരുന്നു. മുമ്പ് ഞാൻ നല്ലതല്ലാത്ത സന്ദർഭങ്ങളിൽ പോയി പെടുമായിരുന്നു. തെറ്റായ ഉദ്ദേശ്യങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു. ചുറ്റും ഒരുപാട് കബളിപ്പിക്കലും പ്രശ്‌നങ്ങളും. ആ എന്നെ എനിക്ക് പരിചയമില്ലാതെയായി. ഇതിനെയെല്ലാം എങ്ങനെ മാറ്റാൻ പറ്റും. ജീവിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് മരണത്തിലൂടെ പോവാനും പുനർജനിക്കാനും പറ്റുമോ? ഞാനതിലൂടെ കടന്നു പോയിട്ടുണ്ട്,’

‘എല്ലാം തുടങ്ങുന്നത് മനസ്സിൽ നിന്നാണ്. എന്നെ കബളിപ്പിച്ചു, ചതിച്ചു എന്നൊക്കെ പറയുമ്പോഴും അത് തുടങ്ങുന്നത് മനസ്സിൽ നിന്നാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. മനസ്സ് ശരിയായാൽ മാത്രമേ ചുറ്റും ശരിയാവുകയുള്ളൂ. അതൊന്നും അന്ന് അറിയില്ലായിരുന്നു. എല്ലാവരെയും പോലെ ഓട്ടത്തിലായിരുന്നു. എങ്ങനെയെങ്കിലും അതിൽ നിന്ന് പുറത്ത് കടന്ന് നോക്കുമ്പോഴാണ് ഇതൊക്കെ മനസ്സിലാവുന്നത്,’ അമല പോൾ പറഞ്ഞു.

Advertisement