പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയുമോ? അത് സാരിയാണ് എന്ന് പ്രേക്ഷകരുടെ സ്വന്തം അഞ്ജലിയും കാവ്യയും

137

സൂപ്പർഹിറ്റ് സീരിയലുകളാണ് സാന്ത്വനവും കസ്തൂരിമാനും. മിനിസ്‌ക്രീൻ പ്രേക്ഷകരും യുവാക്കളും ഒന്നടങ്കം ഏറ്റെടുത്ത പരമ്പരകളാണിത്. ഈ സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് റബേക്ക സന്തോഷും ഗോപിക അനിലും. ‘സാന്ത്വന’ത്തിലെ ‘അഞ്ജലി’ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ‘കസ്തൂരി’മാനിലെ കാവ്യയെ ആരാധകർ അങ്ങനൊന്നും മറന്ന് കാണില്ല. ‘സാന്ത്വനം’ പരമ്പര ഇപ്പോഴും സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും, ‘കസ്തൂരിമാൻ’ അവസാനിച്ചിട്ട് കുറച്ച് കാലമായി. എന്നാലും റബേക്ക ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ട്.

റബേക്കയും ഗോപികയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ റബേക്കയും ഗോപികയും ഓണത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം റബേക്കയും ഗോപികയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisements

അഭിനയത്തോടൊപ്പം ബൈബേക്ക എന്ന ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനവും നടത്തുന്നുണ്ട്. ബൈബേക്കയിലെ വസ്ത്രമാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്. മോഡേണും ട്രെഡീഷണലും യോജിക്കുന്നതാണ് ഇരുവരുടേയും ഡ്രസിന്റെ തീം.

ALSO READ- ‘തെറ്റായ ഉദ്ദേശ്യങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു ചുറ്റും; ഒരുപാട് കബളിപ്പിക്കലും ചതിയും, എല്ലാം എന്റെ തെറ്റ്’; സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് അമല പോൾ

‘ഓരോ ഇന്ത്യൻ പെൺകുട്ടിയുടേയും സൗന്ദര്യത്തിന്റെ രഹസ്യം സാരി തന്നെ’യാണെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരങ്ങൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. രണ്ട് രാജകുമാരിമാർ ഒറ്റ ഫ്രെയിമിൽ എത്തി എന്നാണ് ചിത്രങ്ങൾക്ക് വന്നിരിക്കുന്ന പ്രതികരണങ്ങൾ.

ഗോപിക ഡിസൈനർ ബ്ലൗസ് തെരഞ്ഞെടുത്തപ്പോൾ സ്ലീവ്‌ലെസ് സിംപിൾ ബ്ലൗസാണ് റബേക്ക സാരിയ്ക്കൊപ്പം ധരിച്ചത്. ഗോപിക ഹെയർ സ്റ്റൈലിൽ ഉൾപ്പെടെ മാറ്റം വരുത്തിയിട്ടുമുണ്ട്. അതിസുന്ദരികളായ ഇരുവർക്കും അഭിനന്ദനങ്ങളും നിറയുകയാണ്.

ALSO READ- ബ്രൈഡൽ ലുക്കിൽ പ്രിയ ഗായിക അഭയ ഹിരൺമയി; ഇത് സ്വപ്ന സാഫല്യമെന്ന്; സന്തോഷവാർത്തയുമായി താരം

‘കളിവീട്’ എന്ന പരമ്പരയിലാണ് റബേക്കയിപ്പോൾ അഭിനയിക്കുന്നത്. സാന്ത്വനത്തിലെ അഞ്ജലിയായി ഗോപികയും തിളങ്ങുകയാണ്. ‘സാന്ത്വന’ത്തിലെ ജോഡികളായ ശിവനും അഞ്ജലിയും അതുപോലെ കളിവീട്ടിലെ പൂജയും അർജുനും സോഷ്യൽമീഡിയയുടെ അടക്കം പ്രിയപ്പെട്ടവരാണ്.

ശിവം, ബാലേട്ടൻ, മയിലാട്ടം എന്നീ സിനിമകളിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഗോപിക. മിനിസ്‌ക്രീനിലും ബാലതാരമായി തിളങ്ങിയിട്ടുണ്ട്. സീ കേരളത്തിലെ കബനി എന്ന സീരിയലിലൂടെ ആയിരുന്നു ഗോപിക മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്. സീരിയൽ പകുതിയിൽ മുടങ്ങിപ്പോയതോടെ പിന്നീട് കുറച്ച് നാൾ ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. ഇതിനിടെയാണ് സാന്ത്വനത്തിൽ അവസരം ലഭിക്കുന്നത്.

2011 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘കുഞ്ഞിക്കൂനൻ’ എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ഒരുപിടി മലയാള സിനിമകളിലും നിരവധി മിനിസക്രീൻ പരമ്പരകളിലൂടെയും റബേക്ക മലയാളികളുടെ മുന്നിലെത്തി

Advertisement