നാത്തൂൻ ഡിവൈനിനോട് സംസാരിക്കാൻ പേടിയായിരുന്നു; മമ്മിയും ഒന്നും മിണ്ടില്ലായിരുന്നു, കല്യാണം കഴിഞ്ഞ് വന്ന നാളുകളെ കുറിച്ച് ഡിംപിൾ റോസ്

3222

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടി ഡിംപിൾ റോസിന് അടുത്തിടെയാണ് അമ്മയായത്. ഇരട്ടക്കുട്ടികളിലൊരാളെ നഷ്ടമായതിനെക്കുറിച്ചും ആറാം മാസത്തിലെ പ്രസവത്തെക്കുറിച്ചും അതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം ഡിംപിൾ തുറന്നുപറഞ്ഞിരുന്നു. പ്രീമെച്വേർ ബേബിയെ പരിപാലിക്കുന്നതിനെക്കുറിച്ചും അവർക്ക് നൽകുന്ന കെയറിംഗിനെക്കുറിച്ചുമെല്ലാം ഡിംപിൾ റോസ് സംസാരിച്ചിരുന്നു. ക്യു ആൻഡ് വീഡിയോയിലൂടെയായാണ് ഡിംപിൾ റോസ് തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

എപ്പോഴും അവനോട് കളിക്കുന്നതാണ് അവനിഷ്ടം. അവനെ എടുത്ത് നമ്മൾ ഫോണിൽ നോക്കുന്നതൊന്നും ഇഷ്ടമില്ല. മധുരം അവന് കുറച്ചുകൂടി ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ട്. പൊതുവെ അമ്മയുടെ വീട്ടിലാണ് ബാപ്റ്റിസം ചടങ്ങ് നടത്താറുള്ളതെങ്കിലും എല്ലാവർക്കും വരാൻ എളുപ്പം കൊച്ചിയിലായതിനാൽ ഇവിടെ നടത്തുകയായിരുന്നു. മകന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും ഭക്ഷണകാര്യങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും ഡിംപിൾ മറുപടിയേകിയിരുന്നു. ആരെങ്കിലും അവനെ കാണാതെ പോയാൽ അവൻ ശബ്ദമുണ്ടാക്കി വിളിക്കും. അവനെ എടുക്കാതിരുന്നാൽ കരയും.

Advertisements

മകൻ വന്നതിന് ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഡിംപിൾ വ്യക്തമാക്കിയിരുന്നു. ഞാൻ മറ്റൊരാളായത് പോലെയാണ് എനിക്കും എന്നോട് പെരുമാറുന്നവർക്കും തോന്നുന്നത്. അവൻ വരുന്നത് വളരെ ലേസിയായിട്ടുള്ള, വളരെ ഈസി ഗോയിംഗായിട്ടുള്ള ആളായിരുന്നുവെന്നും ഡിംപിൾ പറയുന്നുണ്ട്.

ALSO READ- പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയുമോ? അത് സാരിയാണ് എന്ന് പ്രേക്ഷകരുടെ സ്വന്തം അഞ്ജലിയും കാവ്യയും

അടുത്തിടെ നടി അനു ജോസഫ് ഡിംപിളിന്റെ വീട്ടിലെത്തിയിരുന്നു. തൃശൂരിൽ ഒരാവശ്യത്തിന് വന്നിട്ട് പോകും വഴിയാണ് അനു ഡിംപിളിന്റെ വീട്ടിലും അതിഥിയായി എത്തിയിരുന്നത്. ഈ വീഡിയോയിൽ ഡിംപിൾ തന്റെ നാത്തൂനെ പരിചയപ്പെടുത്തുന്നുമുണ്ട്. ഈ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാകുന്നത്.

ഡിംപിളിന്റെയും സഹോദരൻ ഡോണിന്റെയും വിവാഹവും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നടി മേഘ്ന വിൻസെന്റിനെയാണ് ഡോൺ വിവാഹം കഴിച്ചത്. ഈ ബന്ധം വേർപിരിഞ്ഞതോടെയാണ് താരകുടുംബം വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീട് ഡോൺ രണ്ടാമതും വിവാഹിതനായി. ഡിവൈൻ എന്നാണ് പെൺകുട്ടിയുടെ പേര്. നാത്തൂൻ വീട്ടിൽ വന്നതിനെ കുറിച്ചും തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചുമൊക്കെയാണ് ഡിംപിൾ അനുവിനോട് സംസാരിക്കുന്നത്.

ALSO READ- ‘തെറ്റായ ഉദ്ദേശ്യങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു ചുറ്റും; ഒരുപാട് കബളിപ്പിക്കലും ചതിയും, എല്ലാം എന്റെ തെറ്റ്’; സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് അമല പോൾ

വളരെ അധികം സംസാരിക്കുന്ന ആൾക്കാരാണ് ഡിംപിളിന്റെ വീട്ടിൽ. പ്രത്യേകിച്ച് മമ്മിയെന്ന് ഡിംപിൾ പറയുന്നത്. എന്നാൽ ഡിവൈൻ വരുന്ന സമയത്ത് എല്ലായിടത്തും നിശബ്ദതയാണ്. ഡിവൈൻ നല്ലോണം സംസാരിക്കുന്ന ആളായത് കൊണ്ട് എല്ലാവരും മിണ്ടാതിരിക്കുമ്പോൾ വിഷമമായി തുടങ്ങിയെന്നും താരം പറയുന്നു.

ശരിക്കും അന്ന് ഈ വീട് ഒരു അവാർഡ് പടം പോലെയായിരുന്നെന്നാണ് ഡിവൈൻ പറയുന്നത്. മിണ്ടാതെ നടക്കുന്നത് ഡിവൈന് വിഷമമായെന്ന് മനസിലാക്കി തുടങ്ങിയതോടെ താനും സംസാരിച്ച് തുടങ്ങിയതായി ഡിംപിളിന്റെ മമ്മി പറയുന്നു.

നാത്തൂനായി വന്ന ഡിവൈനിനോട് തുടക്കത്തിൽ സംസാരിക്കാൻ പേടിയായിരുന്നെന്ന് ഡിംപിളും പറയുന്നു. താനെന്തെങ്കിലും പറയുന്നത് ഡിവൈൻ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും അവരത് എങ്ങനെ എടുക്കുമെന്നും അറിയില്ലല്ലോ. അതാണ് മിണ്ടാൻ മടിച്ചതിന് പിന്നിൽ. പിന്നെ ഞാൻ പൊതുവേ സംസാരം കുറവുള്ള ആളായിരുന്നെങ്കിലും ഡിവൈനിനൊപ്പം ചേർന്നതിന് ശേഷമാണ് ഇത്രയും സംസാരിച്ച് തുടങ്ങിയതെന്ന് താരം വെളിപ്പെടുത്തു.

ഡിംപിളിന്റെ ഭർത്താവ് ആൻസനും സംസാരിക്കാൻ വളരെ താൽപര്യമുള്ള ആളാണ്. അദ്ദേഹമാണ് വീട്ടിലുള്ളവരുടെ മൗനം മാറ്റിയെടുത്തതെന്നും ഡിംപിൾ പറയുന്നു. ചോദിച്ചാൽ അതിന് മാത്രം മറുപടി പറയുന്ന എന്റെ ശീലം വിവാഹത്തോടെയാണ് മാറിയത്.

ഇപ്പോൾ എല്ലാവരും സംസാരിക്കാൻ തുടങ്ങിയാൽ അത് നിർത്താൻ പറ്റില്ലാത്ത അവസ്ഥയിലായി. യൂട്യൂബ് ചാനലിൽ സജീവമായി വ്‌ളോഗ് ചെയ്യാൻ ഏറ്റവും വലിയ പിന്തുണ നൽകിയത് നാത്തൂനാണ്. കുഞ്ഞ് കൂടി ജനിച്ചതോടെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ സംഭവിച്ചെന്നും താരം പറയുന്നുണ്ട്.

Advertisement