കാമുകനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഹൃതിക്കിന്റെ ആദ്യ ഭാര്യ സൂസൻ; ഹൃതികിന്റെ രണ്ടാം വിവാഹവാർത്തകൾക്കിടെ അമ്പരപ്പിച്ച് സൂസൻ ഖാൻ

375

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർസ്റ്റാറും കിടിലൻ നർത്തകനുമാണ് ഹൃതിക് റോഷൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള ഹൃതിക് എല്ലാ കാലത്തും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടൻ കൂടിയാണ്. ചെറുപ്പകാലം മുതൽ സുഹൃത്തായിരുന്നു സൂസന്നെ ഖാനെയാണ് നടൻ ആദ്യം വിവാഹം കഴിക്കുന്നത്.

വർഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം 2014 ൽ ഇരുവരും അവസാനിപ്പിക്കുകയും ചെയ്തു. വേർപിരിഞ്ഞെങ്കിലും രണ്ട് മക്കൾ ഉള്ളതിനാൽ പലപ്പോഴും താരങ്ങൾ ഒരുമിക്കുന്നത് പതിവാണ്. സൂസന്നെയുമായി വേർപിരിഞ്ഞത് മുതൽ ഹൃത്വിക്കിന്റെ പേരിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

Advertisements

അതിലൊന്ന് നടി കങ്കണ റണാവത് അടക്കമുള്ള നടിമാരുമായിട്ടുള്ള പ്രണയകഥകൾ ആയിരുന്നു. എന്നാൽ താരം ആ വാർത്തകൾ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പ്രണയകഥകളുടെ പേരിൽ തന്നെ താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ നടിയും സംഗീതജ്ഞനുമായ സബ ആസാദിന്റെ പേരിനൊപ്പം ആണ് ഹൃതിക് റോഷന്റെ പേരും നിറഞ്ഞ് നിൽക്കുന്നത്. ഇരുവരും ഒരുമിച്ച് കൈകൾ കോർത്ത് പിടിച്ച് നടന്നു വരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു.

ALSO READ- നാത്തൂൻ ഡിവൈനിനോട് സംസാരിക്കാൻ പേടിയായിരുന്നു; മമ്മിയും ഒന്നും മിണ്ടില്ലായിരുന്നു, കല്യാണം കഴിഞ്ഞ് വന്ന നാളുകളെ കുറിച്ച് ഡിംപിൾ റോസ്

അതേസമയം, സൂസൻ ആകട്ടെ പുതുമുഖ നടനും മോഡലുമായി അർസ്ലൻ ഗോണിയുമായി പ്രണയത്തിലാണ് എന്നാണ് വിവരം. സൂസനും അർസ്ലനും തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് ഹൃതിക് റോഷനും സബയും തങ്ങളുടെ പ്രണയം പുറംലോകത്തെ അറിയിച്ചത്. കരൺ ജോഹറിന്റെ ബർത്ത് ഡേ പാർട്ടിക്ക് പ്രണയ ജോഡികൾ ഒരുമിച്ചെത്തിയതോടെയാണ് ഹൃത്വിക്കിന്റെ പ്രണയം വെളിച്ചത്തായത്. പാർട്ടിയിൽ വെച്ച് തന്റെ കാമുകിയെന്ന് പറഞ്ഞ് ഹൃതിക് സബയെ എല്ലാവരെയും പരിചയപ്പെടുത്തുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ഹൃതികിന്റെ മുൻ ഭാര്യ സൂസൻ വിവാഹത്തിന് ഒരുങ്ങുന്നെന്നാണ് വാർത്ത. കാമുകൻ അർസ്ലൻ ഗോണിയുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് സൂസൻ. താരങ്ങളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം ബോളിവുഡ് ലൈഫിനോട് വെളിപ്പെടുത്തിയത്.

ALSO READ- പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയുമോ? അത് സാരിയാണ് എന്ന് പ്രേക്ഷകരുടെ സ്വന്തം അഞ്ജലിയും കാവ്യയും

സൂസനും അർസ്ലനും വളരെ പക്വതയുള്ളവരാണ്. ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ ആഗ്രഹിക്കുന്നെന്നും വിവാഹമാണ് അവരുടെ മനസ്സിലെന്നും ബോധ്യമുണ്ട്. സൂസനും രണ്ടാം വിവാഹത്തെ പറ്റി ഗൗരവമായി ആലോചിക്കുന്നുണ്ട്. വിവാഹം കഴിക്കുകയാണെങ്കിൽ ഗംഭീരമായ ആഘോഷങ്ങൾ ഉണ്ടാവില്ല. ലളിതമായിട്ടായിരിക്കും വിവാഹമെന്നും അടുപ്പമുള്ളവർ വെളിപ്പെടുത്തി.

അതേസമയം, സൂസൻ മാത്രമല്ല ഹൃതികും സബയും വിവാഹത്തിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തെത്തിയിട്ടുണ്ട്. 2000 ത്തിലാണ് സൂസനും ഹൃതികും വിവാഹിതരായത്. എന്നാൽ 2014 ഓടെ ബന്ധം വേർപിരിഞ്ഞു. പരാജയപ്പെട്ട ബന്ധത്തിൽ തുടരാൻ താൽപര്യമില്ലെന്നാണ് വിവാഹ മോചനത്തെ പറ്റി സൂസൻ ഒരിക്കൽ പറഞ്ഞത്.

‘ജീവിതത്തിൽ ഒരുമിച്ച് നിൽക്കാത്തതാണ് നല്ലത് എന്ന ഘട്ടത്തിലേക്ക് ഞങ്ങളെത്തി. അത് മനസ്സിലാക്കുകയും പരാജയപ്പെട്ട ഒരു ബന്ധത്തിൽ തുടരാതിരിക്കേണ്ടതും പ്രധാനമായിരുന്നു,’ 2017 ൽ സൂസൻ പറഞ്ഞതിങ്ങനെ. ഇരുവർക്കും ഹെഹ്രാൻ, ഹൃദാൻ എന്നീ രണ്ട് ആൺകുട്ടികളുമുണ്ട്. വിവാഹ മോചിതരായ ശേഷവും ഹൃതികും സൂസനും പൊതുവേദിയിൽ ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല.

Advertisement