ഞാൻ അത്ര സീരിയസായിട്ടുള്ള വ്യക്തിയല്ല, പക്ഷെ സിനിമയിൽ സീരിയസാണ്; സാരി ഉടുക്കുമ്പോഴാണ് ആത്മവിശ്വാസം തോന്നുന്നതെന്നും ലക്ഷ്മി ഗോപാലസ്വാമി

52

ലോഹിതദാസ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അരയന്നങ്ങളുടെ വീട് എന്ന മലയാള സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീടിന് പിന്നാലെ നിരവധി തെന്നിന്ത്യൻ സിനിമകളിൽ നായികയായും സഹ നടിയായും ഒക്കെ താരമെത്തി.

അഭിനേത്രി എന്നതിന് ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. എന്നാൽ പ്രായം 50 കഴിഞ്ഞിട്ടും നടി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട് എന്നാൽ കല്യാണം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല എന്ന് തുറന്നു പറയുകയാണ് ലക്ഷ്മി ഗോപാല സ്വാമി.

Advertisements

ലോക്ഡൗൺ സമയങ്ങളിൽ പുറത്തിറങ്ങാൻ കഴിയാതിരുന്നത് വലിയ ഏകാന്തത തോന്നിയതായി നടി പറയുന്നു. അന്ന് വിവാഹം കഴിച്ച് ഒരു പങ്കാളി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായി ലക്ഷ്മി ഗോപാലസ്വാമി പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡിൽ സാഹചര്യം മാറിയതോടെ ചിന്തയും മാറി എന്നാണ് താരം പറയുന്നത്.

ALSO READ- കാമുകനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഹൃതിക്കിന്റെ ആദ്യ ഭാര്യ സൂസൻ; ഹൃതികിന്റെ രണ്ടാം വിവാഹവാർത്തകൾക്കിടെ അമ്പരപ്പിച്ച് സൂസൻ ഖാൻ

ഇപ്പോഴിതാ തന്റെ സോഷ്യൽമീഡിയ പേജുകളെ കുറിച്ച് മനസ് തുറക്കുകയാണ് താരം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഞാൻ പങ്കുവെക്കുന്നതൊക്കെ നൂറ് ശതമാനം സത്യസന്ധമാണ്. ഇടയ്ക്ക് അഡ്മിൻ പേജ് കൈകാര്യം ചെയ്യാറുണ്ട്. പക്ഷേ അവർക്കും കണ്ടന്റ് കൊടുക്കുന്നത് ഞാനാണ്. എനിക്കത്ര ഫോളോവേഴ്സൊന്നുമില്ല. അത് ഞാൻ കാര്യമാക്കുന്നതുമില്ല. എല്ലാ ദിവസവും പോസ്റ്റ് ഇട്ടോണ്ടിരിക്കാൻ എനിക്ക് സാധിക്കില്ലെന്നും ലക്ഷ്മി പറയുന്നു.

ഫോളോവേഴ്സിന്റെ നമ്പർ കുറഞ്ഞെന്ന് കരുതി ടെൻഷനടിക്കുന്ന ആളല്ല ഞാൻ. ആധികാരികത വേണമെന്ന് മാത്രമേ ഞാൻ ചിന്തിക്കാറുള്ളു. ഇതെന്റെ ചിന്തകളാണെന്ന് ആളുകൾ വിചാരിക്കണം. അത് മാത്രമേ ഞാൻ ആലോചിക്കാറുള്ളുവെന്നും ലക്ഷ്മി പറയുന്നു.’അവരൊടൊക്കെ എന്താണ് പറയേണ്ടതെന്ന് അറിയില്ല. കാരണം ഞാനെപ്പോഴും ഹാപ്പിയായിട്ടുള്ള പെൺകുട്ടിയാണ്. ഇതൊരു ട്രാജഡിയായി പോയല്ലോ എന്നൊന്നും ചിന്തിക്കാറില്ല.

ALSO READ- നാത്തൂൻ ഡിവൈനിനോട് സംസാരിക്കാൻ പേടിയായിരുന്നു; മമ്മിയും ഒന്നും മിണ്ടില്ലായിരുന്നു, കല്യാണം കഴിഞ്ഞ് വന്ന നാളുകളെ കുറിച്ച് ഡിംപിൾ റോസ്

ഞാൻ ശരിക്കും അനുഗ്രഹിക്കപ്പെട്ടിട്ടുള്ള ആളാണ്. എന്റെ മാതാപിതാക്കൾ ശരിക്കും ശാന്തരാണ്. അവർക്ക് ആകാംഷയും സമ്മർദ്ദവുമൊക്കെ ഉണ്ടാവാം. പക്ഷേ എനിക്കെന്താണ് വേണ്ടത്. അതവൾ ചെയ്യട്ടേ എന്ന മനസാണ്. എന്റെ കസിൻസും സുഹൃത്തുക്കളുമൊക്കെ വളരെ കൂളാണ്. സിംഗിളായിട്ടുള്ള കുറേ ഫ്രണ്ട്സും എനിക്കുണ്ട്’- എന്നും ലക്ഷ്മി വ്യക്തമാക്കുന്നു.

ഇഷ്ടപ്പെട്ട വസ്ത്രത്തെ കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്. ‘എനിക്കേറ്റവും ഇഷ്ടമുള്ള വസ്ത്രം സാരിയാണെന്നാണ് ലക്ഷ്മി പറയുന്നത്. ഞാൻ സാരിയിലാണ് ഏറ്റവും മികച്ചതെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. അതിലെനിക്ക് ആത്മവിശ്വാസം തോന്നും. എല്ലാത്തരം വസ്ത്രങ്ങൾ ധരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്’ നടി പറയുന്നു. ഇതുവരെ ഞാൻ ചെയ്ത് വന്ന കഥാപാത്രങ്ങൾ തുടർന്നും ചെയ്യുകയാണ് ചെയ്തത്. അതിനെ ബ്രേക്ക് ചെയ്യാൻ ഇനിയും ശ്രമിച്ചിട്ടില്ല. കൂടുതൽ അഭിനയ പ്രധാന്യമുള്ള വേഷങ്ങൾ ചെയ്യണമെന്നുണ്ട്. എനിക്ക് പൊതുവെ കോമഡി കഥാപാത്രങ്ങൾ കിട്ടാറില്ല. മലയാളത്തിൽ വളരെ സീരിയസാണ്. പക്ഷേ യഥാർഥ ജീവിതത്തിൽ ഞാനൊട്ടും സീരിയസായിട്ടുള്ള ആളല്ല. അതുപോലെയുള്ള റോളുകൾ എനിക്ക് കിട്ടണമെന്നുണ്ടെന്നും ലക്ഷ്മി ഗോപാലസ്വാമി മനസ് തുറക്കുന്നു.

Advertisement