‘എന്റെ ലെഹങ്ക പിടിക്കാന് മാത്രം രണ്ട് സഹായികളുണ്ടാകും’; പ്രണവ് അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിക്കാനും തയ്യാറാണ്, എന്നെ മോശക്കാരനാക്കുകയാണ് നീ എന്നാണ് എന്നോട് പറയാറുള്ളത്; കല്യാണി!

2985

2022 ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും വിജയം നേടിയയതുമായ സിനിമ യാണ് വീനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹൻലാൽ നായകൻ ആയി ഈ സിനിമയുടെ പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹൻലാൽ-ശ്രീനിവാസൻ കോമ്പോ പോലെ വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കോമ്പോ ഒരു മല യാള സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നുവെന്നതായിരുന്നു സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ ചിത്രം ഇത്ര ത്തോളം ശ്രദ്ധിക്കപ്പെടാൻ കാരണം. സൗഹൃദം, പ്രണയം, കുടുംബജീവിതം എന്നിവയെല്ലാം കലർന്ന ഫീൽ ഗുഡ് സിനിമ യായിട്ടാണ് ഹൃദയം പ്രേക്ഷകരിലേക്ക് എത്തിയത്.

Advertisements

ചിത്രത്തിന് തിരക്കഥയെഴുതിയും വിനീത് ശ്രീനിവാസൻ തന്നെയാണ്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന തിനിടെയാണ് ചിത്രം ദിവസങ്ങൾക്ക് മുമ്പ് ഒടിടിയിലും പ്രദർശിപ്പിച്ച് തുടങ്ങിയത്. ഒടിടിയിലും മികച്ച സ്വീകാ ര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യം പുറത്തിറങ്ങി ആറ് വർഷത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തെത്തിയ സിനിമയാണ് ഹൃദയം എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് നായകനായി എത്തിയ മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. കൊവിഡ് മൂന്നാം തരംഗ ത്തിന്റെ പശ്ചാ ത്തലത്തിൽ പല പ്രധാന റിലീസുകളും മാറ്റിയപ്പോൾ പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ ചിത്രം തിയേറ്റ റുകളിൽ ഹൃദയത്തിന്റെ അണിയറ പ്രവർത്തകർ എത്തിച്ചു.

ALSO READ- ഞാൻ അത്ര സീരിയസായിട്ടുള്ള വ്യക്തിയല്ല, പക്ഷെ സിനിമയിൽ സീരിയസാണ്; സാരി ഉടുക്കുമ്പോഴാണ് ആത്മവിശ്വാസം തോന്നുന്നതെന്നും ലക്ഷ്മി ഗോപാലസ്വാമി

പ്രണവും കല്യാണി പ്രിയദർശനും യും ജോഡികളായി എത്തിയ രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഹൃദയം. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു. പ്രിയദർശനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കല്യാണിയുടെ അഭിനയത്തിന് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച സിനിമ കൂടിയായിരുന്നു ഹൃദയം. തെന്നിന്ത്യയിൽ തന്നെ ഏറെ തരംഗമുണ്ടാക്കുന്ന ക്യൂട്ട് നായികയാണ് കല്യാണി.

അതേസമയം, ജിപ്‌സി ലൈഫ് നയിക്കുന്ന പ്രണവ് ഇന്ന് യൂത്തിന് ആവേശം കൂടിയാണ്. യാത്രകളും മറ്റുമായി പ്രണവ് തിരക്കിലാണ് എപ്പോഴും. സ്വന്തം സിനിമകളുടെ പ്രമോഷന് പോലും പ്രണവിനെ കാണാറില്ല. പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും മുമ്പും പലപ്പോഴായി വൈറലായിട്ടുണ്ട്. മകന്റെ ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകൽപ്പിക്കാറുണ്ടെന്നും ഒന്നിനും താൻ നിർബന്ധിക്കാറില്ലെന്നും മോഹൻലാലും പറഞ്ഞിട്ടുണ്ട്.

ALSO READ- കാമുകനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഹൃതിക്കിന്റെ ആദ്യ ഭാര്യ സൂസൻ; ഹൃതികിന്റെ രണ്ടാം വിവാഹവാർത്തകൾക്കിടെ അമ്പരപ്പിച്ച് സൂസൻ ഖാൻ

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മരക്കാറിൽ പ്രണവിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് കല്യാണി അവതാരക രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിൽ പങ്കുവെക്കുന്നത്. ‘എനിക്ക് മൂന്ന് അസിസ്റ്റൻസ് ഉണ്ടാകും ഷൂട്ടിന് പോകുമ്പോൾ.’ ‘കാരണം ഹെയർ, മേക്കപ്പ്, കോസ്റ്റ്യൂം എന്നിവ പെൺകുട്ടികൾക്ക് ആൺകുട്ടികളെക്കാൾ കൂടുതലാണല്ലോ അതുകൊണ്ട്.

മരക്കാറിന് പോയപ്പോൾ വലിയ ലഹങ്കപോലുള്ള ഡ്രസ് ധരിച്ചിരുന്നകൊണ്ട് അത് പിടിക്കാൻ വേണ്ടി മാത്രംരണ്ടുപേരുകൂടി ഉണ്ടാകും. അല്ലാതെ ലഹങ്കയുടെ ഭാരം വെച്ച് നടക്കാൻ സാധിക്കില്ല. പ്രണവാണെങ്കിൽ അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിച്ച് കൊടുക്കാൻ തയ്യാറായിട്ടുള്ള കൂട്ടത്തിലാണ്.’- എന്നാണ് കല്യാണി പറയുന്നത്.

‘ഞാൻ ഇങ്ങനെ ഒരുപാട് പേരുമായി സെറ്റിലേക്ക് വരുന്നത് കാണുമ്പോൾ പ്രണവ് പറയും നീ എന്നെ മോശക്കാരനാക്കരുതെന്ന് കാരണം അവന് ഇങ്ങനെ ഒരുപാട് സഹായികളൊന്നും ഉണ്ടാവില്ലല്ലോ’ താരം പറയുന്നു. പ്രണവിന്റെ അവസാനം റിലീസ് ചെയ്ത സിനിമ ഹൃദയമാണ്. മറ്റ് സിനിമകളൊന്നും ഇതുവരെ പ്രണവിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുടെ പിന്നണിയിലാണ് പ്രണവ് പ്രവർത്തിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.

Advertisement