മേലാൽ ശല്യം ചെയ്യരുതെന്ന നിത്യ മേനോന്റെ മെസേജിന് ശേഷം അയാൾ ശല്യപ്പെടുത്തിയോ? പിന്നെങ്ങനെ അയാൾ സൈക്കോ ആവും? ഇഷ്ടപ്പെട്ട സ്ത്രീയെ കാണാൻ ശ്രമിച്ചത് തെറ്റല്ലെന്ന കുറിപ്പുമായി അഖിൽ മാരാർ

58

തെന്നിന്ത്യൻ താരം നിത്യ മേനെൻ തന്നെ നിരനത്രം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ രംഗത്തെത്തിയിരുന്നു. ആറ് വർഷത്തിലധികമായി സന്തോഷ് വർക്കി എന്ന വ്യക്തി തന്നെ നിരന്തരം ശല്യപ്പെടുത്തുന്നെന്നാണ് നിത്യ ഒടുവിൽ തുറന്നുപറഞ്ഞിരിക്കുന്നത്. ആ വ്യക്തിയുടെ 30 ഓളം നമ്പർ തനിക്ക് ബ്ലോക്ക് ചെയ്യേണ്ടി വന്നിരുന്നുവെന്നും തന്റെ മാതാപിതാക്കളപ്പോലും സന്തോഷ് വിളിച്ചിരുന്നുവെന്നുമായിരുന്നു നിത്യ പറഞ്ഞത്.

അതേസമയം, സന്തോ് വർക്കിയുടേയത് വിശുദ്ധ പ്രണയമെന്ന പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. എന്നാൽ, താൻ പറഞ്ഞത് എന്താണെന്ന് മനസിലാക്കാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് സംവിധായകൻ ഇതേക്കുറിച്ച് പറഞ്ഞത്.

Advertisements

വായനക്കാർക്ക് അവരുടെ ഭാഷ്യം ചമയാം വിമർശിക്കാം എന്നാൽ എഴുത്തുകാരൻ തെറ്റിദ്ധരിക്കപ്പെടുമ്പോൾ താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് സമൂഹത്തോട് പറയാൻ ഉള്ള കടമ അയാൾക്കുണ്ടല്ലോ അത് കൊണ്ട് പറയുന്നുവെന്ന് പറഞ്ഞായിരുന്നു അഖിൽ മാരാർ സന്തോഷ് വർക്കി-നിത്യ മേനെൻ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

ALSO READ- ‘എന്റെ ലെഹങ്ക പിടിക്കാന് മാത്രം രണ്ട് സഹായികളുണ്ടാകും’; പ്രണവ് അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിക്കാനും തയ്യാറാണ്, എന്നെ മോശക്കാരനാക്കുകയാണ് നീ എന്നാണ് എന്നോട് പറയാറുള്ളത്; കല്യാണി!

ഒരു രീതിയിലും എനിക്ക് യാതൊരു പരിചയവും ഇല്ലാത്ത ആളാണ് സന്തോഷ് വർക്കി. അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ മറ്റൊരു വീക്ഷണ കോണിൽ ഞാൻ നോക്കിയപ്പോൾ രസകരമായ ഒരു കാഴ്ച്ച കണ്ടു. സെലിബ്രിറ്റിയെ ഒന്ന് കാണാൻ കൊതിക്കുന്ന ആരാധകർക്കിടയിൽ ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും അതിന് വേണ്ടി പരിശ്രമിക്കുക. ആറ് വർഷങ്ങൾ കഴിയുമ്പോൾ ആ പ്രണയം അത് അയാളുടെ ഭ്രാന്തോ എന്തുമാവട്ടെ അത് കേരളത്തിൽ ചർച്ച ആവുക. അതിൽ പ്രകൃതി സന്തോഷിന് വേണ്ടി ഒരു ഗൂഢാലോചന നടത്തിയില്ലേ എന്ന ചിന്ത അത് മാത്രമാണ് എഴുതിയത്. അതോടൊപ്പം നിങ്ങളും പരിശ്രമിക്കു..അത് നാട്ടിൽ ഉള്ള പെണ്ണുങ്ങളുടെ പിന്നാലെ നടക്കാൻ അല്ല..നടക്കില്ല എന്ന് നിങ്ങൾ കരുതിയ നിങ്ങളുടെ ഇഷ്ടങ്ങൾ നേടി എടുക്കാൻ പരിശ്രമിക്കു.. ഒരിക്കൽ നിങ്ങൾ വിജയിക്കും.

എന്നാൽ സൈക്കോ സന്തോഷിനെ ഞാൻ അനുകൂലിച്ചു. പെണ്ണുങ്ങളെ ശല്യം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചു. സ്ത്രീ വിരുദ്ധത നടത്തി. അപ്പോൾ പിന്നെ സത്യം അറിയാൻ ഞാനും ശ്രമിച്ചു. സന്തോഷ് എന്ത് ശല്യമാണ് ചെയ്തത്. ആകെ 2 തവണ ആണ് കഴിഞ്ഞ ഇത്രയും വർഷത്തിനിടെ സന്തോഷ് നിത്യയെ കണ്ടേക്കുന്നത്. പിന്നെ ശല്യം എന്ന് അവർ പറയുന്നത് സന്തോഷിൻറെ നിരന്തരം ഉള്ള മെസ്സേജ് അയപ്പും ഫോണ് വിളിയും ആണ്. അതവർ പലപ്പോഴും ബ്‌ളോക് ചെയ്തു. ഒരിക്കൽ പോലും ഫോണിൽ സംസാരിച്ചിട്ടില്ല.

ALSO READ-ഞാൻ അത്ര സീരിയസായിട്ടുള്ള വ്യക്തിയല്ല, പക്ഷെ സിനിമയിൽ സീരിയസാണ്; സാരി ഉടുക്കുമ്പോഴാണ് ആത്മവിശ്വാസം തോന്നുന്നതെന്നും ലക്ഷ്മി ഗോപാലസ്വാമി

സന്തോഷ് അവരോടു മോശമായ ഭാഷയിൽ ഒരു മെസ്സേജ് പോലും അയച്ചിട്ടുമില്ല. അപ്പോൾ എങ്ങനെ ആണ് അതൊരു ശല്യം ആവുന്നത്. ചാൻസ് ചോദിച്ചു എനിക്ക് എത്രയോ മെസ്സേജ് വരുന്നു. എത്രയോ ഫോണ് കോൾ വരുന്നു. ഞാൻ തിരിച്ചു മെസ്സേജ് അയക്കാതിടത്തോളം ഫോണിൽ സംസാരിക്കത്തിടത്തോളം എനിക്കവർ ഒരു ശല്യമേ അല്ല. അതേ സമയം കൃത്യമായി എന്നെ ഓർമ്മിപ്പിക്കുന്ന ചില മെസ്സേജുകൾ ഞാൻ ഓർമയിൽ സൂക്ഷിക്കാറുമുണ്ട്. സന്തോഷ് നിത്യ എന്ത് പറയുന്നു എന്ന് അറിയാൻ ആണ് അയാളുടെ നിരന്തര പരിശ്രമത്തിലൂടെ ശ്രമിച്ചത്. അവസാനം നിത്യ നേരിൽ ഒരു മെസ്സേജ് അയച്ചു. മേലാൽ ശല്യം ചെയ്യരുതെന്ന്. പിന്നീട് അയാൾ അവർക്ക് മെസേജ് അയച്ചിട്ടില്ല. വിളിച്ചിട്ടില്ല.

ഇഷ്ട്ടപ്പെട്ട സ്ത്രീയെ കാണാൻ ശ്രമിച്ചതാണോ അയാൾ ചെയ്ത തെറ്റ്. അവർ ഉള്ളിടത്തൊക്കെ അന്വേഷിച്ചു പോയതാണോ അയാൾ ചെയ്ത തെറ്റ്. ഈ പോയ സ്ഥലത്തൊക്കെ സന്തോഷ് വന്നിരുന്നു എന്ന് മറ്റുള്ളവർ പറഞ്ഞാണ് നിത്യ അറിഞ്ഞിരുന്നത്. അല്ലെങ്കിൽ തന്നെ ഒരല്പം ബോധം നിങ്ങൾക്കുണ്ടെങ്കിൽ ഏതെങ്കിലും സിനിമ സെറ്റിൽ പോയി ഒരു നായിക നടിയെ ശല്യം ചെയ്യൽ അത്ര എളുപ്പമാണോ. അങ്ങനെ ചെയ്താൽ അവന്റെ അവസ്ഥ എന്തായിരിക്കും. അത് കൊണ്ട് തന്നെ ഞാൻ പറയാൻ ആഗ്രഹതല്ല എങ്കിലും നിങ്ങൾ വിമർശിച്ച അളവിൽ സന്തോഷ് സൈക്കോ അല്ല. അയാൾ ഒരു വിഡ്ഢിയായിരിക്കാം. ബോധത്തിൽ അല്പം പിന്നിലായിരിക്കാം.

പക്ഷെ ആരും സഹായിക്കാൻ ഇല്ലാത്ത സോഷ്യൽ മീഡിയ കോമാളി ആക്കി ആഘോഷിച്ച സമൂഹത്തിന്റെ ചതികൾ അറിയാത്ത ഒരു പൊട്ടനാണ്. പാവമാണ്.. ലാലേട്ടനെതിരെ പറഞ്ഞതിന് അയാളെ പല ഫോണിൽ നിന്നും ഭീഷണിപ്പെടുത്തുവാണ്. കടുവ സിനിമ മോശമാണ് എന്ന് പറഞ്ഞതിന് അയാളെ ഇനി തീയേറ്ററിൽ കണ്ടാൽ അടിക്കും എന്ന് ഭീഷണിപ്പെടുത്തുവാണ്. പിഎച്ച്ഡി സ്‌കോളർഷിപ്പ് ചെയ്യുന്നതിന് കിട്ടുന്ന തുച്ഛമായ സ്‌റ്റൈഫണ്ട് ആണ് അയാളുടെ വരുമാനം. അതിലാണ് സന്തോഷും അമ്മയും കഴിയുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക എന്നുമായിരുന്നു കുറിപ്പ്

Advertisement