സിനിമയെ വെല്ലും ട്വിസ്റ്റുമായി നയന്‍സിന്റെ വാടക ഗര്‍ഭധാരണം; തമിഴ്‌നാട് ആരോഗ്യ വകുപ്പിനെ അറിയിച്ച കാര്യം ഞെട്ടി ആരാധകരും!

112

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ച തന്നെ നയന്‍താര-വിഘ്നേഷ് ദമ്പതികളുടെ ഇരട്ടിക്കുട്ടികളുടെ ജനനത്തെ കുറിച്ചാണ്. കഴിഞ്ഞദിവസമാണ് ഇരട്ട ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ജനിച്ചതായി വിക്കിയും നയന്‍സും അറിയിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴേക്കും കുഞ്ഞുങ്ങള്‍ പിറന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നിറഞ്ഞിരുന്നു.

വാടകഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ താരദമ്പതികള്‍ക്ക് പിറന്നതെന്നാണ് വാര്‍ത്ത. എങ്കിലും താരങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ പ്രതികരിച്ചിട്ടില്ല. തുടര്‍ന്ന് നയന്‍സിന്റെയും വിക്കിയുടെയും വാടക ഗര്‍ഭധാരണം സംബന്ധിച്ച അന്വേഷണം തമിഴ്നാട് സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

Advertisements

ഈ സംഭവത്തില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. എല്ലാ രേഖകളും സ്ഥാപിത നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

ALSO READ- പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും; നാല്‍പതാം പിറന്നാള്‍ ദിനത്തില്‍ വൈറലായി ‘വരദരാജ മന്നാര്‍’ ഗെറ്റപ്പും

എന്നാല്‍ ഇപ്പോഴിതാ സകലരേയും ഞെട്ടിച്ച് നയന്‍സ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്ത് നാലു മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്ന് നടി നയന്‍താര പറയുന്നു. കാരണം തങ്ങളുടെ വിവാഹം ആറു വര്‍ഷം മുമ്പ് റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും താരദമ്പതികള്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ.്

ജൂണിലാണ് താരങ്ങളുടെ വിവാഹം ആഘോഷപൂര്‍വ്വം ചെന്നൈയില്‍ നടന്നത്. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് ആറ് വര്‍ഷം മുന്‍പാണ് എന്നാണ് താരം പറയുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കില്‍ വച്ചാണ് നയന്‍സിനും വിക്കിക്കും കുഞ്ഞുങ്ങള്‍ സറോഗസി വഴി പിറന്നെന്നാണ് വിവരം. ദുബായില്‍ താമസിക്കുന്ന നയന്‍സിന്റെ ബന്ധുവായ മലയാളിയാണ് വാടക ഗര്‍ഭം ധരിച്ചെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്.

Advertisement