Home Entertainment Celebrities

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും; നാല്‍പതാം പിറന്നാള്‍ ദിനത്തില്‍ വൈറലായി ‘വരദരാജ മന്നാര്‍’ ഗെറ്റപ്പും

94

മലയാളത്തിലെ യുവതാരങ്ങളില്‍ മിന്നില്‍ നില്‍ക്കുന്നയാളാണ് നടന്‍ പൃഥ്വിരാജ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അദ്ദേഹത്തിന്റെ അഭിനയമികവ് വ്യക്തമാക്കി തരുന്ന ഒത്തിരി നല്ല ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പൃഥ്വിരാജ് അഭിനയിച്ച മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. വളരെ ചെറുപ്പത്തിലാണ് താന്‍ സിനിമയിലെത്തിയതെന്നും സിനിമയ്ക്കൊപ്പം വളരുകയായിരുന്നുവെന്നും നടന്‍ സൂര്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

ഇന്ന് താരം നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമാ ലോകത്തെ പ്രമുഖരടക്കം പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ചു.

Advertisements

തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ലൂസിഫര്‍ ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റം. 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് തന്നെയായി മാറിയിരുന്നു. ഇതിനിടെ, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

ALSO READ- 2 വര്‍ഷം മുന്‍പ് വരനെ തപ്പി നടന്നൊരു വീഡിയോ, നിങ്ങളിത് കണ്ടോ, ഗോപി സുന്ദറിനെ ടാഗ് ചെയ്ത് വീഡിയോ പങ്കുവെച്ച് അമൃത, വൈറല്‍

അതേസമയം, പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രവും ഉടനെ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജും നേരത്തെ പറഞ്ഞിരുന്നു.

തന്റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചേക്കുമെന്ന് മുരളി ഗോപിയും പറഞ്ഞിരുന്നു. മമ്മൂട്ടി എന്ന നടനും മെഗാസ്റ്റാറിനുമുള്ള ട്രിബ്യൂട്ട് ആയിരിക്കും അത്. അത് വരുന്നുണ്ടെന്നാണ് മുരളി ഗോപിയും പ്രതികരിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ അദ്ദേഹം നായകനായി എത്തുന്ന ചിത്രങ്ങളുടെ വിശേഷങ്ങളും പുറത്തെത്തിയിട്ടുണ്ട്. പ്രഭാസ് നായകനാവുന്ന തെലുങ്ക് ചിത്രം സലാറിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് വരദരാജ മന്നാര്‍ എന്നാണ്.

Advertisement