അതേ, അതു വലുതാണ്, അതിന് നിങ്ങൾക്കെന്താ? അശ്ലീല കമന്റിട്ടയാൾക്ക് നടി ദിവ്യയുടെ കിടിലൻ മറുപടി

37

ചലച്ചിത്ര താരങ്ങളുടെ പ്രത്യേകിട്ട് നടിമാരുടെ ചിത്രങ്ങൾക്ക് നേരെ അശ്ലീല കമന്റുകൾ വരുന്നത് സാധാരണമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിമർശകന് ബോളിവുഡിലെ മുൻനിര സഹനടിമാരിൽ ഒരാളായ ദിവ്യ ദത്ത നൽകിയ മറുപടിയാണ്.

Advertisements

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിന്റെ ഇടവേളയിൽ എടുത്ത തന്റെ ചില ചിത്രങ്ങൾ ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

വെള്ളനിറത്തിലുള്ള കുർത്ത ധരിച്ച ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. എന്നാൽ ഒരാളുടെ പ്രതികരണം അശ്ലീലം നിറഞ്ഞതായിരുന്നു. ഇതിന് കടുത്ത മറുപടി നൽകിയിരിക്കുകയാണ് ദിവ്യ.

‘അതേ, അതു വലുതാണ്, അതിന് നിങ്ങൾക്കെന്താ? സ്ത്രീകളെ അപമാനിക്കുന്നത് അവസാനിപ്പിക്ക്. സ്ത്രീകളെന്നാൽ വെറും ശരീരം മാത്രമല്ല.

ചിരിക്കുമ്പോൾ അവരുടെ കണ്ണിലെ തിളക്കം നിങ്ങൾ കണ്ടിട്ടുണ്ടോ? ക്ഷമിക്കണം, നിങ്ങളിൽ നിന്ന് അത്തരം നല്ല കാര്യങ്ങളൊന്നും പ്രതീക്ഷിക്കാൻ പാടില്ലല്ലോ.

അറപ്പുളവാക്കുന്ന ഇത്തരം പോസ്റ്റുകൾ ഇനി മേലിൽ പോസ്റ്റ് ചെയ്യരുത് എന്നും ദിവ്യ കുറിച്ചു.

Advertisement