12 വർഷം നിങ്ങളോടൊപ്പം ജീവിച്ച ഒരാളെ മാറ്റി സ്ഥാപിയ്ക്കാൻ ഇത്രയും എളുപ്പം കഴിഞ്ഞു ; സ്വന്തം മക്കൾക്കും പകരക്കാരെ കണ്ടെത്തിയോ : ഡി ഇമ്മാന്റെ രണ്ടാം വിവാഹം അറിഞ്ഞ് ആദ്യ ഭാര്യ മോണിക്ക റിച്ചാർഡിന്റെ പ്രതികരണം

126

കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ ഡി ഇമ്മാൻ രണ്ടാം വിവാഹം ചെയ്തത്. അമലി ആണ് വധു. അവരുടെ മകൾ നേത്രയെയും ഡി ഇമ്മാൻ ഏറ്റെടുത്തു. രണ്ടാം വിവാഹത്തെ കുറിച്ചും അതിലെ മകളെ സ്വീകരിച്ചതിനെ കുറിച്ചും വളരെ വികാരഭരിതനായി ഇമ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. തന്റെ രണ്ട് പെൺമക്കളുടെ കൂട്ടത്തിൽ മൂന്നാമതൊരാളായിട്ടാണ് നേത്രയെ സ്വീകരിയ്ക്കുന്നത്, അവർക്കൊപ്പം അവൾ വളരും എന്നൊക്കെയായിരുന്നു പോസ്റ്റ്.

എന്നാൽ ഡി ഇമ്മാന്റെ രണ്ടാം വിവാഹം അറിഞ്ഞ് ആദ്യ ഭാര്യ മോണിക്ക റിച്ചാർഡ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച വാർത്തയാണ് ഇപ്പോൾ വൈറലാവുന്നത്. മോണിക്ക റിച്ചാർഡ് എന്ന പേരിലുള്ള ട്വിറ്റർ – ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രതികരണം. പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഡി ഇമ്മാന്റെ അച്ഛന് എതിരെയുള്ള പരമാർശമാണ് ആളുകളെ ഞെട്ടിക്കുന്നത്.

Advertisements

ALSO READ

സിജുവിനോടൊപ്പമുള്ള കെമസ്ട്രി അടിപൊളി ആയിരുന്നു ; അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല, ഇൻറ്രസ്റ്റിംഗായി തോന്നി : ‘വരയൻ’ സിനിമയെ കുറിച്ചും തന്റെ നായികാ കഥാപാത്രത്തെ കുറിച്ചും നടി ലിയോണ ലിഷോയി

പ്രിയപ്പെട്ട ഇമ്മാൻ, നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകൾ. 12 വർഷം നിങ്ങളോടൊപ്പം ജീവിച്ച ഒരാളെ മാറ്റി സ്ഥാപിയ്ക്കുന്നത് ഇത്രയും എളുപ്പമായിരുന്നുവെങ്കിൽ, നിങ്ങളെ പോലൊരു ആൾക്ക് വേണ്ടി സമയം പാഴാക്കിയ ഞാൻ മണ്ടത്തരമാണ് ചെയ്തത് എന്ന് ഇപ്പോൾ ബോധ്യമാവുന്നു. സത്യമായും ഞാൻ അതിൽ ഖേദിയ്ക്കുന്നു.

കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾ, നിങ്ങളുടെ സ്വന്തം മക്കളെ വന്ന് ഒന്ന് കാണാനോ, അവരെ സംരക്ഷിക്കാനോ വന്നിട്ടില്ല. അവർക്കും പകരക്കാരെ കണ്ടെത്തിയോ… നിങ്ങളുടെ അച്ഛനിൽ നിന്ന് ഞാൻ എന്റെ മക്കളെ സംരക്ഷിക്കും എന്ന് ഉറപ്പ് തരുന്നു. വേണമെങ്കിൽ പുതിയ കുഞ്ഞിനെയും – മോണിക്ക എഴുതി.

ALSO READ

എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാൻ അന്ന് ഒന്നും മിണ്ടിയില്ല ; സുരേഷിനെ പിന്നീട് ഞാൻ ഫോണിൽ വിളിച്ചു കാര്യങ്ങൾ സൂചിപ്പിച്ചു, ഒന്നും അവിടം കൊണ്ട് അവസാനിച്ചില്ല : ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വേദനയെ കുറിച്ച് ബാലചന്ദ്രമേനോൻ

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഡി ഇമ്മാന്റെയും മോണിക്ക റിച്ചാർഡിന്റെയും വിവാഹ മോചനം നടന്നത്. അതിന് ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ വീട്ടിൽ നിന്ന് മറ്റൊരു വിവാഹത്തിന് വേണ്ടി നർബന്ധിയ്ക്കുന്നുണ്ട് എന്നും, എന്നാൽ ഇനിയൊരു വിവാഹം ചെയ്താൽ അത് രണ്ടാം വിവാഹത്തിന് തയ്യാറായവരെയോ വിധവയെയോ ആയിരിക്കും എന്നും ഇമ്മാൻ പറഞ്ഞിരുന്നു. അതിലൊരു പെൺകുഞ്ഞ് വേണം എന്ന നിബന്ധനയും ഉണ്ടായിരുന്നു.

അതേ സമയം വിവാഹ മോചനത്തിന് ശേഷം ഇമ്മാൻ ആദ്യ ഭാര്യയ്ക്ക് എതിരെ കള്ളക്കേസ് കൊടുത്തത് വാർത്തയായിരുന്നു. ആദ്യ ഭാര്യ മകൾക്ക് വേണ്ടി വ്യാജ പാസ്പോർട്ടിന് ശ്രമിയ്ക്കുന്നു എന്നാണ് പരാതി. എന്നാൽ മകളുടെ പാസ്പോർട്ട് നഷ്ടപ്പെട്ടിരുന്നു എന്നും ഇക്കാര്യം താൻ ഇമ്മാനോട് പറഞ്ഞിരുന്നു എന്നും മക്കളുടെ ഭാവിയ്ക്ക് വേണ്ടിയാണ് പകരം ഒരു പാസ്പോർട്ടിന് അപേക്ഷിച്ചത് എന്നും മോണിക്ക വ്യക്തമാക്കിയിരുന്നു.

 

Advertisement