Home Entertainment Celebrities

ഭാര്യയുടെ അടുത്ത് നിന്ന് വഴക്ക് കേട്ടാൽ തെറ്റില്ല, ഒരു അടി കൊണ്ടാലും തെറ്റില്ല; എന്റേയും ഉമയുടേയും ദാമ്പത്യ ജീവിതത്തിലെ വിജയ രഹസ്യം അതാണ് : വിശേഷങ്ങൾ പങ്കു വച്ച് റിയാസ് ഖാൻ

517

സ്‌ക്രീനിൽ കട്ട മസിലുമായി എത്തുന്ന സുന്ദരനായ വില്ലനാണ് റിയാസ് ഖാൻ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആ വില്ലത്തരമൊന്നും ഇല്ലാത്ത വെറും പച്ചയായ മനുഷ്യനാണ്. വളരെ റൊമാന്റിക്കുമാണ് റിയാസ് ഖാൻ. സിനിമാ – സീരിയൽ ഇന്റസ്ട്രിയിൽ പലരും പ്രണയിച്ച് വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പലപ്പോഴും പരാജയത്തിലാണ് ചെന്നു നിൽക്കുന്നത്.

നന്ദിനി എന്ന സീരിയലിലൂടെ ഇപ്പോൾ കുടുംബ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരനായ റിയാസ് ഖാൻ തന്റെ പ്രണയ ജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തിലെ വിജയ രഹസ്യത്തെ കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

Advertisements

ALSO READ

കൂടെ നിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല! ഒന്ന് ആത്മപരിശോധന നടത്തിയാൽ നന്ന് : ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ജീവൻ ഗോപാൽ

ഞാൻ ഉമയെ അമിതമായി നിയന്ത്രിക്കാറില്ല. ഉമ എന്നെയും നിയന്ത്രിക്കാറില്ല. ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിൽ വളരെ അധികം ബഹുമാനം ഉണ്ട്. അതിനൊക്കെ അപ്പുറം ഞങ്ങളുടെ പ്രണയം ഒരിക്കലും താഴോട്ട് പോയിട്ടില്ല. പ്രണയിച്ചു തുടങ്ങുമ്പോൾ എങ്ങിനെയാണോ.. അത് പോലെ തന്നെയാണ് ഇപ്പോഴും. ഇനിയും അത് അങ്ങിനെ തന്നെ ആയിരിയ്ക്കും.

ഒന്നും തിരിച്ച് പ്രതീക്ഷിച്ചു കൊണ്ടുള്ള പ്രണയം ആവരുത്. ഒരു അച്ഛന്, അമ്മയ്ക്ക് അവരുടെ കുഞ്ഞുങ്ങളോട് ഉള്ള ഇഷ്ടം അൺകണ്ടീഷണൽ ആണ്. അതാണ് പ്രണയത്തിലും വേണ്ടത്. ഞാൻ നിനക്ക് അത് ചെയ്തു, നീ എനിക്ക് അത് ചെയ്തില്ലല്ലോ എന്ന രീതി പ്രണയ – ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല. എനിയ്ക്കും ഉമയ്ക്കും ഇടയിൽ അങ്ങനെ ഒന്നില്ല. പരസ്പരം വിട്ടു കൊടുത്തും സ്നേഹിച്ചും ആണ് ഞങ്ങൾ ജീവിയ്ക്കുന്നത്.

ഭാര്യയുടെ അടുത്ത് നിന്ന് വഴക്ക് കേട്ടാൽ തെറ്റില്ല, ഒരു അടി കൊണ്ടാലും തെറ്റില്ല. കാലിൽ വീണ് മാപ്പ് പറഞ്ഞാലും തെറ്റില്ല. പരസ്പരം മനസ്സിലാക്കുന്നതിലാണ് കാര്യം. നമ്മളെ കണ്ട് നമ്മുടെ കുട്ടികൾ പഠിയ്ക്കണം. അച്ഛനെ പോലെ, അമ്മയെ പോലെ എനിക്കും നല്ലൊരു പാർട്ണർ ആകണം എന്ന് അവർ ആഗ്രഹിക്കണം. അതാണ് എന്റെയും ഉമയുടെയും ആഗ്രഹം.

ഞങ്ങളുടെ ലവ് സ്റ്റോറി വലിയ കഥയാണ്. എന്റെ അനിയത്തിയുടെ ക്ലാസ്മേറ്റ് ആയിരുന്നു ഉമ. അവർ രണ്ട് പേരും ചെറുപ്പം മുതലേ ഒന്നിച്ച് ഒരേ സ്‌കൂളിൽ പഠിച്ചവരാണ്. അങ്ങനെയാണ് ഉമയെ പരിചയം. അനിയത്തിയോട് വഴക്ക് ഉണ്ടാക്കുമ്പോൾ, ഹോ നിന്റെ കൂട്ടുകാരി ഉമ പറഞ്ഞതാണോ എന്ന് ചോദിച്ച് തട്ടിക്കയറാറുണ്ട്. പക്ഷെ അപ്പോഴൊന്നും ഉമയുമായി എനിക്ക് നേരിട്ട് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പക്ഷെ മനസ്സിൽ ആ പേര് എപ്പോഴും ഉണ്ടാവുമായിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് അറിയില്ല.

ALSO READ

തനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ആലിംഗനങ്ങളിലൊന്ന് ; മഞ്ജു വാര്യരെ കണ്ട് മുട്ടിയപ്പോൾ, ചിത്രം പങ്കു വച്ച് ശോഭന

പ്രണയം എന്നത് ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടമാണ്. കല്യാണം എന്നത് മറ്റൊരു ഘട്ടമാണ്. അതിന് ശേഷം ദാമ്പത്യ ജീവിതം വളരെ നന്നായി നടത്തിക്കൊണ്ടു പോകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചവർ ഒന്നിച്ച് ജീവിയ്ക്കുകയാണ് കല്യാണ ശേഷം. രണ്ട് പേർക്കും അവരവരുടെ സ്വാതന്ത്രം ഉണ്ടായിരിയ്ക്കണം. ഞങ്ങൾ രണ്ട് പേരും ആ സ്പേസ് ഭംഗിയോടെ നിലനിർത്തുന്നു.

അങ്ങനെ ഒരു ദിവസം ഞാനും ഉമയും ഒരേ സിനിമയുടെ ഓഡിഷന് വേണ്ടി വന്നു. അനിയത്തിയുടെ കൂട്ടുകാരി എന്ന നിലയിൽ ഞങ്ങൾ സംസാരിച്ചു തുടങ്ങി. അപ്പോഴാണ് ഉമയുമായി കൂടുതൽ അടുക്കുന്നതും പ്രണയം തുടങ്ങുന്നതും. പക്ഷെ ആ സിനിമ സംഭവിച്ചില്ല. ഞങ്ങളുടെ പ്രണയം സംഭവിച്ചു. അതായിരുന്നു തുടക്കം. ഇപ്പോൾ നല്ല രണ്ട് മക്കളായി ഞങ്ങൾ ജീവിതം ആസ്വദിയ്ക്കുന്നു എന്നും റിയാസ് ഖാൻ കൂട്ടിച്ചേർത്തു.

Advertisement