പ്രണയ വിവാഹം ഇതുവരെ വീട്ടില്‍ അംഗീകരിച്ചില്ല; മകന്‍ ജനിച്ചിട്ടും ബന്ധുക്കള്‍ അനൂപിനെ സ്വീകരിച്ചില്ല: അമ്പരപ്പിക്കുന്ന പ്രണയ കഥ പറഞ്ഞ് ദര്‍ശന

339

മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയാണ് ദര്‍ശന പ്രേക്ഷക പ്രിയങ്കരിയായത്.

വിവാഹശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെയാണ് ഗര്‍ഭിണിയായതും സീരിയലില്‍ നിന്നും പിന്മാറിയതും. ഇപ്പോഴിതാ സീ ചാനലിലെ ‘ഞാനും എന്റാളും’ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരിക്കുകയാണ് ദര്‍ശന.

Advertisements

താന്‍ അനൂപിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ച് പറയുകയാണ് ദര്‍ശന. തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നെന്നും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നും ദര്‍ശന പറയുന്നു.

ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്നു. അനൂപിനെ വിളിക്കാതിരിക്കാന്‍ ദര്‍ശനയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങിച്ചുവെച്ചിരുന്നെന്നും വെളിപ്പെടുത്തുന്നു.

ALSO READ- എനിക്ക് മുന്‍പ് അര്‍ണവിന് മറ്റൊരു പെണ്ണ് ഉണ്ടായിരുന്നു; ഒരു പ്ലേബോയിക്ക് ഒപ്പമാണ് ജീവിച്ചതെന്ന് അറിഞ്ഞില്ലെന്ന് നടി ദിവ്യ

അതേസമയം, ദര്‍ശനയ്ക്ക് ഫോണ്‍ കൈമാറാനായി പോയപ്പോള്‍ അനൂപിനെ പോലീസ് പിടിച്ചെന്നും താരം പറഞ്ഞു. അതേസമയം, ദര്‍ശനയുടെയും അനൂപിന്റെയും പ്രണയം സിനിമാക്കഥ പോലെയുണ്ടല്ലോ എന്നാണ് സംവിധായകന്‍ ജോണി ആന്റണി പ്രതികരിച്ചത്.

കൂടാതെ, വീട്ടികാര്‍ ഈ പരിപാടി കാണുന്നതോടെ പ്രശ്നങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ മാറുമെന്നും അവര്‍ ദര്‍ശനയെയും അനൂപിനെയും മനസ്സിലാക്കി തിരിച്ചു വിളിക്കുമെന്നും ജോണി ആന്റണി പറയുന്നുണ്ട്.

ALSO READ- എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഡിംപിള്‍ എനിക്കൊപ്പം വിഡിയോ ചെയ്യാത്തതെന്ന് ഡിവൈന്‍; നാത്തൂനെ കെട്ടിപ്പിടിച്ച് ഡിംപിള്‍

ദര്‍ശന അഭിനയിച്ച സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു അനൂപ്. ഇരുവരും വളരെ അടുത്ത സൗഹൃദത്തില്‍ ആയിരുന്നു, പിന്നീടത് പ്രണമായി മാറുകയായിരുന്നു. ഇരുവരും വീട്ടില്‍ പറഞ്ഞെങ്കിലും ദര്‍ശനയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ വിവഹത്തിന് അനൂപിന്റെ വീട്ടില്‍ നിന്നും പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.

Advertisement