Home Entertainment Celebrities

‘ഒരു അവതാരകയ്ക്ക് എന്തിനാണ് ഇത്ര നല്ല ഡ്രസ്?’, അതിഥിയായി വന്ന് നടി അപമാനിച്ചെന്ന് ഡിഡി; നയന്‍താരയാണോ ആ നടിയെന്ന് പ്രേക്ഷകരുടെ സംശയം

969

സോഷ്യല്‍മീഡിയയിലും തമിഴ് സിനിമാ ലോകത്തും പ്രശ്‌സതയാണ് ചാനല്‍ അവതാരകയായ ഡിഡി എന്ന ദിവ്യ ദര്‍ശിനി. തമിഴ് ലോകത്തെ ഏറ്റവും തിരക്കേറിയ അവതാരകയാണെന്നും ഡിഡിയെ വിശേഷിപ്പിക്കാം.

മിക്ക തമിഴ് ചാനലുകളിലും പ്രധാനപ്പെട്ട അവാര്‍ഡ് പരിപാടികളിലും നിറഞ്ഞുനില്‍ക്കുന്ന ഡിഡിക്ക് ആരാധകരും ഏറെയാണ്. ഇവരാകട്ടെ സിനിമയിലും വേഷമിട്ടിട്ടുണ്ട്.കൂടാതെ, സിനിമകളിലും മ്യൂസിക് ആല്‍ബങ്ങളിലും ഡിഡി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ, വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയില്‍ അവതാരകയായി എത്തുന്നതും ദിവ്യ ദര്‍ശിനിയാണ്.

Advertisements

അതേസമയം, ഡിഡി ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ അവതാരക എന്ന നിലയില്‍ തന്നെ ഏറ്റവും അധികം വേദനിപ്പിച്ച നിമിഷം താരം വെളിപ്പെടുത്തിയിരുന്നു. തന്റെ പരിപാടിയില്‍ അതിഥിയായി എത്തിയ നടി തന്നെ അപമാനിച്ചെന്നാണ് ദിവ്യ ദര്‍ശിനി പറഞ്ഞത്. മനോഹരമായി താന്‍ തിരഞ്ഞെടുത്ത തന്റെ വസ്ത്രത്തെയാണ് അവര്‍ അപമാനിക്കാനായി പരാമര്‍ശിച്ചതെന്നാണ് ദിവ്യ ദര്‍ശിനി പറയുന്നത്.

ALSO READ- ‘ദൃശ്യത്തെ ടോപ് ടെന്‍ പട്ടികയില്‍ നിന്നും പുറത്താക്കി കണ്ണൂര്‍ സ്‌ക്വാഡ്’; ആരാധകര്‍ ത്രില്ലില്‍; സിനിമയുടെ കുതിപ്പ് ഒന്നാം സ്ഥാനത്തേക്ക്

പരിപാടിക്ക് ഒരു ഹീറോയിന്‍ വന്നു. അവര്‍ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷന്‍ കഴിഞ്ഞപ്പോഴാണ് അവര്‍ എത്തിയത്. അവര്‍ വന്നയുടന്‍ എന്റെ ഡ്രസാണ് നോക്കിയത്. അവരുടെയും എന്റെയും ഡ്രസ് ഒരുപോലെയായിരുന്നു. ഒരേ ഡിസൈന്‍ ഒരേ കളര്‍ എന്ന് പറയാം. ഓ, നമ്മള്‍ ഒരേ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത് എന്ന് പറഞ്ഞു. അതുകേട്ട് താന്‍ ചിരിച്ചു.

പെട്ടെന്ന് അവര്‍ നിങ്ങള്‍ക്ക് വേറെ വസ്ത്രം ഉണ്ടോ മാറ്റിയുടുക്കാന്‍ എന്ന് ചോദിച്ചു. അത് ശരിക്കും ഒരു ഷോക്കായിരുന്നു. തന്റെ ഒരോ ഷൂട്ടിലും താന്‍ ഡ്രസില്‍ ശ്രദ്ധ ചെലുത്താറുണ്ട്. അത്രയും ശ്രദ്ധയോടെയാണ് ചെയ്യാറുള്ളത്. ആ ചോദ്യം തന്നെ അസ്വസ്ഥയാക്കി. എന്നാല്‍ എല്ലാരും ഇടപെട്ട് ഇപ്പോള്‍ തന്നെ വൈകി ഇനിയൊരു ഡ്രസ് മാറ്റല്‍ നടക്കില്ലെന്ന് പറഞ്ഞ് ഹീറോയിനെ സമ്മതിപ്പിക്കുകയായിരുന്നു.

അപ്പോഴത് തനിക്ക് അപമാനമായി തോന്നിയെങ്കിലും വളരെ മര്യാദയോടെയാണ് താന്‍ നടിയോട് പെരുമാറിയത്.അത് തന്നെ വേദനിപ്പിച്ചു. ഒരു ആങ്കര്‍ക്ക് എന്തിനാണ് ഇത്രയും നല്ല ഡ്രസ് എന്ന ചിന്തയാണ് അവിടെ കണ്ടതെന്നും അത് ശരിക്കും വേദനിപ്പിച്ചെന്നും ദിവ്യദര്‍ശിനി പറയുന്നു.

ALSO READ- കാളിദാസിനെ ഒഴിവാക്കി നിവിന്‍ പോളിയെ നായകനാക്കി; ആ ചിത്ത്രതില്‍ നഷ്ടം വന്നത് നാലര കോടി; എന്നിട്ടും 25 കോടി നേടിയെന്ന് പോസ്റ്റര്‍ ഇറക്കി, വെളിപ്പെടുത്തി നിര്‍മാതാവ്

അതേ സമയം ഈ സംഭവം നടന്നത് കോഫി വിത്ത് ഡിഡിയില്‍ അല്ലെന്നും ദിവ്യ ദര്‍ശിനി പറയുന്നുണ്ട്. എന്നാല്‍ ഡിഡിയെ അപമാനിച്ചത് സൂപ്പര്‍താരം നയന്‍താരയാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച.


കണക്ട് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ നയന്‍താരയുടെ ഇന്റര്‍വ്യൂ ഡിഡി എടുത്തിരുന്നു. അന്ന് നയന്‍സും, ഡിഡിയും ഒരുപോലെയുള്ള വസ്ത്രമാണ് ഇട്ടിരുന്നത്.അന്നത്തെ ചിത്രങ്ങള്‍ അടക്കം പലരും പോസ്റ്റ് ചെയ്താണ് നയന്‍താരയെ ഈ വിഷയത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.

അതേസമയം, ഈ വിഷയത്തില്‍ എന്തായാലും നയന്‍താരയുമായി ബന്ധപ്പെട്ടവര്‍ പ്രതികരണം നടത്തിയിട്ടില്ല. ദിവ്യ ദര്‍ശിനിയും ആരാണ് ആ ഹീറോയിന്‍ എന്ന് വെളിപ്പെടുത്തിയിട്ടില്ല.

ആദ്യം നടനുമായി നടത്തിയ അഭിമുഖത്തിന് ശേഷമാണ് നായിക എത്തിയതെന്നാണ് ഡിഡി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്ന അഭിമുഖം നയന്‍സിന്റെ മാത്രമായി ഡിഡി എടുത്തതാണെന്നും അതിനാല്‍ അത് നയന്‍താര ആയിരിക്കില്ലെന്നാണ് പലരും പറയുന്നത്.

Advertisement