Home Entertainment

ഗള്‍ഫില്‍ റിലീസിന് മുമ്പേ കോടികള്‍ വാരി ലിയോ, അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ്

90

ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.

Also Read: ‘ഒരു അവതാരകയ്ക്ക് എന്തിനാണ് ഇത്ര നല്ല ഡ്രസ്?’, അതിഥിയായി വന്ന് നടി അപമാനിച്ചെന്ന് ഡിഡി; നയന്‍താരയാണോ ആ നടിയെന്ന് പ്രേക്ഷകരുടെ സംശയം

ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമം, ഇന്ത്യയിലും ആരാധകര്‍ ട്രെയ്‌ലര്‍ റിലീസായതുമുതല്‍ ആവേശത്തിലാണ്.

ഇപ്പോഴിതാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലിയോയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലിയോയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ ഗള്‍ഫില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് വിവരം. വിജയിയുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് ഗള്‍ഫില്‍ വിറ്റുപോയത്.

Also Read: ‘ദൃശ്യത്തെ ടോപ് ടെന്‍ പട്ടികയില്‍ നിന്നും പുറത്താക്കി കണ്ണൂര്‍ സ്‌ക്വാഡ്’; ആരാധകര്‍ ത്രില്ലില്‍; സിനിമയുടെ കുതിപ്പ് ഒന്നാം സ്ഥാനത്തേക്ക്

2.9 ആകെ നേടിയിരിക്കുന്ന ഗ്രോസ്. അതേസമയം, റിലീസിന് മുന്നേയുള്ള ലിയോയുടെ അഡ്വാന്‍സ് കളക്ഷനിലും റെക്കോര്‍ഡുകള്‍ വാരുമെന്നാണ് അണിയറപ്രവര്‍ത്തകരുള്‍പ്പെടെ പ്രതീക്ഷിക്കുന്നത്.

Advertisement