Home Entertainment Celebrities

ആദ്യം സഹപ്രവര്‍ത്തകരെ പോലെ അടുപ്പം, പിന്നീട് കണ്ടത് ദീപിക രണ്‍വീറിന്റെ മടിയില്‍ കയറി ഇരിക്കുന്നതാണ്, താരപ്രണയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍

372

ബോളിവുഡ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും റണ്‍വീര്‍ സിങും. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക എന്നതിലുപരി ലോകോത്തര ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ് ഇന്ന് ദീപിക .

Advertisements

രണ്‍വീറുമൊത്തുള്ള രസകരമായ പല നിമിഷങ്ങളും ദീപിക സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരദമ്പതികള്‍ പലപ്പോഴും പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. എന്നാല്‍ ഈ ഗോസിപ്പുകളൊന്നും ഇരുവരും മുഖവിലക്കെടുക്കാറില്ല.

Also Read: സ്റ്റേജില്‍ തന്നെ മരിച്ചുവീഴണമെന്നാണ് ആഗ്രഹം, സിനിമകളില്‍ അവസരം കുറയുന്നതോടെ ഇപ്പോള്‍ സ്‌റ്റേജ് ഷോകളും കുറഞ്ഞുവെന്ന് ഗിന്നസ് പക്രു

രണ്‍വീറും ദീപികയും തമ്മില്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗോലിയോണ്‍ കി രാസ്ലീല രാം ലീല എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് പ്രണയത്തിലാവുന്നത്. പിന്നീട് ഈ ബന്ധം വിവാഹത്തിലെത്തിച്ചേരുകയായിരുന്നു.

ഇപ്പോഴിതാ രണ്‍വീര്‍ ദീപിക പ്രണയത്തെ കുറിച്ച് നടന്‍ ഗുല്‍ഷന്‍ ദേവയ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ സമയത്ത് ഇരുവരും സഹപ്രവര്‍ത്തകര്‍ മാത്രമായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇരുവര്‍ക്കും ഇടയില്‍ സംഭവിക്കുന്ന കെമിസ്ട്രി എല്ലാവരും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Also Read: സ്വസ്ഥതയ്ക്ക് വിവാഹം തടസമാണെന്ന് ധരിച്ചു; ഒരു സുപ്രഭാതത്തിൽ കണ്ട പെൺകുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചു: ബാലചന്ദ്ര മേനോൻ

ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളായപ്പോള്‍ ഇരുവരും തമ്മിലുള്ള അടുപ്പം കൂടി വന്നു. ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു തുടങ്ങിയെന്നും ഒരു ദിവസം ദീപിക രണ്‍വീറിന്റെ മടിയിലിരിക്കുന്നതാണ് കണ്ടതെന്നും ഇതെപ്പോള്‍ സംഭവിച്ചുവെന്നാണ് എല്ലാവരും ഓര്‍ത്തതെന്നും കാരണം ദീപിക ഇങ്ങനെയൊന്നുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്‍വീറിന് ദീപികയെ ആദ്യം മുതലേ ഇഷ്ടമായിരുന്നുവെന്നാണ് തോന്നുന്നത്. ചിലപ്പോള്‍ പിന്തുടര്‍ന്നിട്ടുണ്ടായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.

Advertisement