Home Entertainment

രണ്‍വീര്‍ സിങ്ങുമായുളള വിവാഹം; വെളിപ്പെടുത്തലുമായി ദീപിക പദുക്കോണ്‍

51

ബോളിവുഡ് യുവസൂപ്പര്‍താരം രണ്‍വിര്‍ സിംഗുംതാര സുന്ദരി ദീപിക പദുക്കോണും തമ്മില്‍ ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്ത ബോളിവുഡില്‍ ഏറെ നാളായി ചര്‍ച്ചയാണ്.

Advertisements

ഇപ്പോഴിതാ ദീപിക പദുക്കോണ്‍ തന്നെ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നു. വിവാഹവാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തോടായിരുന്നു എതിര്‍ക്കാതെയും യോജിക്കാതെയും ദീപിക പദുക്കോണ്‍ മറുപടി പറഞ്ഞു. നിങ്ങള്‍ക്ക് ഉടന്‍ അറിയാനാകും എന്നായിരുന്നു പ്രതികരണം.

അതേസമയം നവംബര്‍ 20ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ ലെയ്ക് കോമോയില്‍ വച്ചാകും വിവാഹം നടക്കുക.

വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹമെന്നുമാണ് വാര്‍ത്ത. പിന്നീട് ഫിലിം ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ സിനേഹവിരുന്ന് നടത്താനാണ് തീരുമാനം.

Advertisement