ഈ വര്‍ഷം ഇനി സിനിമ ഒന്നും ഇല്ലാതെ ജയസൂര്യ വീട്ടിലിരിക്കേണ്ടി വരും

30

മലയാളത്തിലെ യുവനടൻ ജയസൂര്യയുടെ പിറന്നാളാണിന്ന്. സിനിമയിലെ നിരവധിയാളുകൾ താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ജയസൂര്യയുടെ അടുത്ത കൂട്ടുകാരനും സംവിധായകനുമായ രഞ്ജിത് ശങ്കറും ഉണ്ടായിരുന്നു.

Advertisements

മലയാള സിനിമയിലെ അറിയപ്പെടുന്ന സുഹൃത്തുക്കളാണ് ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും. 2013 ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ജയസൂര്യക്കു ദേശീയ അവാര്‍ഡ് നോടിക്കൊടുത്ത സു..സു..സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി ഇവര്‍ ഒന്നിച്ച മറ്റു ചിത്രങ്ങള്‍.

കഴിഞ്ഞ വര്‍ഷം പുണ്യാളന്‍ സിനിമാസ് കമ്പനിയുടെ ബാനറില്‍ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറങ്ങിയിരുന്നു. രണ്ടാം ഭാഗം ആദ്യ ഭാഗത്തെപ്പോലെ വിജയിച്ചില്ലെങ്കിലും ജയസൂര്യയുടെ കരിയറിനെ ഉയര്‍ച്ചയിലേക്കെത്തിച്ച സിനിമയായിരുന്നു ആ ചിത്രം.

ജയസൂര്യക്കു ദേശീയ അവാര്‍ഡ് നോടിക്കൊടുത്ത സു..സു..സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി ഇവര്‍ ഒന്നിച്ച മറ്റു ചിത്രങ്ങള്‍.
മുമ്പ് ഒരുപാടു സിനിമകള്‍ ചെയ്യ്തിരുന്ന ജയസൂര്യ ഇപ്പോള്‍ സ്‌ക്രിപ്റ്റുകളെ പക്വതയോടെ സമീപിക്കുന്നതിലുള്ള സന്തോഷവും രഞ്ജിത്ത് ഫേസ്ബുക്കിലൂടെ പറയുന്നുണ്ട്.

എന്നാല്‍ തിരക്കഥകളെ കീറി മുറിച്ചു പരിശോധിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് സിനിമയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വരുമെന്നും രഞ്ജിത്ത് സൂചന നല്‍കുന്നു.

Advertisement