കടുത്ത വേദനയിലും രാജീവിന്റെ സാന്നിധ്യം എനിക്ക് വലിയ ആശ്വാസമായിരുന്നു; പ്രസവത്തിന്റെ വീഡിയോ പങ്കുവച്ച് ആതിര മാധവ്

185

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആതിര മാധവ്. സോഷ്യൽമീഡിയയിലും വളരെയധികം സജീവമായ നടി ഗർഭകാലം മുഴുവൻ വീഡിയോ ആക്കി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. നിറവയറുമായി ഡാൻസ് കളിക്കുകയൊക്കെ ചെയ്ത വീഡിയോയും വൈറലായിരുന്നു.

ഇപ്പോഴിതാ പ്രസവത്തിന്റെ വീഡിയോയും നടി യൂട്യൂബിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ്. വേദന വന്ന് ആശുപത്രിയിൽ ആയത് മുതൽ കുഞ്ഞിന് ജന്മം നൽകിയത് വരെയുള്ള എല്ലാ കാര്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisements

ALSO READ

കാവ്യയെ സംരക്ഷിക്കാൻ അത് ചേട്ടന് ഏറ്റെടുക്കേണ്ടി വന്നതാണ്… ജയിലിൽ നിന്നു സുനിയുടെ കാൾ വന്നില്ലായിരുന്നുവെങ്കിൽ ഇത് അവളിൽ തന്നെ നിന്നേനെ! ; അതിസുന്ദരമായ രൂപത്തിന്റെ ഉള്ളിലെ ജീർണിച്ച മനസ് മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു : കുറിപ്പ് വൈറൽ

ഞാൻ പ്രസവിച്ച വിവരം എങ്ങിനെയാണ് പുറത്ത് വന്നത് എന്ന് അറിയില്ല. പക്ഷെ സംഗതി സത്യമാണ്, ഏപ്രിൽ നാലിന് എന്റെയും രാജീവിന്റെയും കുഞ്ഞുവാവ പിറന്നു ആൺ കുട്ടിയാണ്. പക്ഷെ വാർത്തകൾക്കൊപ്പം യൂട്യൂബിലും മറ്റും വരുന്ന വാവയുടെ ഫോട്ടോ ഞങ്ങളുടെ കുഞ്ഞിന്റേത് അല്ല. ഫോട്ടോ കണ്ട് നിരന്തരം കോളുകൾ വരുന്നു. അപ്പോൾ പിന്നെ എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞ് കൊണ്ട് വീഡിയോ പങ്കുവയ്ക്കാം എന്ന് കരുതി എന്നാണ് ആതിര പറഞ്ഞത്.

ഏപ്രിൽ ഒന്നിന് ആണ് എനിക്ക് ചെറിയ വേദനകൾ വന്ന് തുടങ്ങിയത്. അത് തലേ ദിവസത്തെ ചെക്കപ്പിന്റെ എല്ലാം ഭാഗമായിരിയ്ക്കും എന്ന് കരുതി. പക്ഷെ രണ്ടാം ദിവസം ആയപ്പോഴും വേദന മാറ്റമില്ല. അവസാനം കുടുംബ ഡോക്ടറെ വിളിച്ച് ചോദിച്ചപ്പോൾ, എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് മാറാൻ പറഞ്ഞു. അങ്ങനെ ഏപ്രിൽ 2 ന് രാത്രി ഒൻപതര മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. അവിടെ മുതലുള്ള വീഡിയോയും ആതിര പങ്കുവയ്ക്കുന്നുണ്ട്.

ആശുപത്രിയിൽ എത്തിയ ശേഷവും ചെറിയ വേദന ഉണ്ടായിരുന്നു. പക്ഷെ ശ്രദ്ധ മാറ്റാൻ ബിഗ്ഗ് ബോസ് അടക്കമുള്ള ഷോകൾ കണ്ടു നോക്കി, പക്ഷെ മൂന്നാം തിയ്യതി ആയപ്പോഴേക്കും വേദന കലശലായി. ആ സമയങ്ങളിൽ നടക്കാനും ചില വ്യായമങ്ങൾ ചെയ്യാനും എല്ലാം ഡോക്ടർ നിർദ്ദേശിച്ചിരുന്നു. കടുത്ത വേദനയിലും രാജീവിന്റെ സാന്നിധ്യം എനിക്ക് വലിയ ആശ്വാസമായിരുന്നു എന്ന് ആതിര പറയുന്നുണ്ട്.

നാലാം തിയ്യതി പതിനൊന്നേ കാലോടെയാണ് പ്രസവം കഴിഞ്ഞത്. രണ്ട് ദിവസത്തെ വേദനയ്ക്കും, ഉറക്കിമില്ലാത്ത രാത്രികൾക്കും ശേഷം കുഞ്ഞു വാവയെ കൈയ്യിൽ കിട്ടി. എന്റെ ഭർത്താവിന് എന്നോട് ഏറ്റവും അധികം സ്നേഹം ഉള്ളതായി എനിക്ക് ഫീൽ ചെയ്തത് ഈ രണ്ട് ദിവസമാണ് എന്ന് ആതിര പറഞ്ഞപ്പോൾ, പ്രകടനമാണെന്ന് ചിലർക്ക് തോന്നിയേക്കാം, പക്ഷെ അവളുടെ വേദനയ്ക്ക് കൂട്ടിരുന്നപ്പോഴാണ് ആ പ്രക്രിയ ഞാൻ നേരിട്ട് കണ്ടത് എന്ന് രാജീവ് പറയുന്നു.

ALSO READ

ചുവപ്പിൽ അഴകിയായി ദിവ്യ ഉണ്ണി ; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശരിയ്ക്കും ഇവൾ ഒരു യോദ്ധാവ് തന്നെയാണ്. കഴിയുന്നതും ഡെലിവറി സമയത്ത് ഭർത്താവിനെയും നിങ്ങളുടെ അടുത്ത് നിർത്തുക എന്ന നിർദ്ദേശവും ആതിര മുന്നോട്ട് വയ്ക്കുന്നുണ്ട്.

Advertisement