മുടി വെട്ടിയപ്പോള്‍ കാണാന്‍ ഭംഗിയില്ല, തടിച്ചിയായി തുടങ്ങിയ കമന്റുകള്‍, ബോഡി ഷെയ്മിംഗ് നടത്തിയവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ടയും

97

സോഷ്യല്‍മീഡിയയിലുള്ള മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. ടിക്ക് ടോക്കില്‍ കൂടിആയിരുന്നു ധന്യ എസ് രാജേഷ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. വ്യത്യസ്തമായ ടിക്ക്‌ടോക്ക് വീഡിയോകളിലൂടെ വളരെ പെട്ടന്നാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.

അതേ സമയം ടിക്ക് ടോക്കില്‍ കൂടിയാണ് താരം പ്രശസ്തി നേടിയതെങ്കിലും ശേഷം മോഡലിംഗ് രംഗത്തേക്കും ധന്യ ചുവട് വെയ്ക്കുകയായിരുന്നു. ഒരിക്കല്‍ ലൈവില്‍ എത്തിയ താരത്തിനോട് മോശമായ രീതിയില്‍ സംസാരിച്ച ഒരു ഞരമ്പന് എല്ലാവരും കേള്‍ക്കെ തെറി വിളിച്ചുകൊണ്ടാണ് താരം മറുപടി കൊടുത്തത്.

Advertisements

ആ സംഭവത്തിന് ശേഷം താരത്തിന് വിമര്‍ശകരും ഏറെയാണ്. എന്നാലും തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുന്നിലും തുറന്ന് പറയാനും താരത്തിന് മടിയില്ലായിരുന്നു. സേഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകള്‍ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

Also Read; ആ ചിത്രത്തിലെ അവസരം നഷ്ടമായത് മമ്മൂട്ടി കാരണം, പിന്നീട് അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു, തുറന്നുപറഞ്ഞ് നടി അഞ്ജു

ഇപ്പോഴിതാ തന്നെ ബോഡി ഷെയ്മിംഗ് നടത്തുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ധന്യ. സോഷ്യല്‍മീഡിയയില്‍ ധന്യ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോഡി ഷെയ്മിംഗ് എന്ന ക്യാപ്ഷനോടെയാണ് ധന്യ വീഡിയോ പോസ്റ്റ് ചെയ്തത്.

താനും കുറച്ചുനാളായി ബോഡി ഷെയിമിംഗ് ഫേസ് ചെയ്യുന്നുണ്ടെന്നും തടിച്ചു, കവിളൊക്കെ വന്നു എന്നൊക്കെ പലരും പറയുന്നുണ്ടെന്നും ഫുഡ് കഴിച്ചാണ് താന്‍ തടിച്ചതെന്നും അതില്‍ തനിക്ക് യാതൊരു വിഷമവും ഇല്ലെന്നും ധന്യ പറയുന്നു.

Also Read: രാമനായി പ്രഭാസ്, രാവണനായി സെയ്ഫ് അലിഖാന്‍, ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആദിപുരുഷയുടെ ടീസര്‍ പുറത്ത്, ആഘോഷമാക്കി ആരാധകര്‍

ഈ വിമര്‍ശിക്കുന്നവരാരോടും താന്‍ ഭക്ഷണം കഴിക്കാനായി പൈസ ചോദിച്ചിട്ടില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര ബുദ്ധിമുട്ട്. മുടി വെട്ടയപ്പോഴും പലരും ചോദിച്ചു എന്തിനാണ് വെട്ടിയതെന്നും മുടിയുള്ളപ്പോഴാണ് ഭംഗയുള്ളത് എന്നൊക്കെ. എന്റെ മുടി വെട്ടണോ വേണ്ടയോ എന്നത് എന്റെ ഇ്ഷ്ടമാണ് എല്ലാവര്‍ക്കും എല്ലായിപ്പോഴും ഒരുപോലെയിരിക്കാന്‍ പറ്റുമോ എന്നും ധന്യ പറയുന്നു.

മെലിഞ്ഞപ്പോഴും പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. മെലിഞ്ഞാലും തടിച്ചാലും പ്രശ്‌നമാണ്. എന്റെ കാര്യത്തില്‍ ആരും ഇടപെടേണ്ട, എനിക്ക് ഇഷ്ടമുള്ളത് പോലെ ഞാന്‍ ജീവിക്കും എന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

Advertisement