സിനിമ കാരണം ഒരാളുടെ കയ്യിൽ നിന്നും കടം വാങ്ങേണ്ടി വന്നിട്ടില്ല, എന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് ഹണി റോസിന് ഡാൻസ് ചെയ്യാൻ പോലും അറിയില്ലായിരുന്നു; മണിക്കുട്ടന്റെ വിശേഷങ്ങൾ ഇങ്ങനെ

130

തോമസ് ജെയിംസ് എന്ന് പറഞ്ഞാൻ ഒരു പക്ഷെ മലയാളികൾ അറിയാൻ വഴി കാണണം എന്നില്ല. എന്നാൽ മണിക്കുട്ടൻ എന്ന് പറഞ്ഞോലോ ഓമനത്തമുള്ള വാശിക്കാരനായ ഒരാളെ ഓർമ്മവരും. കായം കുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വ്യക്തിയാണ് മണിക്കുട്ടൻ. മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച നടന് പിന്നീട് വിനയൻ സംവിധാനം ചെയ്ത സിനിമയിലൂടെ ബിഗ് സക്രീനിലെത്താൻ സാധിച്ചു.

സംവിധായകൻ വിനയന്റെ കരവിരുതിൽ ഒരുങ്ങിയ ബോയ്ഫ്രണ്ടിലാണ് മണിക്കുട്ടൻ ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ 17 വർഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

Advertisements

Also Read
ജന്മം നല്‍കിയവരോട് ഇങ്ങനെ ചെയ്യരുത്, വേദിയില്‍ വെച്ച് മാതാപിതാക്കളെ അപമാനിച്ച വിജയിയ്ക്ക് രൂക്ഷവിമര്‍ശനം

മണിക്കുട്ടന്റെ വാക്കുകൾ ഇങ്ങനെ ; എന്റെ കഴിഞ്ഞ 17 വർഷവും എനിക്കോർമ്മയുണ്ട്. ഇത്രയും വർഷം എന്നെപ്പോലൊരാൾ സിനിമയിൽ നില്ക്കുന്നത് തന്നെ ഭാഗ്യമാണ്. നമ്മളെപ്പോലുള്ളവർക്ക് അത്ഭുതമാണ് സിനിമ. എന്റെ ഗുരുവാണ് വിനയൻ സാർ.

ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം നല്കിയ വ്യക്തിയാണ് വിനയൻ സാർ. എനിക്ക് ഭാഗ്യം കുറവാണെന്ന് വിനയൻ സർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് എന്നോടുള്ള സ്‌നേഹം കൊണ്ടാണ്.

‘ബോയ്ഫ്രണ്ട് സിനിമ എന്റെ ഭാഗ്യമാണ്. ഹണി റോസിന് ബോയ് ഫ്രണ്ടിൽ വന്നപ്പോൾ ഡാൻസ് കളിക്കാൻ പോലും അറിയില്ലായിരുന്നു. ഭയങ്കര ബുദ്ധിമുട്ടായിരുന്നു ഡാൻസ് കളിക്കാൻ. ഇന്ന് ഹണി പക്ഷെ സൂപ്പർ സ്റ്റാറാണ്’

Courtesy: Public Domain

Also Read
അന്ന് ധനുഷ്, ഇന്ന് ചേട്ടൻ സെൽവരാഘവൻ; ഇവർക്കിതെന്ത് പറ്റിയെന്ന് മനസ്സിലാകുന്നില്ലെന്ന് ആരാധകർ

മായാവി മമ്മൂട്ടി സാർ വിളിച്ച് തന്ന സിനിമയാണ്. മമ്മൂക്കയെ എന്നും കണ്ടോണ്ടിരിക്കാൻ തോന്നും. ജയസൂര്യ ചേട്ടനെപ്പോലെയാണ്. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് മഞ്ജു ചേച്ചിയാണ്. ചേച്ചി എന്നും സൂപ്പർസ്റ്റാറാണ്.’ ‘മെസേജ് അയച്ചാൽ ചേച്ചി റിപ്ലെ തരും, മണിക്കുട്ടൻ പറഞ്ഞു.

Advertisement