വിക്കന്‍ വക്കീലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ! പുതിയ വീഡിയോ കാണാം

19

വിക്കന്‍ വക്കീലായി ദിലീപ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ബി ഉണ്ണികൃഷ്‍ണന്‍ ദിലീപ് കൂട്ടുക്കെട്ടില്‍ ആദ്യമായി എത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Advertisements

ചിത്രത്തിന് ഇന്നുവരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതാ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു .

കോമഡിയും ആക്ഷനും ചേര്‍ന്ന ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ബോക്‌സ്‌ഓഫീസ് കളക്ഷനിലും ചിത്രം മുന്‍പന്തിയിലാണ് നില്‍ക്കുന്നത്. അഞ്ച് ദിവസംകൊണ്ട് ചിത്രം പത്ത് കോടി നേടി.

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ കഥാപാത്രമാകുന്ന ചിത്രമാണിത്. പാസഞ്ചറില്‍ ദിലീപിന്റെ നായികയായ മംമ്ത മോഹന്‍ദാസും തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍. ടു കണ്‍ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ.

എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന മലയാള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍.

ചിത്രത്തിന്റെ തെലുങ്കിലും ഹിന്ദിയിലും റീമേക്കിന് ഒരുങ്ങുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണകമ്ബനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ അരങ്ങേറ്റംകുറിച്ച ചിത്രംകൂടിയാണ് കോടതിസമക്ഷം ബാലന്‍വക്കീല്‍.

Advertisement