കുടുകുടെ ചിരിപ്പിക്കാന്‍ പഴയപ്രതാപത്തില്‍ ദീലീപ് വീണ്ടുമെത്തുന്നു: ബാലന്‍ വക്കീലില്‍ മരണമാസ്സ് കോമഡി

55

തീയറ്ററുകളെ ചിരിയുടെ ഓളങ്ങളുണര്‍ത്തി ഇളക്കി മറിക്കും ദിലീപ് സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ആഹ്‌ളാദിക്കാം. എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന ദിലീപ് വീണ്ടും വരികയാണ്.

Advertisements

പ്രശസ്ത സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ലായിട്ടാണ് ദിലീപ് ഉടനീളം ചിരിയുണര്‍ത്തുന്നത്. എല്ലില്ലാത്ത നാവു കൊണ്ടു മാത്രം എങ്ങനെയും ജീവിക്കാമെന്ന് ഉത്തമ ബോധ്യമുള്ള ബാലന്‍ വക്കീലിനെ രസികന്‍ ഡയലോഗുകളിലൂടെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

കുറച്ചിടയായി താരതമ്യേന ഗൗരവമുള്ള കഥാപാത്രങ്ങളിലാണ് ദിലീപിനെ പ്രേക്ഷകര്‍ കണ്ടിരുന്നത്. അതിലൂടെ അഭിനയത്തിന്റെ ഒട്ടേറെ ഉയര്‍ന്ന തലങ്ങളുള്ള മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ദിലീപിനെ ആരാധക സമൂഹം അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊണ്ടപ്പോഴും പലരുടെയും ഉള്ളില്‍ ആ ഇഷ്ടനായകന്‍ അഥവാ സീന്‍ റ്റു സീന്‍ കോമഡി ഉതിര്‍ക്കുന്ന ”ആ അയലത്തെ പയ്യന്‍” മിസ്സായിപ്പോയിരുന്നു. ആ കുറവു നികത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍.

ഒരു വക്കീലിന്റെ ജീവിതത്തിലെ ഒട്ടെറെ കുഴഞ്ഞു മറിഞ്ഞ പ്രശ്‌നങ്ങളില്‍ക്കിടയില്‍നിന്നും സ്വാഭാവികമായി ഉയരുന്ന തമാശകള്‍ ദിലീപ് തന്‍മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ദിലീപ് തകര്‍ത്ത് ചിരിപ്പിച്ച, പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത അതേ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ അവര്‍ക്കും മേലെയായി അവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്ഥനാക്കിയാണ് ബാലന്‍ വക്കീല്‍ എന്ന കഥാപാത്രത്തെ ദിലീപ് ചെയ്തിരിക്കുന്നത്. ദിലീപന്റെ ആ കോമഡി ഫ്‌ളേവറിന്റെ ഒരു ഗംഭീരന്‍ തിരിച്ചു വരവായിരിക്കും ഇത്.”

ചിത്രത്തില്‍ മംമ്തയാണ് ദിലീപിന്റെ നായിക. ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള ദിലീപ്-മംമ്ത ടീം ഒരിക്കല്‍ കൂടി അരങ്ങു തകര്‍ക്കാന്‍ പോവുകയാണ്. പ്രിയാ ആനന്ദ്, മംമത മോഹന്‍ദാസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അഖില്‍ ജോര്‍ജ് ഛായാഗ്രഹണം , എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ്. ബാഹുബലി ഫെയിം പ്രഭാകറും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തിലെത്തുന്നു.

Advertisement