ദിലീപ് ജയിലിൽ കിടന്ന 85 ദിവസവും കൊച്ചിൻ ഹനീഫയുടെ വീട്ടിൽ പണമെത്തിയില്ല; വരുമാനം നിലച്ച് കഷ്ടതയിലായ കഥ പറഞ്ഞ് ശാന്തിവിള ദിനേശ്

323

മലയാള സിനിമയുടെ ജനപ്രിയ താരമാണ് ദിലീപ്. സഹതാരമായും വില്ലനായും നായകനായും തിളങ്ങിയ നടൻ പിന്നീട് കോമഡിക്ക് പ്രാധാന്യമുള്ള സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു. പിന്നീട് നിർമ്മാതാവായും തിളങ്ങി. ഇടയ്ക്ക് വിവാദങ്ങളും കേസുകളും താരത്തിന്റെ കരിയർ ഗ്രാഫിൽ താഴ്ച കാണിച്ചുവെങ്കിലും മികച്ച ചിത്രങ്ങൽലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ സംവിധായകനായ ശാന്തിവിള ദിനേശ് ദിലീപിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദിലീപ് നടിയെ ആ ക്ര മിച്ച കേസിൽ ജയിലിൽ കിടന്ന മൂന്ന് മാസത്തോളം കാലം അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്നവരെ കൂടി കഷ്ടതയിലാക്കി എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Advertisements

ദിലീപ് ജയിലിലായ 85ദിവസം വരുമാനം നിലച്ച് ദു രി തത്തിലായ നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ കുറിച്ചാണ് ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ.

ALSO READ- ‘ജയിലർ റിലീസ് വിവാദത്തിനിടെ അച്ഛൻ പറഞ്ഞു രജനികാന്ത് ഒരു പാവമാടാ, വിട്ടേക്ക് എന്ന്’; ശ്രീനിവാസനും രജനിയും ഒരുമിച്ച് പഠിച്ചതാണെന്നും ധ്യാൻ ശ്രീനിവാസൻ

അകാലത്തിൽ വിടപറഞ്ഞ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് തണലാകുന്നത് ദിലീപ് സമ്മാനിച്ച ഒരു കാറാണ്. ഈ കാറിൽ ടാക്‌സി ഓട്ടം പോയി ലഭിക്കുന്ന തുകയാണ് കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ പട്ടിണി മാറ്റുന്നത്. എന്നാൽ ദിലീപ് ജയിലിലായതോടെ ഈ വരുമാനം നിലച്ചെന്നാണ് ശാന്തിവിള പറയുന്നത്.

താൻ ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇക്കാര്യം അറിഞ്ഞത്. താനും മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദും വയനാട് വരെ പോകാൻ സെറ്റിൽ നിന്നും ഒരു കാറിൽ കയറി. ഒരു ഇന്നോവ കാർ ആയിരുന്നു അത്. കയറിയതും കാറിന്റെ ഡ്രൈവർ സംസാരിക്കാൻ ആരംഭിച്ചു. കാർ ദിലീപിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു,

സിനിമാ സെറ്റുകളിൽ ഓടിക്കിട്ടുന്നതാണ് വരുമാനം. ഒരു ദിവസം മുഴുവൻ ഓടി കഴിയുമ്പോൾ കിട്ടുന്ന ആ വരുമാനം ചെന്നെത്തുന്നത് നടൻ കൊച്ചിൻ ഹനീഫയുടെ വീട്ടിലേക്കാണ്. ഇത് വർഷങ്ങളായി തുടരുന്ന കീഴ്‌വഴക്കമാണിത്. ദിലീപ് കേസിന്റെ പേരിൽ ജയിലിലായ 85 ദിവസവും ആ കാർ ഓടിയിരുന്നില്ല. അങ്ങനെ അത്രയും നാൾ ആ വീട്ടിൽ വരുമാനം എത്തിയില്ലെന്ന് ഡ്രൈവർ പയുകയായിരുന്നു.

ALSO READ- ആ കാര്യങ്ങളൊന്നും പുറംലോകം അറിയേണ്ടെന്ന് കരുതിയിരുന്നു, എന്നാല്‍ രഘുവരന്‍ മരിച്ച് കിടക്കുമ്പോള്‍ പോലും പത്രക്കാര്‍ ഞങ്ങളെ വെറുതെ വിട്ടില്ല, തുറന്നുപറഞ്ഞ് രോഹിണി

അതേസമയം, ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് മൂന്ന് ലക്ഷത്തോളം രൂപ ചിലവിട്ട് ആ കാർ നന്നാക്കിയെടുത്തിരുന്നു.

പിന്നീടാണ് കാർ ഓടിത്തുടങ്ങിയത്. കൊച്ചിൻ ഹനീഫയുടേത് ഭാര്യയും രണ്ട് ഇരട്ടപെൺമക്കളും അടങ്ങുന്ന കുടുംബമാണ്.

Advertisement