ജനപ്രിയ താരം ദിലീപിനൊപ്പം ദര്‍ശനയും ഭര്‍ത്താവും ഫോട്ടോയില്‍; ആശംസകളോടെ പ്രിയപ്പെട്ടവര്‍!

199

ടെലിവിഷന്‍ പ്രേമികളുടെ പ്രിയതാരമാണ് ദര്‍ശനാദാസ്. സീരിയലുകളിലൂടെയാണ് ദര്‍ശന മേഖലയിലൂടെ ആണ് ദര്‍ശന ജനശ്രദ്ധ നേടുന്നത്. പരമ്പരകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം നെഗറ്റീവ് കഥാപാത്രങ്ങള്‍ ആയിട്ടും പോസിറ്റീവ് കഥാപാത്രങ്ങള്‍ ആയിട്ടും ഒരുപോലെ മികവ് തെളിയിച്ചിട്ടുണ്ട് ദര്‍ശന. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി ആരാധകരെ ദര്‍ശന സ്വന്തമാക്കിയിട്ടുണ്ട്. താരം സോഷ്യല്‍മീഡിയയിലും സജീവമാണ്.

Advertisements

താരം സ്വന്തം കുടുംബത്തിന്റെ വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്‌സ് ആണ് താരത്തിനുള്ളത്. ദര്‍ശന സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

ALSO READ- മമ്മൂട്ടി ഫുള്‍ ടൈം വെള്ളത്തിലാണ് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല; സിനിമാ പ്രമോഷന് പിന്നാലെ ഉയര്‍ന്ന ട്രോളുകളോട് പ്രതികരിച്ച് ഗ്രേസ് ആന്റണി

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റാഗ്രാമിലാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയുടെ ജനപ്രിയ നായകന്‍ ദിലീപിനൊപ്പം ഉള്ള ഫോട്ടോയാണ് ദര്‍ശന പങ്കുവെച്ചിരിക്കുന്നത്. ദര്‍ശനയുടെ ഭര്‍ത്താവും ഫോട്ടോയിലുണ്ട്.

ഇനി എന്തൊക്കെ ആയാലും ദിലീപിന് ഒപ്പമുള്ള ദര്‍ശനയുടെയും ഭര്‍ത്താവിന്റെയും ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മൂന്ന് പേരും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് ദര്‍ശന നല്‍കിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. ‘താനും ദിലീപേട്ടനും തന്റെ ആളും’ എന്നാണ് നല്‍കിയ ക്യാപ്ഷന്‍.

ALSO READ- ഭാര്യയുടെ സ്‌നേഹത്തിന് പകരം എന്റെ ജീവന്‍ വരെ നല്‍കും, നല്ല കാലം വന്നപ്പോള്‍ ആദ്യം തീരുമാനിച്ചത് ഭാര്യയെ കരയിപ്പിക്കില്ലെന്ന് ആണെന്ന് സാജു നവോദയ; രശ്മി ഭാഗ്യവതി ആണെന്ന് നിത്യ

നിരവധി പേരാണ് മൂന്ന് പേരും ഒരുമിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. അനൂപ് കൃഷ്ണന്‍ എന്നാണ് ദര്‍ശനയുടെ ഭര്‍ത്താവിന്റെ പേര്. ഈ അടുത്തിടെ ആയിരുന്നു ഇരുവരും മകനായ അര്‍ജുന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. നിരവധി പേരാണ് അന്ന് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നത്.

Advertisement