ഭാര്യയുടെ സ്‌നേഹത്തിന് പകരം എന്റെ ജീവന്‍ വരെ നല്‍കും, നല്ല കാലം വന്നപ്പോള്‍ ആദ്യം തീരുമാനിച്ചത് ഭാര്യയെ കരയിപ്പിക്കില്ലെന്ന് ആണെന്ന് സാജു നവോദയ; രശ്മി ഭാഗ്യവതി ആണെന്ന് നിത്യ

178

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ താരവും ആണ് സാജു നവോദയ എന്ന പാഷാണം ഷാജി. മിമിക്രി സ്‌കിറ്റുകളിലൂടെ എത്തി വെള്ളിമൂങ്ങയിലെ കൊച്ചാപ്പി, അമര്‍ അക്ബര്‍ അന്തോണിയിലെ ദുരന്തം തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ആണ് മലയാളി മനസുകളില്‍ സാജു നവോദയ കുടിയേറിത്.

മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു പിന്നീട് കോമഡി വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സാജു നവോദയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തെത്തുന്നത്.

Advertisements

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഷോ പാതി വഴിയില്‍ നിര്‍ത്തിയെങ്കിലും ഷാജിയ്ക്ക് പുറത്ത് വലിയ ആരാധകരെ ലഭിച്ചിരുന്നു. ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്‌ക്കൊപ്പം ചേര്‍ന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു. സാജുവും രശ്മിയും പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്.

ALSO READ- ഇവിടുത്തെ ബോധവും വിവരവും ഇല്ലാത്തവന്മാർ പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്ക് എപ്പോഴും ഇങ്ങനെ നോക്കിക്കൊണ്ട് ഇരിക്കും: തുറന്നടിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ

ഇപ്പോഴിതാ തന്റെ ഭാര്യയെ താന്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സാജു നവോദയ. നടന്‍ ദിലീപ് മുഖ്യാതിഥിയായി എത്തിയ ഞാനുമെന്റാളും എന്ന സീടിവിയിലെ പരിപാടിയിലാണ് സാജു ഇക്കാര്യം പറഞ്ഞത്. മുന്‍പ് സോഷ്യല്‍മീഡിയയില്‍ വൈറലായ സാജുവിന്റെയും ഭാര്യ രശ്മിയുടെയും വീണ്ടുമുള്ള വിവാഹവും ഈ പരിപാടിക്ക് വേണ്ടിയായിരുന്നു.

പ്രണയിച്ചാണ് വിവാഹം ചെയ്തതെന്നും നിരവധി പ്രശ്‌നങ്ങള്‍ നിറഞ്ഞുനിന്ന ഒരു ജീവിതമായിരുന്നു പിന്നീടുണ്ടായത് എന്നും സാജു പറയുന്നുണ്ട്. ചേട്ടന്റെ വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഞങ്ങള്‍ ഒളിച്ചോടുന്നത്. വീട്ടുകാര്‍ക്ക് വേദനിച്ചോ എന്ന് തനിക്ക് അറിയില്ല എന്നും എന്നാല്‍ തന്റെ ഭാര്യ എല്ലാ സാഹചര്യങ്ങളിലും തനിക്കൊപ്പം നിന്നിട്ടുണ്ട് എന്നും സാജു നവോദയ പറയുന്നു. ഒരു നല്ല കാലം വന്നപ്പോള്‍ ആദ്യം താന്‍ തീരുമാനിച്ചത് ഭാര്യയെ കരയിക്കാന്‍ പാടില്ല എന്നായിരുന്നു എന്നും താരം വെളിപ്പെടുത്തി.

ALSO READ-എല്ലാം അറിഞ്ഞ് ചെയ്തു തരും, എനിക്ക് കിട്ടിയ പെർഫക്ട് പാട്ണർ; അജിത്തേട്ടനെ കറിച്ച് അഞ്ജലി നായർ പറഞ്ഞത് കേട്ടോ

ചെറിയ പ്രായത്തില്‍ വിവാഹിതനായതു കൊണ്ടുതന്നെ കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ ഒന്നും തന്നെ അറിഞ്ഞ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞിട്ട് വെറുതെ കറങ്ങി നടക്കുകയാണ് ചെയ്തത്. ഇതിന്റെ പേരില്‍ ഭാര്യ വഴക്കിട്ടിട്ടുണ്ട്. എന്നാല്‍ താന്‍ മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീടാണ് തനിക്ക് ജീവിതത്തിലെ യഥാര്‍ത്ഥ അവസ്ഥ മനസിലായത്.

ഒളിച്ചോടി ആണ് തങ്ങള്‍ വിവാഹം കഴിച്ചത് എന്നും, അതോടൊപ്പം തന്നെ വീട്ടുകാര് പലതവണ തങ്ങളുടെ കല്യാണം നടത്തിയെന്നുമാണ് സാജുവിന്റെ ഭാര്യ രശ്മി പറയുന്നത്. അതേസമയം, രശ്മിയുടെ ഈ സ്‌നേഹത്തിന് എന്താണ് പകരം നല്‍കുക എന്ന് ചോദിച്ചപ്പോള്‍ എന്റെ ജീവന്‍ വരെ നല്‍കുമെന്നും താന്‍ അത്രയും ഭാര്യയെ സ്‌നേഹിക്കുന്നുണ്ട് എന്നും സാജു പറഞ്ഞു.

ഇതുകേട്ടതോടെ പ്രണയം ഇപ്പോഴും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമാണ്. വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് സാധിക്കുക. ഭാഗ്യം ചെയ്ത ഭാര്യയാണ് രശ്മി എന്നായിരുന്നു നടി നിത്യാ ദാസ് അഭിപ്രായപ്പെട്ടത്.

Advertisement