എല്ലാം അറിഞ്ഞ് ചെയ്തു തരും, എനിക്ക് കിട്ടിയ പെർഫക്ട് പാട്ണർ; അജിത്തേട്ടനെ കറിച്ച് അഞ്ജലി നായർ പറഞ്ഞത് കേട്ടോ

213

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് മികച്ച അഞ്ജലി നായർ. ടെലിവിഷൻ ഷോ ആങ്കറിങ്, മോഡലിങ് എന്നീ രംഗങ്ങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം 2വിലെ അഞ്ജലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2010ൽ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിൽ നായികയായിട്ടാണ് അഞ്ജലി നായർ സിനിമാ രംഗത്തെത്തുന്നത്.
2015 ലെ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ബെൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചിരുന്നു.

Advertisements

അതേ സമയം ദൃശ്യം 2 റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ നടി കൂടിയായിരുന്നു അഞ്ജലി നായർ. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. ചിത്രത്തിൽ താരം സരിത എന്ന പോലീസുകാരിയുടെ വേഷത്തിലാണ് എത്തിയത്.

Also Read
ആണുങ്ങൾക്ക് നാണവും മാനവുമില്ല, നിയന്ത്രണമില്ലാത്ത കാ മ ഭ്രാ ന്ത് ആണ് അവരുടെ പ്രശ്‌നം: പുരുഷൻമാർക്ക് എതിരെ ആഞ്ഞടിച്ച് നടി സുജ വരുണി അന്ന് പറഞ്ഞത്

ജോർജുകുട്ടിയേയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിക്കുന്ന സരിതയുടെ വേഷം അഞ്ജലി വളരെ മനോഹരം ആയിട്ടാണ് അവതരിപ്പിച്ചത്. സിനിമയിൽ വഴിത്തിരിവായ കഥാപാത്രമായിരുന്നു ഇത്. അതേ സമയം ഈ കഴിഞ്ഞ നവംബർ 21ന് ആയിരുനന്നു അഞ്ജലി നായർ വിവാഹിതയായത്.

സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്.
ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

നേരത്തെ ഫോട്ടോഗ്രാഫർ ആയ അനീഷ് ഉപാസനയെ അഞ്ജിലി വിവാഹം കഴിച്ചെങ്കിലും പിന്നീട് പിരിയുക ആയിരുന്നു. ആ ബന്ധത്തിൽ അഞ്ജലിക്ക് ഒരു മകളുണ്ട്. ആവണി എന്നാണ് മകളുടെ പേര്. അടുത്തിടെ രണ്ടാമത് ഒരു കുഞ്ഞിന് കൂടി അഞ്ജലി ജൻമം നൽകിയിരുന്നു.

താരം തന്നെയാണ് കുഞ്ഞു ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ പോലെ. ഒരു സ്വീറ്റ് ബേബി ഗേൾ. എല്ലാവരുടെയും അനുഗ്രഹം വേണം എന്ന് കുഞ്ഞിനും അജിത് രാജുവിനും ഒപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് അഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു.

Also Read
ആരാധകര്‍ ഏറെയുള്ളത് അരക്കെട്ടിലെ ടാറ്റുവിന്, പണി കിട്ടി, ഇനി ടാറ്റു ചെയ്യില്ല, അഷിക അശോകന്‍ പറയുന്നു

ഇപ്പോഴിതാ ഭർത്താവ് അജിത്തിനെകുറിച്ചും തന്റെ സിനിമാ വിശേഷങ്ങളും അഞ്ജലി നായർ പങ്കുവെച്ചതാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ദൃശ്യം 2 ചെയ്തതു കൊണ്ട് തമിഴിൽ നല്ലൊരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യാൻ അവസരം കിട്ടി. ദൃശ്യം കണ്ടിട്ടാണ് പലരും ക്യാരക്ടർ റോളുകളിലേക്ക് ഇപ്പോഴും വിളിക്കുന്നത്.തമിഴിൽ ഒരു സിനിമ ചെയ്യുന്നുണ്ട്. പിന്നെ ലാലേട്ടന്റെ മോൺസ്റ്റർ സിനിമ വരാനുണ്ട്. ആദിയും അമ്മു എന്നൊരു സിനിമ ചെയ്തിട്ടുണ്ട്.

സുരാജേട്ടനും റോഷനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ലിക്കർ അയലന്റ് എന്നൊരു സിനിമയുണ്ട്. ശലമോൻ എന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ സിനിമയും ഉണ്ട്. അജിത്തേട്ടനാണ് സിനിമ ചെയ്യുമ്പോൾ ലൊക്കേഷനിൽ ഒപ്പം വരുന്നതും ഇക്കാര്യങ്ങളെല്ലം നോട്ട് ചെയ്ത് വച്ച് കൃത്യമായി പറഞ്ഞ് തരുന്നതും.

എനിക്ക് കിട്ടിയത് പെർഫക്ട് പാട്‌നറെയാണ്. എനിക്കു വേണ്ടി എഴുതി വയ്ക്കപ്പെട്ട വ്യക്തിയാണെന്ന് എനിക്ക് പലപ്പോഴും അജിത്തേട്ടനെ കുറിച്ച് തോന്നിയിട്ടുണ്ട്. സിനിമയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും. ഓരോ ചെറിയ കാര്യങ്ങൾ പോലും നോക്കിയും കണ്ടും അറിഞ്ഞ് ചെയ്ത് തരും.

Advertisement