ആരാധകര്‍ ഏറെയുള്ളത് അരക്കെട്ടിലെ ടാറ്റുവിന്, പണി കിട്ടി, ഇനി ടാറ്റു ചെയ്യില്ല, അഷിക അശോകന്‍ പറയുന്നു

1872

സോഷ്യല്‍മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് അഷിക അശോകന്റേത്. ടിക് ടോക്കിലൂടെ എത്തി ഇന്ന് റീല്‍സിലും യൂട്യൂബിലുമെല്ലാം താരമായി മാറിയിരിക്കുകയാണ് അഷിക അശോകന്‍. ഒത്തിരി ഹ്രസ്വ ചിത്രങ്ങളിലൂം മ്യൂസിക് ആല്‍ബങ്ങളിലും അഷിക അഭിനയിച്ചിട്ടുണ്ട്.

Advertisements

നടന്‍ സജിനൊപ്പം ചെയ്ത അഷികയുടെ ശ്രീകാന്തിന്റെ ആദ്യരാത്രി എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് മോഡലിങിലും ഏറെ സജീവമായി മാറിയിരിക്കുകയാണ് അഷിക. ഇപ്പോഴിതാ അഷികയുടെ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

Also Read: ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു, ക്രൂരമായി മര്‍ദിച്ചു, സോഷ്യല്‍മീഡിയയിലെ വാര്‍ത്തകളില്‍ പ്രതികരിച്ച് അന്‍ഷിത

ഇപ്പോഴിതാ തന്റെ ശരീരത്തില്‍ ചെയ്ത ടാറ്റുവിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് അഷിക. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഷിക ഇക്കാര്യം പറയുന്നത്. കൈയ്യിലും കൈത്തണ്ടയിലും അരക്കെട്ടിലുമാണ് അഷിക ടാറ്റു ചെയ്തിരിക്കുന്നത്.

നടിയാവണം എന്ന് ആഗ്രഹിക്കുന്നതിന് ഒരുപാട് മുമ്പാണ് കൈത്തണ്ടയില്‍ ടാറ്റു ചെയ്തതെന്നും ആ ടാറ്റുവിന്റെ അര്‍ത്ഥം ‘നമ്മുടെ ജീവിതം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ വളരെ തീവ്രമായതും, മറ്റുചിലപ്പോള്‍ വളരെ ലൈറ്റ് ആയിട്ടുള്ളതും ആണ്’ എന്നാണെന്നും അഷിക കൂട്ടിച്ചേര്‍ത്തു.

ഇരുകൈയ്യിലും അടിച്ച ടാറ്റുവിന്റെ അര്‍ത്ഥം ജീവിതം മനോഹരം എന്നാണ്. അരക്കെട്ടില്‍ അടിച്ച ടാറ്റുഫീനിക്‌സിന്റേതാണെന്നും ഒത്തിരി ഫോട്ടോകള്‍ ഈ ടാറ്റുകളെല്ലാം കാണിച്ച് എടുത്തിട്ടുണ്ടെന്നും അഷിക പറയുന്നു. അരക്കെട്ടിലെ ടാറ്റുവിനാണ് ആരാധകര്‍ ഏറെയുള്ളതെന്നും ആ ടാറ്റുവിന് പ്രത്യേക ഫാന്‍സ് വരെ ഉണ്ടെന്നും അഷിക കൂട്ടിച്ചേര്‍ത്തു.

Also Read: ക്രഷ് ഉണ്ടോ എന്നാണ് ദേശീയ അവാര്‍ഡ് കിട്ടി അടുത്ത ദിവസം എന്നോട് ചോദിച്ച ചോദ്യം, അല്‍പ്പം നിലവാരം ആയിക്കൂടേ, അപര്‍ണ ബാലമുരളി പറയുന്നു

അതേസമയം, ഈ ടാറ്റുകളെല്ലാം കാരണം പല സംവിധായകരില്‍ നിന്നും തനിക്ക് വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അഷിക പറയുന്നു. ചില കഥാപാത്രങ്ങള്‍ക്ക് ടാറ്റു പറ്റില്ലായിരിക്കും അപ്പോള്‍ അതെല്ലാം കവര്‍ ചെയ്യേണ്ടി വരും ഇനി ടാറ്റു അടിക്കില്ലെന്നും അഷിക പറയുന്നു.

Advertisement