ഇനി ലഹരി ജീവിതത്തോട്, പ്രശ്‌നങ്ങളില്ലാതെ സന്തോഷത്തോടെ ജീവിക്കണം, നൗഫലുമായുള്ള വിവാഹത്തിന് പിന്നാലെ ലഹരി കേസുകളില്‍പ്പെട്ട നടി അശ്വതി ബാബു

314

ലഹരി കേസുകളില്‍ പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ – സീരിയല്‍ താരമായ നടി അശ്വതി ബാബു വിവാഹിതയായി. നൗഫല്‍ ആണ് അശ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അശ്വതിയും നൗഫലും ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്നു.

Advertisements

നൗഫല്‍ കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്തുവരികയാണ്. വലിയ ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി രജിസ്റ്റര്‍ മാരേജ് ആയിരുന്നു ഇരുവരുടെയും. നൗഫലിന്റെയും ്അശ്വതിയുടെയും വിവാഹ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Also Read: ആരാധകര്‍ ഏറെയുള്ളത് അരക്കെട്ടിലെ ടാറ്റുവിന്, പണി കിട്ടി, ഇനി ടാറ്റു ചെയ്യില്ല, അഷിക അശോകന്‍ പറയുന്നു

പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇനിയുള്ള കാലം സന്തോഷത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്ന് വിവാഹ ശേഷം അശ്വതി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയില്‍ കൂടുതല്‍ സജീവമാകണമെന്നും കൊച്ചിയില്‍ ഒരു ഷോപ്പ് തുടങ്ങുന്നതിനെപ്പറ്റി ആലോചനയിലാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ലഹരിക്ക് അടിമയായിരുന്ന അശ്വതി പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പരസ്യമായി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്ന അശ്വതിയെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് ജൂലൈയില്‍ നൗഫലിനൊപ്പം കൊച്ചിയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു.

Also Read; ജീവിതത്തില്‍ എടുത്ത കടുത്ത തീരുമാനം വെളിപ്പെടുത്തി ഹണി റോസ്, ഞെട്ടി ആരാധകര്‍

കൂടാതെ വിവാഹം വാഗ്ദാനം നല്‍കി തന്റെ സുഹൃത്ത് തന്നെ പലര്‍ക്കും കൈമാറിയിരുന്നുവെന്നും അശ്വതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ദുബായിയില്‍ വെച്ച് ലഹരി കേസില്‍പ്പെട്ട് അശ്വതി അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

Advertisement