ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീര്‍ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷന്‍ അഡ്വഞ്ചര്‍ സീരിയല്‍ ആയിരുന്നു പരസ്പരം. എന്നാല്‍ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല.
അതേ സമയം ടെലിവിഷന്‍ അവതാരിക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെട്ട വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്.
Also Read: അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല, ഈ മമ്മൂക്ക ഇതെന്ത് മനുഷ്യനാണ്, ടിഎന്‍ പ്രതാപന്‍ പറയുന്നു
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമയ ഗായത്രി തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. നടി എന്നതിലുപരി ഒരു സംവിധായി എന്ന പേരെടുക്കാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണിപ്പോള്‍ ഗായത്രി.
ഇപ്പോഴിതാ കലാരംഗത്ത് മികച്ച പ്രകടനം നടത്താന്‍ കുടുംബത്തില്‍ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി. ബിസിനസുകാരനായ അരണ്‍ ആണ് ഗായത്രിയുടെ ഭര്‍ത്താവ്.രണ്ടരവയസ്സുള്ള മകള്‍ ഉണ്ട് ഇരുവര്‍ക്കും. ജോലി വിട്ട് സിനിമയിലേക്ക് വരുന്നതിന് അരുണിന് താത്പര്യമില്ലായിരുന്നുവെന്നും അമ്മായി അമ്മയും അമ്മയും ചേര്‍ന്നാണ് അരുണിനെ സമ്മതിപ്പിച്ചതെന്നും ഗായത്രി പറയുന്നു.
മകളുടെ കാര്യവും അവര്‍ നോക്കിക്കോളും. രണ്ടുവീട്ടുകാരുടെയും പിന്തുണ വളരെ വലുതാണെന്നും താന്‍ എഴുതാന്‍ തുടങ്ങിയതും അച്ചപ്പം കഥകള് എന്ന കഥാ പുസ്തകം പുറത്തിറക്കിയതും അച്ഛന്റെ വലിയ പിന്തുണ കൊണ്ടാണെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.