ധോണിക്ക് ശേഷം മറ്റ് നാല് പേരുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെുത്തലുമായി നടി റായ് ലക്ഷ്മി

322088

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ സൂപ്പർ നായികയാണ് ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി. താര രാജാക്കാൻമാരായ മമ്മൂട്ടി മോഹൻലാൽ ഉൾപ്പടെ മലയാളത്തിലെ ഒട്ടമിക്ക എല്ലാ നായകന്മാരുടെയും നായികയായ അപൂർവം നടിമാരിൽ ഒരാൾ കൂടി ആയിരുന്നു റായ് ലക്ഷ്മി.

എന്നാൽ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവർക്ക് തിരിച്ചടിയായി. തമിഴിലും തെലുങ്കിലും എല്ലാം തിളങ്ങി നിന്നിരുന്ന റായ് ലക്ഷ്മി ഇടക്കാലത്ത് ഏറ്റ ഒരു മങ്ങലിന് ശേഷം വീണ്ടും തിരിച്ചെത്തിയുരുന്നു. അതും ബോളിവുഡിനെ ഇളക്കിമറിച്ച ജൂലി 2 എന്ന ചിത്രത്തിൽ കൂടി ആയിരുന്നു നടിയുടെ തിരിച്ചു വരവ്.

Advertisements

അതീവ ഗ്ലാമറസായിട്ട് ആയിരുന്നു ജൂലി 2 ൽ റായ്‌ലക്ഷ്മി എത്തിയത്. ഈ ചിത്രത്തിന്റെ റിലീസ് സമയത്ത് ഇതിന്റെ പ്രമോഷന്റെ ഭാഗമായി സ്‌പോട്‌ബോയ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ പഴയ പ്രണയ കഥകളും മറ്റും താരം വെളിപ്പെടുത്തിയിരുന്നു.

Also Read
കലാരംഗത്ത് പിന്തുണ നല്‍കിയത് അരുണും കുടുംബവും, അവര്‍ എന്റെ കരുത്താണ്, കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട ദീപ്തി ഐപിഎസ്

ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, ശ്രീശാന്ത് എന്നിവർ അടക്കമുള്ളവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമെല്ലാം നടി തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു റായ് ലക്ഷ്മി, ധോണിയാകട്ടെ ടീം ക്യാപ്റ്റനും.

എന്നാൽ അധികനാൾ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാർത്തകൾ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു.

അതേ സമയം ശ്രീശാന്തുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചെറിയൊരു സുഹൃത്ത് ബന്ധത്തെ നിങ്ങൾ അത്തരത്തിൽ ചിത്രീകരിക്കരുത്, ശ്രീയുമായി തനിക്കിപ്പോൾ ഒരു ബന്ധവുമില്ല എന്നായിരുന്നു നടിയുടെ മറുപടി. ചോദ്യം ധോണിയും ആയുള്ള പ്രണയത്തെപറ്റി ആയപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടി ഇരിക്കുന്നു.

അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര നാളുകളായി, അദ്ദേഹം ഇപ്പോൾ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു, ജീവിതത്തിൽ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോൾ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം എന്നായിരുന്നു റായി ലക്ഷ്മി പറഞ്ഞത്.

Also Read
ആദ്യരാത്രി കല്യാണത്തിനു മുമ്പ് കഴിഞ്ഞു, അഹങ്കാരി പെണ്ണാണ്, ചിലർ അമ്മായിയമ്മയെ വിളിച്ച് മോശം പറഞ്ഞു, അനുഭവം വെളിപ്പെടുത്തി നടി ആതിര മാധവ്

ധോണിയും ആയുളള പ്രണയ തകർച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാൻ ഡേറ്റ് ചെയ്തു.എന്നാൽ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല, എല്ലാവർക്കും ധോണിയെക്കുറിച്ചാണ് എഴുതാൻ താൽപര്യം. കാരണം അത് എഴുതിയാൽ സെൻസേഷണൽ വാർത്തയാകും.

ഞാൻ ധോണിയെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോൾ സിംഗിളാണ്, ഇപ്പോൾ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തിൽ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധയെന്നും റായ് ലക്ഷ്മി പറഞ്ഞിരുന്നു.

Advertisement