Home Entertainment Celebrities

ചേട്ടനെ പോലെ തന്നെ ഒരാൾ! നടൻ ദിലീപിന്റെ ഒരു ദിവസത്തെ ഉറക്കം കളഞ്ഞ അനുഭവം വെളിപ്പെടുത്തി മുകേഷ്

291

മലയാള സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തിൽ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്. എംഎൽഎ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷൻ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്.

യൂട്യൂബിൽ സ്വന്തമായി ചാനലുള്ള താരം പല രസകരമായ കാര്യങ്ങളും സിനിമയിലെ അണിയറക്കഥകളും എല്ലാം വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ നടൻ ദിലീപിനെ കുറിച്ച് മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാകുന്നത്.

Advertisements

മുകേഷും ദിലീപും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. താൻ കാരണം ദിലീപിന് ഉറക്കം വരാത്ത ദിനങ്ങൾ വരെ ഉണ്ടായെന്ന ഒരു രസകരമായ സംഭവത്തെ പറ്റി തുറന്ന് പറയുകയാണ് മുകേഷ്.

ALSO READ- ‘ലക്ഷകണക്കിന് ആരാധകരിൽ ഒരാളായിരുന്നു ഞാനും; ചിത്ര എന്റെ വാമഭാഗമായിരുന്നെങ്കിൽ; വിശദീകരിച്ച് സുരേഷ് ഗോപി

മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനലിൽ മുകേഷ് പറഞ്ഞതിങ്ങനെ: ഒരിക്കൽ രാത്രിയിൽ ദിലീപ് എന്നെ വിളിച്ചിരുന്നു. അപ്പോൾ സമയം രണ്ട് മണി ആയിരുന്നു. ഉറക്കം വരുന്നില്ലെന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ദിലീപ് ആ സമയം ഷൂട്ട് കഴിഞ്ഞ് വന്നതേയുള്ളു. അപ്പോൾ തന്നെ എന്നെ വിളിക്കുകയായിരുന്നു.

എന്നിട്ട്, ചേട്ടനെ പോലെ തമിഴ്നാട്ടിൽ ഒരാളുണ്ട്. ഞാൻ അയാളെ നേരിട്ട് കാണും. രാഷ്ട്രീയക്കാരനാണ്. അവിടുത്തെ ഏതോ ഒരു നേതാവാണ്. തിരഞ്ഞെടുപ്പിന് നിൽക്കുന്ന ചിത്രം ഞൻ കണ്ടുവെന്ന് പറഞ്ഞു.

ALSO READ- ‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന് മറുപടിയുമായി നടൻ വിനായകൻ; രോഷം അടങ്ങാതെ സോഷ്യൽമീഡിയ

ചേട്ടന്റേത് പോലെ തന്നെയാണ് കയ്യും കഴുത്തും തടിയും എല്ലാം എന്നും ദിലീപ് പറയാൻ തുടങ്ങി. പറയാതിരിക്കാൻ പറ്റാത്തതിനാലാണ് ഇക്കാര്യം ചേട്ടനോട് പറഞ്ഞ തെന്നും ദിലീപ് പറയുകയാണ്.

താനും പിന്നെ ഉറങ്ങി. രാവിലെ വിളിച്ചപ്പോഴാണ് ചേട്ടാ താൻ പൊള്ളാച്ചിയിലാണെന്നും അയാളുടെ വീട് കണ്ടത്താൻ പറ്റിയില്ലെന്നും പറഞ്ഞത്. അന്ന് പൊള്ളാച്ചി മാർക്കറ്റിൽ ആയിരുന്നു അന്ന് ദിലീപിന് ഷൂട്ടിങ്. മാർക്കറ്റിന് പുറത്തും എന്റെ മുഖസാദൃശ്യമുള്ള വ്യക്തിയുടെ കട്ട്ഔട്ട് വെച്ചിട്ടുണ്ടായിരുന്നു.

ഇതോടെ കഴിഞ്ഞാഴ്ച താനൊരു തമിഴ് സിനിമ ചെയ്തിരുന്നുവെന്നും താൻ ഇലക്ഷന് നിന്ന് ജയിക്കുന്ന ആളായിട്ടാണ് ആ സിനിമ ചെയ്തതെന്നും പറഞ്ഞപ്പോഴാണ് ദിലീപ് വിശ്വസിച്ചതെന്നും മുകേഷ് പറയുകയാണ്.

Advertisement