കാവ്യയും മഹാലക്ഷ്മിയും ഇല്ല, മകൾ മീനാക്ഷിക്കൊപ്പം ഗുരുവായൂരിൽ എത്തി ദിലീപ്; ഒപ്പം കൂട്ടിയത് സുരേഷ് ഗോപിയുടെ മകനേയും

8579

സിനിമയിൽ അത്ര സജീവമല്ല നടൻ ദിലീപ് ഇപ്പോൾ. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം ഇപ്പോൾ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് കുറച്ചു വർഷങ്ങളായി ചെയ്തിട്ടുള്ളത്. സിനിമകളുടെ വിജയ പരാജയങ്ങളൊന്നും താരത്തിനെ ബാധിക്കുന്നില്ല. ദേവാലയങ്ങളിൽ ദർശനം നടത്തിയും സ്വകാര്യവ്യക്തികളുടെ വിവാഹ ചടങ്ങിനെത്തുമ്പോഴും മാത്രമാണ് ദിലീപിനെയും കുടുംബത്തെയും ഇപ്പോൾ പുറംലോകത്ത് കാണാറുള്ളത്.

അതേസമയം, സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ദിലീപിന്റെ മകൾ മീനാക്ഷിക്കും ആരാധകർ ഏറെയാണ്. ടിക് ടോക് വീഡിയോകളിലും സുഹൃത്തുക്കളുടെ വിവാഹ ചടങ്ങിലുമൊക്കെ അർമാദിക്കുന്ന മാനാക്ഷിയുടെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നുമുണ്ട്.

Advertisements

ദിലീപും മകളും ഒന്നിച്ചെത്തുന്ന ആഘോഷ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലുമാണ്. അതേസമയം, ദിലീപാകട്ടെ സിനിമാലോകത്ത് നിന്ന് ഏറെക്കുറെ വിട്ടുനിൽക്കുന്ന രീതിയിലാണ്. താരം ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് ഇക്കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ്. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ റിലീസ് ചെയ്തത്.

ALSO READ- 14 വയസ്സായി, ഇപ്പോഴും ബെഡ്ഡിലും വീൽ ചെയറിലും തന്നെ, സംസാരിക്കത്തില്ല, ഒരു ദിവസം 1500 രൂപയുടെ മരുന്ന് വെച്ച് വേണം; മകളെ കുറിച്ച് സങ്കടത്തോടെ നടി സിന്ധു മനുവർമ്മ

ഇനി വോയ്‌സ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് ദിലീപിന്റേതായി റിലീസിനെത്തുന്നത്. ദിലീപിനെ നായകനാക്കി റാഫി ഒരുക്കുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. സൂപ്പർഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

അതേസമയം, സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത ദിലീപിന്റെ വിശേഷങ്ങൾ ആരാധക പേജുകളിലൂടെയാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ ദിലീപിന്റെ മീനാക്ഷിയോടൊപ്പമുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇരുവരും ഗുരുവായൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കുറച്ചേറെ നാളുകൾക്ക് ശേഷമാണ് മീനാക്ഷിയും ദിലീപും ഒരുമിച്ച് ഒരു പൊതുപരിപാടിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. വിവാഹ ചടങ്ങിൽ ഇരുവരും പങ്കെടുക്കുന്നതിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വെളുത്ത മുണ്ടും ഷർട്ടുമായിരുന്നു ദിലീപിന്റെ വേഷം. പ്രിൻഡ് പാറ്റേണിലുള്ള നീല നിറത്തിലുള്ള ചുരിദാറിൽ തിളങ്ങുകയാണ് മീനാക്ഷി. കൂടാതെ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവിനൊപ്പവും നടനും മിമിക്രി താരവുമായ ടിനി ടോമിനും കുടുംബത്തിനുമൊപ്പമുള്ള മീനാക്ഷിയുടേയും ദിലീപിന്റേയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം, മീനാക്ഷിയെ പോലെ തന്നെ സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും താരപുത്രൻ മാധവ് സുരേഷ് ഗോപി പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇടയ്‌ക്കെല്ലാം അച്ഛനൊപ്പം മാധവും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ALSO READ- കേരള ചരിത്രത്തിൽ നമ്പി നാരായണന് ശേഷം ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്: തുറന്നടിച്ച് രാഹുൽ ഈശ്വർ

അതേസമയം ദിലീപിന്റേയും മീനാക്ഷിയുടേയും പുതിയ ഫോട്ടോകൾ വൈറലായതോടെ താരത്തിന്റെ ഭാര്യ കാവ്യയേയും ഇളയമകൾ മഹാലക്ഷ്മിയേയും സോഷ്യൽമീഡിയ തിരക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഫ്‌ലോറൽ അനാർക്കലിയിൽ തിളങ്ങി നിൽക്കുന്ന തന്റെ പുതിയ ഫോട്ടോകൾ മീനാക്ഷി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. സോഷ്യൽമീഡിയയിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരം കൂടിയാണ് മീനാക്ഷി. മഞ്ജു വാര്യരുമായി ദിലീപ് പിരിഞ്ഞപ്പോൾ മീനാക്ഷി തന്നെയാണ് അച്ഛനൊപ്പം പോകാമെന്ന തീരുമാനമെടുത്തത്.

രണ്ടാമത് വിവാഹിതനാകാമെന്ന ആലോചന വന്നപ്പോഴും മകളുടെ സമ്മതവും അഭിപ്രായവുമാണ് താൻ ആദ്യം ചോദിച്ചതെന്ന് ദിലീപ് തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിരണ്ട് വയസുകാരിയായ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ്. മീനാക്ഷിയും നടി നമിത പ്രമോദും വളരെ അടുത്ത സുഹൃത്തുക്കളാണ്.

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവനും അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. അനിയത്തി മഹാലക്ഷ്മിക്ക് ഒപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisement