മദ്യപിച്ച് ഫിറ്റായി കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ? സെക് സിനിടയിൽ ഉറങ്ങിയിട്ടുണ്ടോ, കുക്കുവിന്റേയും ലിജോയുടേയും കിളി പറത്തിയ ചോദ്യങ്ങളുമായി ദീപ

2849

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഡാൻസറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായും കുക്കു എത്തുന്നുണ്ട്.

ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. പ്രണയകാലത്തെ വിശേഷങ്ങൾ ഒക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

Advertisements

എന്നാൽ എല്ലാത്തിനും മറുപടി നൽകി സുന്ദരമായി ഈ ദ്‌നപതികളുടെ വിവാഹ ജീവിതം മുന്നോട്ട് പോവുകയാണ്. രണ്ടുപേരും രണ്ട് മതത്തിൽ പെട്ടവരാണെന്നും വിവാഹശേഷവും അങ്ങനെ തന്നെയാണെന്നുമാണ് ദമ്പതികളുടെ മറുപടി.

ഇരുവരുടേയും യൂട്യൂബ് ചാനലും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. ചാനലിലൂടെ രസകരമായ വീഡിയോസുമായി കുക്കുവും ദീപയും എത്താറുണ്ട്. ഏറ്റവും പുതിയതായി നെവർ ഹാവ് ഐ എവർ എന്ന സെഗ്മെന്റുമായിട്ടാണ് താരങ്ങൾ എത്തിയത്. താരദമ്പതിമാർക്കൊപ്പം നടൻ ലിജോ ലോനപ്പനാണ് ഇത്തവണ ഉള്ളത്.

ദീപ തയ്യാറാക്കിയ കിടിലൻ ചോദ്യങ്ങൾക്ക് ലിജോയും കുക്കുവും ചേർന്ന് മറുപടി പറയുകയാണ്. തുടക്കത്തിൽ നിസാരമെന്ന് തോന്നിപ്പിക്കുമെങ്കിലും കിളി പോകുന്ന ചോദ്യങ്ങളാണ് കുക്കുവിനും ലിജോയ്ക്കുമായി ദീപ കരുതി വെച്ചിരിക്കുന്നത്. എന്നാൽ നന്നായി തന്നെ ചോദ്യങ്ങളോട് പ്രതികരിച്ച ഇരുവരും ദീപയ്ക്കും തിരിച്ച് കിടിലൻ ചോദ്യങ്ങൾ നൽകിയിരുന്നു.

Also Read
പതിനാറാം വയസ്സിൽ വൈശാലിയുടെ സെറ്റിൽ വെച്ച് തുടങ്ങിയ പ്രണയം 10 കൊല്ലം നീണ്ടു, ഒടുവിൽ വിവാഹവും വിവാഹ മോചനവും, വൈശാലിയുടെയും ഋഷ്യശൃംഗന്റെയും യഥാർത്ഥ ജീവിതം ഇങ്ങനെ

നൈസ് ചോദ്യങ്ങളല്ലേ നീ ചോദിക്കുക എന്ന് കുക്കുവും ലിജോയും ചോദിക്കുകയാണ്. എന്നാൽ ചെറിയ ചില കുത്സിതങ്ങൾ ഉണ്ടാവുമെന്ന് ദീപ സൂചിപ്പിച്ചു. തിരിച്ചും ചോദ്യം ദീപയ്ക്കും ലഭിക്കുമെന്ന് താരങ്ങളും ഇതോടെ തിരിച്ചടിച്ചു. അങ്ങനെ ഒന്നാമത്തെ ചോദ്യം ബെറ്റ് വച്ച തോറ്റിട്ടുണ്ടോ എന്നായിരുന്നു. ഒത്തിരി തവണ തനിക്കത് സംഭവിച്ചിട്ടുണ്ടെന്ന് ലിജോ പറഞ്ഞു. എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ഒത്തിരി പെൺകുട്ടികളുടെ ഹൃദയം മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു ലിജോയുടെ മറുപടി. മാത്രമല്ല അപ്പന്റെ കീശയിൽ നിന്നും കാശ് അടിച്ച് മാറ്റിയതായും ലിജോ സൂചിപ്പിച്ചു.

ഫ്‌ളൈറ്റ് ബുക്ക് ചെയ്തിട്ട് മിസായി പോയിട്ടുണ്ടോ, മദ്യപിച്ച് ഫിറ്റായി കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ, ഫേസ്ബുക്കിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ആരുടെയെങ്കിലും കല്യാണം മുടക്കിയിട്ടുണ്ടോ, തന്റേത് അല്ലാതെ മറ്റാരുടെയെങ്കിലും അണ്ടർവെയർ ഉപയോഗിച്ചിട്ടുണ്ടോ എന്നിങ്ങനെ വേറിട്ട ചോദ്യങ്ങളാണ് ദീപ ചോദിച്ചത്.

ഇതിനിടെ, ലിജോയെയും കുക്കുവിനേയും ഞെട്ടിച്ച ചോദ്യവും ദീപയുടെ ഭാഗത്തുനിന്നും ഉണ്ടായി. സെ ക്‌സ് ചെയ്യുമ്പോൾ ഉറങ്ങി പോയിട്ടുണ്ടോ എന്നായിരുന്നു ദീപയുടെ ആ ചോദ്യം.

Also Read
ആ സിനിമയിൽ മുകേഷിന്റെ നായിക ആവാമെന്ന് ഏറ്റ മഞ്ജു വാര്യർ അവസാന നിമിഷം പിൻമാറി, കാരണം ഇങ്ങനെ, വെളിപ്പെടുത്തി സംവിധായകൻ

ചോദ്യം കേട്ടതും ഇരുവരും ഞെട്ടി. പിന്നീട് അതെന്ത് ചോദ്യമാണ്. അത് എങ്ങനെയാണെന്ന് വിശദീകരിക്കണം. ഒരുമാതിരി ചോദ്യമായി പോയി. ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കാൻ പാടില്ലെന്നുമൊക്കെ കുക്കു പറയുന്നുണ്ട്. ബയോളജിക്കലി സൈന്റിഫിക്കലി ഒരു മനുഷ്യന്റെ ശരീരത്തിൽ ഏറ്റവും കൂടുതൽ രക്തയോട്ടം നടക്കുന്ന സമയം അതാണ്. ആ സമയത്ത് എന്തായാലും ഉറങ്ങി പോവില്ല. നമ്മുടെ ശരീരം ചൂടായിരിക്കുന്ന സമയമാണത്. കല്യാണം കഴിക്കാത്തവരും കുഞ്ഞ് കുട്ടികളും ദീപ ചേച്ചിയുടെ ഒരു തെറ്റായി ഇതിനെ കാണണമെന്ന് ലിജോയും കുക്കുവും പറയുന്നു.

പിന്നീട് ദീപയുടെ ചോദ്യങ്ങൾക്ക് ശേഷം കുക്കുവും ലിജോയും തിരിച്ച് ചോദിച്ച് തുടങ്ങി. ജീവിതത്തിൽ എടുത്ത ഏതെങ്കിലും തീരുമാനം തെറ്റായി പോയെന്ന് തോന്നിയിട്ടുണ്ടോ? എന്നായിരുന്നു ഒരു ചോദ്യം. കല്യാണം കുറച്ചൂടി കഴിഞ്ഞിട്ട് അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ നടത്തിയാൽ മതിയായിരുന്നു. അതിന് വേണ്ടി കുറച്ചൂടി കാത്ത് നിൽക്കാമായിരുന്നെന്ന് തോന്നിയിരുന്നെന്നാണ് ഇതിനോട് ദീപ പ്രതികരിച്ചത്.

Advertisement