നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ ഇന്ന് മലയാള സിനിമയില്‍ തിളങ്ങുന്ന താരമാണ് ദിലീഷ് പോത്തന്‍. ഇന്ന് മലയാള സിനിമയിലെ മികച്ച സംവിധാകരില്‍ ഒരാളാണ് അദ്ദേഹം. നേരത്തെ തന്നെ അദ്ദേഹം അഭിനയത്തില്‍ സജീവമായിരുന്നു.

എന്നാല്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു ദിലീഷ് പോത്തന്‍ സംവിധായകന്റെ കുപ്പായമണിഞ്ഞത്. തന്റെ ആദ്യ ചിത്രത്തിന് തന്നെ ദിലീഷ് പോത്തനെ തേടി ദേശീയ അവാര്‍ഡുകളുമെത്തി. ശ്യാം പുഷ്‌കരനായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
മഹേഷിന്റെ പ്രതികാരം മലയാള സിനിമയിലെ മികച്ച സിനിമകളിലൊന്നാണ്. ഇന്നത്തെ മലയാള സിനിമയിലെ ട്രെന്‍ഡായ റിയലിസ്റ്റിക് സിനിമകള്‍ക്ക് തുടക്കം കുറിച്ചത് മഹേഷിന്റെ പ്രതികാരമായിരുന്നു. അതിന് ശേഷവും അദ്ദേഹം സിനിമകള്‍ ചെയ്തു.

ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ദിലീഷ് പോത്തന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഇരുവര്‍ക്കൊപ്പവും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ കഥയൊന്നും തയ്യാറല്ലെന്നും തന്റെ ആഗ്രഹത്തെ കുറിച്ച് അവരോട് പറഞ്ഞിട്ടുണ്ടെന്നും ദിലീഷ് പോത്തന്‍ പറയുന്നു.
കഴിഞ്ഞ പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കുന്ന നടന്മാരാണ് ഇരുവരും. അത്രയും കഴിവുള്ള നടന്മാര്‍ക്കൊപ്പം സിനിമ ചെയ്യണമെന്നത് ഏതൊരു സംവിധായകന്റെയും ആഗ്രഹമായിരിക്കുമെന്നും ദിലീഷ് പോത്തന്‍ പറയുന്നു.
            








