ഞങ്ങള്‍ ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞത് 14 വര്‍ഷം, ഇന്ന് ആരെയും പ്രോത്സാഹിപ്പിക്കില്ല, തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

36

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഗായകന്‍ കൂടിയാണ് എംജി.

Advertisements

പ്രശസ്ത സംഗീതജ്ഞന്‍ ആയിരുന്ന മലബാര്‍ ഗോപാലന്‍ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാര്‍ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരന്‍ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാര്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Also Read:ബാല സാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടില്ല, എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്, തമിഴില്‍ കത്തിപ്പടരുന്ന വിവാദങ്ങളില്‍ തുറന്നടിച്ച് മമിത ബൈജു

എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമര്‍ശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വര്‍ഷത്തോളം ലിവിങ് ടുഗെതര്‍ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാര്‍ വിവാഹിതനായത്.

ഇപ്പോഴിതാ തന്റെ കല്യാണത്തിനെ കുറിച്ച് എംജി ശ്രീകുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അന്ന് താന്‍ ലിവിഹ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നുവെങ്കിലും ഇന്ന് താന്‍ അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും തങ്ങള്‍ മൂംബികയില്‍ വെച്ചായിരുന്നു വിവാഹിതരായതെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Also Read:മകന് ചികിത്സാസഹായം ചോദിച്ചെത്തിയ യുവതിയെ ആട്ടിപ്പായിച്ച് സുരേഷ് ഗോപി, തുണയായെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്ത് എംവി ഗോവിന്ദന്‍, അമ്മയെയും കുഞ്ഞിനെയും ഇനി കേരളം ഏറ്റെടുക്കും

തനിക്ക് മിമിക്രിക്കാരെ വലിയ കാര്യമാണ്. തന്നെ അനുകരിക്കുന്ന ഒത്തിരി കലാകാരന്മാരുണ്ടെന്നും പതിനായരം ആയിരുന്നു ആദ്യം അവര്‍ക്ക് തന്നില്‍ നിന്നും കിട്ടിയതെന്നും അത് പറഞ്ഞതോടെ അവര്‍ തന്നെ അനുകരിക്കുന്നതിന്റെ ശക്തി കൂട്ടിയെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Advertisement