ക്ഷണിക്കപ്പെടാത്ത അതിഥി! ദിലീഷ് പോത്തനോടൊപ്പം നിൽക്കുന്ന കുടുംബ ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ് ; എന്തോ ഒരു മണം അടിക്കുന്നുണ്ടെന്ന് ആരാധകർ

106

മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായരാണ് ജീത്തു ജോസഫും ദിലീഷ് പോത്തനും. സംവിധായകൻ എന്നതിലുപരി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയിട്ടുള്ള നടൻ കൂടിയാണ്
ദിലീഷ് പോത്തൻ. ഇപ്പോഴിതാ ഇരുവരും ചേർന്നുള്ളൊരു ചിത്രം സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

ജീത്തുവിൻറെ വീട്ടിൽ എത്തിയിരിക്കുകയാണ് ദിലീഷ് പോത്തൻ. അപ്രതീക്ഷിതമായ ഒരു അതിഥി വീട്ടിലെത്തിയപ്പോൾ എന്ന് കുറിച്ചുകൊണ്ട് ജീത്തു തന്നെയാണ് ദിലീഷ് പോത്തനോടൊപ്പം നിൽക്കുന്ന കുടുംബ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജീത്തുവും ഭാര്യ ലിൻഡയും രണ്ട് മക്കളും ചിത്രത്തിൽ ഒപ്പമുണ്ട്.

Advertisements

Also read

പൊതുവെ സ്വർണ്ണത്തോട് താൽപര്യമില്ല! എന്നാൽ കാഴ്ചയിലെ ഭംഗിക്ക് വേണ്ടി കുറച്ച് ആഭരണങ്ങൾ അണിയുന്നുണ്ട്, സുഹൃത്താണ് വിവാഹസാരി ഒരുക്കുന്നത് ; വിശേഷങ്ങൾ പങ്കു വച്ച് എലീന പടിയ്ക്കൽ

 

View this post on Instagram

 

A post shared by Jeethu Joseph (@jeethu4ever)

ക്ഷണിക്കപ്പെടാത്ത അതിഥിയെ ഇങ്ങനെയല്ലല്ലോ സാധാരണ പരിചരിക്കുന്നത്, എന്തോ ഒരു മണം അടിക്കുന്നുണ്ട്, പോത്തേട്ടൻറെ ബ്രില്ല്യൻസും ജീത്തുവേട്ടൻറെ മാസ്റ്റർ ബ്രില്ല്യൻസും ചേരുന്ന പടം, സംതിങ് ഫിഷി എന്നൊക്കെ രസകരമായ നിരവധി കമൻറുകൾ ചിത്രത്തിന് താഴെ ലഭിച്ചിട്ടുമുണ്ട്.

ഡിറ്റക്ടീവ് എന്ന സിനിമയൊരുക്കി മലയാളത്തിൽ സംവിധായകനിരയിലേക്ക് പ്രവേശിച്ച ജീത്തു, മമ്മി ആൻഡ് മി, മൈ ബോസ്, മെമ്മറീസ്, ദൃശ്യം, പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി, ഊഴം, ആദി, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, ദി ബോഡി, തമ്പി, ദൃശ്യം 2 തുടങ്ങി നിരവധി സിനിമകൾ ഒരുക്കി ശ്രദ്ധ നേടുകയുണ്ടായി. റാം, 12ത് മാൻ തുടങ്ങിയ സിനിമകളാണ് ഇപ്പോൾ ഒരുക്കുന്നത്.

Also read

വീണ്ടും സണ്ണി ലിയോൺ ശശികുമാറിനൊപ്പം തമിഴിൽ ; സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമായി താരം

മഹേഷിൻറെ പ്രതികാരം എന്ന സിനിമയൊരുക്കിയാണ് ദിലീഷ് പോത്തൻ സ്വതന്ത്ര സംവിധായകനായത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി തുടങ്ങിയവയാണ് അതിന് ശേഷം ഒരുക്കിയ സിനിമകൾ. സോൾട്ട് ആൻഡ് പെപ്പർ, ഇടുക്കി ഗോൾഡ്, ഇയ്യോബിൻറെ പുസ്തകം, എന്നും എപ്പോഴും, റാണി പത്മിനി, ഗപ്പി, രക്ഷാധികാരി ബൈജു, സിഐഎ, മാലിക് തുടങ്ങിയ നിരവധി സിനിമകളിൽ അദ്ദേഹം മികച്ച അഭിനയം കാഴ്ച വച്ചിട്ടുമുണ്ട്.

Advertisement