Home Entertainment Celebrities

പൊതുവെ സ്വർണ്ണത്തോട് താൽപര്യമില്ല! എന്നാൽ കാഴ്ചയിലെ ഭംഗിക്ക് വേണ്ടി കുറച്ച് ആഭരണങ്ങൾ അണിയുന്നുണ്ട്, സുഹൃത്താണ് വിവാഹസാരി ഒരുക്കുന്നത് ; വിശേഷങ്ങൾ പങ്കു വച്ച് എലീന പടിയ്ക്കൽ

75

അഭിനേത്രിയായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് എലീന പടിക്കൽ. വിവാഹ ഒരുക്കങ്ങളിലാണ് എലീന ഇപ്പോൾ. രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വെച്ചാണ് വിവാഹ ചടങ്ങ് നടത്തുന്നത്. കോവിഡ് കാലമായതിനാൽ ലളിതമായാണ് വിവാഹം നടത്തുന്നത്.

സുഹൃത്താണ് എലീനയ്ക്കായി വിവാഹസാരി ഒരുക്കുന്നത്. സിംപിളായ സാരിയാണ് താൻ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് എലീന പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു എലീന വിശേഷങ്ങൾ പങ്കുവെച്ചത്.

Advertisements

Also read

വീണ്ടും സണ്ണി ലിയോൺ ശശികുമാറിനൊപ്പം തമിഴിൽ ; സൗത്ത് ഇന്ത്യൻ സിനിമകളിൽ സജീവമായി താരം

സുഹൃത്തായ ആര്യ നായരാണ് എലീനയ്ക്കായി വിവാഹ സാരി ഒരുക്കുന്നത്. രോഹിത്തിന്റേയും എലീനയുടേയും പേരിലെ ആദ്യാക്ഷരങ്ങൾ ചേർത്തുവെച്ചുള്ള ഡിസൈനാണ്. മാതാപിതാക്കളുടെ പേര് സാരിയിൽ എഴുതണമെന്നായിരുന്നു എലീന പറഞ്ഞത്. തങ്ങളുടെ ആശംസ കൂടി വേണമെന്നായിരുന്നു അപ്പനും അമ്മയും പറഞ്ഞത്.

അതെന്താണെന്നുള്ളത് സർപ്രൈസാണ്. സാരി കിട്ടുന്ന സമയത്തേ അത് അറിയുള്ളൂവെന്നും എലീന പറയുന്നു. ഹിന്ദു, ക്രിസ്ത്യൻ രീതി സമന്വയിപ്പിച്ചാണ് വിവാഹം നടത്തുന്നത്. റിസപ്ഷന് ക്രിസ്ത്യൻ വെഡ്ഡിങ് ലുക്കാണ് തീരുമാനിച്ചിട്ടുള്ളത്.

പൊതുവെ സ്വർണ്ണത്തോട് താൽപര്യമില്ല. എന്നാൽ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹമായതിനാൽ കാഴ്ചയിലെ ഭംഗിക്ക് വേണ്ടി കുറച്ച് ആഭരണങ്ങൾ അണിയുന്നുണ്ടെന്നും എലീന പറയുന്നു. വിവാഹത്തിന്റെ ചടങ്ങുകളൊന്നും തീരുമാനിച്ചിട്ടില്ല. അതിഥികളെ ക്ഷണിച്ച് തുടങ്ങിയിട്ടില്ല. ലോക് ഡൗൺ മാനദണ്ഡങ്ങൾ എങ്ങനെയാവുമെന്നറിയില്ലല്ലോ, അതൊക്കെ നോക്കിയേ ചടങ്ങുകൾ പ്ലാൻ ചെയ്യൂയെന്നും താരം പറയുന്നുണ്ട്.

Also read

ഒരു അമ്മ എന്ന നിലയിൽ എന്റെ കുട്ടികൾക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം ; ആദ്യമായി മൗനം വെടിഞ്ഞ് ശിൽപ ഷെട്ടി

ഒരു സുഹൃത്താണ് വിവാഹത്തിനായി ഇനി കുറച്ച് ദിവസമേയുള്ളൂ എന്നോർമ്മിപ്പിച്ചത്. എന്നെ പിരിഞ്ഞ് നിൽക്കുന്ന കാര്യമോർത്ത് അമ്മ സങ്കടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വിവാഹ ശേഷം ഞാൻ ഇവിടേക്ക് വരുമോയെന്നൊക്കെ ഓർത്താണ് അമ്മയ്ക്ക് സങ്കടം.

ഷൂട്ടുള്ളതിനാൽ വിവാഹശേഷം അധികം വൈകാതെ തന്നെ വീട്ടിലേക്ക് തിരിച്ചെത്തും. ഷൂട്ടിന് അവിടെ നിന്നും പോവാനെളുപ്പമാണ്. പുതിയൊരു ഫാമിലിയെക്കൂടി കിട്ടുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താനെന്നും എലീന പറയുന്നു.

എലീനയുടേയും രോഹിത്തിന്റേയും പ്രണയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തറിഞ്ഞതിന് ശേഷമാണ് പ്രണയം പറഞ്ഞത്. എലീനയുടെ സ്വഭാവത്തിന്റെ വിപരീതമാണ് രോഹിത്തിന്റെ പ്രകൃതം. അങ്ങനെയുള്ളവർക്കിടയിൽ നല്ല കെമിസ്ട്രി വർക്കൗട്ട് ചെയ്യുമല്ലോ, എനിക്ക് പറ്റിയ ആളാണെന്ന് തോന്നിയപ്പോഴാണ് താൻ പ്രൊപ്പോസ് ചെയ്തതെന്ന് രോഹിത് പറഞ്ഞിരുന്നു. ആദ്യ തവണ നിരസിച്ചുവെങ്കിലും പിന്നീട് എലീനയും പ്രണയം തുറന്ന പറയുകയായിരുന്നു.

 

Advertisement