ഞാനൊരു റൈഡര്‍, പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങള്‍ കാണുക എന്നതാണ് ലക്ഷ്യം, യാത്രകളോടുള്ള അടങ്ങാത്ത പ്രണയം വെളിപ്പെടുത്തി ദില്‍ഷ പ്രസന്നന്‍

126

കഴിഞ്ഞ നാല് സീസണുകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ബിഗ് ബോസ് സീസണ്‍ ആയിരുന്നു ഇക്കഴിഞ്ഞത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത വിജയി ആയ സീസണ്‍ കൂടി ആയിരുന്നു ഇത്. ദില്‍ഷ പ്രസന്നന്‍ കപ്പ് ഉയര്‍ത്തിയത് ചരിത്രം തിരുത്തിക്കുറിച്ചായിരുന്നു.

നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ ബിഗ് ബോസ് വീട്ടിലെ ഗെയിമുകളില്‍ എല്ലാം മികവ് പുലര്‍ത്തിയിരുന്നു. എന്നാല്‍ ഷോ പൂര്‍ത്തിയായതോടെ താരത്തിന് നേരെ വലിയ വിമര്‍ശനമാണ് ഒരു കൂട്ടര്‍ അഴിച്ചുവിട്ടത്. ദില്‍ഷയുടെ വിജയം അര്‍ഹിക്കാത്തതാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

Advertisements

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈ ബര്‍ ആക്ര മണ മാണ് ദില്‍ഷയ്ക്കും കുടുംബത്തിനും പോലും നേരിടേണ്ടി വന്നത്. തന്റെ മിന്നും വിജയത്തിനിടയിലും ഇത്തരം കാര്യങ്ങള്‍ ദില്‍ഷയെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് ദില്‍ഷ.

Also Read: നേരില്‍ കണ്ട് പരിചയപ്പെടണം, അതാണ് ഏറ്റവും വലിയ ആഗ്രഹം, മമ്മൂക്കയെ സൈക്കിളില്‍ പിന്തുടര്‍ന്ന് ക്യാമറയിലാക്കിയ റാഫി പറയുന്നു

യാത്രകളോട് അടങ്ങാത്ത പ്രണയമാണ് ദില്‍ഷയ്ക്ക്. ഇപ്പോഴിതാ തന്റെ യാത്രകളോടുള്ള പ്രണയത്തെ കുറിച്ചും താന്‍ നടത്തിയ യാത്രകളെ കുറിച്ചും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ദില്‍ഷ. ഒത്തിരിയേറെ മനോഹരമായ സ്ഥലങ്ങള്‍ ഇവിടെയുണ്ടെന്നും അതൊന്നും കാണാതെ ഈ ഭൂമി വിട്ടു പോകുക എന്നത് തനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും ദില്‍ഷ പറയുന്നു.

തന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യം എന്നത് പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങള്‍ കാണുക എന്നതാണെന്നും കുടുംബത്തോടൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും യാത്രകള്‍ പോകാറുണ്ടെന്നും പലതും ഹൃദയത്തില്‍തൊട്ട സ്ഥലങ്ങളാണെന്നും ദില്‍ഷ പറയുന്നു.

”ഞാനൊരു റൈഡര്‍ ആണ്. വീട്ടിലൊരു ഹിമാലയന്‍ ബൈക്കുണ്ട്. ജോലി ചെയ്തിരുന്ന ബെംഗളൂരുവില്‍നിന്ന് സ്വദേശമായ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രകള്‍ അതിലായിരുന്നു. ഞാനും അനിയത്തിയും ചേര്‍ന്ന് ബൈക്കില്‍ ഒരു ഉത്തരേന്ത്യന്‍ ട്രിപ്പിന് പദ്ധതിയിട്ടിരുന്നു.’ എന്ന് ദില്‍ഷ പറയുന്നു.

എന്നാല്‍ കോവിഡ് വില്ലനായതോടെ അത് നടന്നില്ലെന്നും എന്നെങ്കിലും നടക്കുമെന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നു. കുടുംബസമേതം നടത്തുന്ന യാത്രകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അത്തരം യാത്രകള്‍ക്കായി സമയം മാറ്റിവെക്കാറുണ്ടെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.

Also Read: എല്ലാം മറന്ന് അതീവ സന്തോഷത്തിൽ ഓണം കെങ്കേമമാക്കി ദിലീപും കാവ്യയും മീനൂട്ടിയും മഹാലക്ഷ്മിയും, മലയാളികളുടെ പ്രിയ താരകുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങൾ വൈറൽ

അനിയത്തിയ്ക്കും തന്റെ ഒരു സുഹൃത്തിനുമൊപ്പം ഒരു നോര്‍ത്ത് ഇന്ത്യന്‍ യാത്ര നടത്തിയിരുന്നുവെന്നും പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, കശ്മീര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് പോയതെന്നും ദില്‍ഷ പറയുന്നു. ലഡാക്കില്‍ പോകണം എന്ന ആഗ്രഹമുണ്ടെന്നും അതല്ലാതെ ഒരുപാട് സ്ഥലങ്ങളും മനസ്സിലുണ്ടെന്നും ദില്‍ഷ പറയുന്നു.

Advertisement