സിനിമയോടുള്ള ആവേശം നഷ്ടമായി, ഒരു ബ്രേക്ക് എടുത്തത് മനഃപൂര്‍വ്വം, പത്മപ്രിയ പറയുന്നു

213

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ ആയ നടിയാണ് ലക്ഷ്മി പ്രിയ. ഡല്‍ഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യന്‍ സിനിമയില്‍ ആണ് സജീവമായി നില നിന്നത്. 2005ലാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം പുറത്തിറങ്ങുന്നത്.

അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം സെയ്ഫ് അലി ഖാന്‍ നായകനായി 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിനയന്റെ 1999 പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലൂടെയാണ് പത്മപ്രിയ അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

Advertisements

നടി പ്രവീണ മലയാളത്തില്‍ കൈകാര്യം ചെയ്ത വേഷം മനോഹരമായി അവതരിപ്പിച്ചതുകൊണ്ടുതന്നെ പിന്നീട് നിരവധി അവസരങ്ങളാണ് പത്മപ്രിയയ്ക്ക് സിനിമ രംഗത്ത് ലഭിച്ചത്. കാഴ്ച എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.

Also Read: ഞാനൊരു റൈഡര്‍, പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങള്‍ കാണുക എന്നതാണ് ലക്ഷ്യം, യാത്രകളോടുള്ള അടങ്ങാത്ത പ്രണയം വെളിപ്പെടുത്തി ദില്‍ഷ പ്രസന്നന്‍

അതിനു ശേഷം മമ്മൂട്ടിയുടെ തന്നെ ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. ഞെട്ടിക്കുന്ന പ്രകടനവുമായി മോഹന്‍ലാലിന്റെ വടക്കുംനാഥന്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി പത്മപ്രിയയുടെ പേരും എഴുതുക ആയിരുന്നു.

മലയാള സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് പത്മപ്രിയ. സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത് അറിഞ്ഞുകൊണ്ടെടുത്ത തീരുമാനമായിരുന്നുവെന്ന് നടി പറയുന്നു.

”ശരിക്കും സിനിമ വേറെ ഒരു ലോകമാണല്ലോ. ഞാന്‍ നടിയാകണം എന്നൊന്നും തീരുമാനിച്ച് സിനിമയിലേക്ക് വന്നതല്ല. ഞാന്‍ ഒരു സാധാരണ മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നാണ്. പഠനമൊക്കെ കഴിഞ്ഞു ജോലി ചെയ്യുന്ന സമയത്താണ് സിനിമയിലേക്ക് വരുന്നത്. ” പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

Also Read: നേരില്‍ കണ്ട് പരിചയപ്പെടണം, അതാണ് ഏറ്റവും വലിയ ആഗ്രഹം, മമ്മൂക്കയെ സൈക്കിളില്‍ പിന്തുടര്‍ന്ന് ക്യാമറയിലാക്കിയ റാഫി പറയുന്നു

സിനിമ എന്നത് ഞാന്‍ ജോലി ആയോ ഹോബി ആയോ എടുത്തിരുന്നില്ല അതുവരെ. പിന്നെ എനിക്ക് ഒരുപാട് നല്ല സംവിധായകരുടെ ഒപ്പമെല്ലാം പ്രവര്‍ത്തിക്കാനും നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചു. മലയാളി അല്ലാത്ത എനിക്ക് ഇവിടെ ലഭിച്ച സ്‌നേഹം വളരെ വലുതാണ്.” പത്മപ്രിയ പറയുന്നു.

” പക്ഷേ കരിയറിന്റെ നല്ല സമയത്ത് നില്‍ക്കുമ്പോള്‍ എനിക്ക് എന്തോ സിനിമയോടുള്ള ആവേശം നഷ്ടമായി. ഒരു നടിയെന്ന നിലയില്‍ എന്റെ റിലവന്‍സ് മനസിലാകാതെ ആയി. അതുകൊണ്ടാണ് ബ്രേക്ക് എടുത്തത്. പീന്നിട് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് പോളിസി ചെയ്യാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. അത് ചെയ്തു” എന്ന് താരം പറഞ്ഞു.

Advertisement