എവിടെ ഒന്നിച്ച് പോയാലും അടി, പക്ഷേ വരദ ആരേയും മോശമാക്കി സംസാരിക്കില്ല, വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും വരദയെ വാനോളം പുകഴ്ത്തി ജിഷിന്‍

1453

മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. അമല എന്ന ഇരുവരും ഒരുമിച്ച് അഭിനയിച്ച പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.

Advertisements

പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും.തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Also Read: സിനിമയോടുള്ള ആവേശം നഷ്ടമായി, ഒരു ബ്രേക്ക് എടുത്തത് മനഃപൂര്‍വ്വം, പത്മപ്രിയ പറയുന്നു

ഇപ്പോഴിതാ, ഡിവോഴ്‌സിനെക്കുറിച്ചും തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ടുള്ള ജിഷിന്റെ അഭിമുഖമാണ് വൈറലായിരിക്കുന്നത്. ഒരു നടിയുടെ കൂടെ ആളുകള്‍ പിടിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവല്ലോ അതിലെ സത്യാവസ്ഥ എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് അന്ന് ആ കാറിലുണ്ടായിരുന്നത് ഞാനല്ലെന്ന് അമ്മയ്ക്കും ഭാര്യയ്ക്കും അറിയാവുന്നതാണെന്നായിരുന്നു ജിഷിന്റെ മറുപടി.

അതൊരു വ്യാജപ്രചാരണമായിരുന്നു. യൂട്യൂബില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. അത് നീ അല്ല എന്ന കാര്യം എല്ലാവരോടും പറയാനായി ആവശ്യപ്പെട്ടത് അമ്മയാണെന്ന് ജിഷിന്‍ പറയുന്നു. ഈ സംഭവത്തില്‍ വരദ പറഞ്ഞത് വേറെ വല്ലവരുമാണ് പറഞ്ഞതെങ്കില്‍ വിശ്വസിക്കാം, ഈ പറഞ്ഞ ആളായത് കൊണ്ട് വിശ്വസിക്കാനാവില്ലെന്നായിരുന്നുവെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഞാനൊരു റൈഡര്‍, പണം സമ്പാദിക്കുക, യാത്ര ചെയ്യുക, പരമാവധി സ്ഥലങ്ങള്‍ കാണുക എന്നതാണ് ലക്ഷ്യം, യാത്രകളോടുള്ള അടങ്ങാത്ത പ്രണയം വെളിപ്പെടുത്തി ദില്‍ഷ പ്രസന്നന്‍

സെറ്റില്‍ നിന്നാണ് വരദയെ പ്രണയിച്ചിട്ടുള്ളതെന്ന് ജിഷിന്‍ കൂട്ടിച്ചേര്‍ത്തു. വരദയ്ക്ക് അഭിനയം മാത്രമല്ല സംവിധാനത്തിലും കഴിവുണ്ട്. ആരേയും മോശമാക്കി സംസാരിക്കുന്ന ക്യാരക്ടറല്ല വരദയുടേത്. പക്ഷേ ഞങ്ങള്‍ എവിടെ ഒന്നിച്ച് പോയാലും അടിയാണെന്നും തങ്ങള്‍ ഇതുവരെ ഡിവോഴ്‌സായിട്ടില്ലെന്നും ആവുമ്പോള്‍ പറയാമെന്നും ജിഷിന്‍ പറഞ്ഞു.

Advertisement