‘പ്രണയം തോന്നിയാൽ നടത്തി തരാമെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്’; ഡോ. റോബിനോട് പ്രണയമാണെന്ന് ഒടുവിൽ സമ്മതിച്ച് ദിൽഷ? ബിഗ്‌ബോസിൽ മറ്റൊരു പേളിഷ് ജോഡിയോ?

1764

ബിഗ് ബോസ് ഷോ മത്സരം കുറഞ്ഞമത്സരാർത്ഥികളിലേക്ക് ചുരുങ്ങിയതോടെ മത്സരം കടുകടുക്കുകയും ചെയ്തിരിക്കുകയാണ്. പലവിധത്തിലുള്ള തന്ത്രങ്ങളുമായി മത്സരിക്കാനെത്തിയവർ തമ്മിലുള്ള യുദ്ധം പ്രേക്ഷകർക്കും ഹരമാവുകയാണ്. വോട്ടിനായി അറ്റാ ക്കിങ് ഗെയിം കളിക്കുന്നവരും സ്‌നേഹത്തിൽ ചാലിച്ച സംസാരം കൊണ്ടും പ്രണയം കൊണ്ടു പോലും മത്സരത്തിൽ വിജയിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. മൈൻഡ് ഗെയിം ഉൾപ്പടെയുള്ള തന്ത്രങ്ങളും ഗ്രൂപ്പിസവും എല്ലാം ഇപ്പോൾ പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്.

ഗെയിം മുന്നോട്ട് പോകുന്നതിനിടെ ജാസ്മിൻ പുറത്തുപോയതും തൊട്ടുപിന്നാലെ ഡോ. റോബിനെ പുറത്താക്കിയതുമെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ബിഗ്‌ബോസ് വീട്ടിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ കൂടുതൽ ഗെയിമിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്.

Advertisements

റോബിനെ പുറത്താക്കിയതോടെ ബിഗ്‌ബോസിന് തെിരെ തന്നെ ഒരു പറ്റം ആളുകൾ തിരിഞ്ഞിരുന്നു. ഡോക്ടറുടെ ഫാൻസെന്ന വിശേഷിപ്പിക്കുന്ന ആരാധകർ പ്രതിഷേധപ്രകടനങ്ങൾ പോലും നടത്തി. എന്നാലും ശക്തരായ മത്സരാർത്ഥികൾക്ക് തന്നെ പുറത്തേക്കുള്ള വാതിൽ തുറന്നുകൊടുത്ത ബിഗ്‌ബോസിന്റെ സ്ട്രാറ്റർജി പ്രേക്ഷകരെ പോലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ വോട്ടും ശ്രദ്ധിച്ച് രേഖപ്പെടുത്തുന്ന തിരക്കിലാണ് ബിഗ്‌ബോസ് ആരാധകരും.

ALSO READ- ജേർണലിസ്റ്റുകൾ കാരണം പ്രണയിച്ചു; അമ്മ കാരണം സിനിമകൾ നഷ്ടമായി, ജയറാമിന് പഴയ ബഹുമാനമൊന്നും ഇപ്പോഴില്ല: മനസ് തുറന്ന് പാർവതി

അറ്റാക്കിങ് ഗെയിമിന് പ്രാധാന്യം നൽകി മുന്നോട്ട് പോയിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ ഫേക്ക് ആണെന്ന് തുറന്ന് പറഞ്ഞ മത്സരത്തിൽ മുന്നേറുമ്പോൾ പോലും ആറാധകർ വർധിക്കുകയല്ലാതെ കുറഞ്ഞിരുന്നില്ല. സ്വയമായി ടാസ്‌ക്കുകളിൽ ജയിക്കുന്നതിനേക്കാൾ കൂടുതൽ തന്ത്രങ്ങൾ റോബിൻ മെനഞ്ഞിരുന്നത് മറ്റ് മത്സരാർഥികളെ മാനസികമായി തളർത്താനും അവരെ പുറത്താക്കാനുമായിരുന്നു. ഇക്കാരണത്താൽ പലർക്കും റോബിനോട് വലിയ വെറുപ്പും ഉണ്ടായിരുന്നു.

എന്നാൽ മത്സരാർത്ഥികളിൽ ദിൽഷയോട് പ്രത്യേക സ്‌നേഹം കാണിച്ചിരുന്ന റോബിന്റെ പെരുമാറ്റം പ്രണയമാണെന്ന് തുടക്കം മുതൽ ചർച്ചയുണ്ടായിരുന്നു. റോബിൻ എല്ലാ കാര്യങ്ങളും ദിൽഷയോട് തുറന്ന് പറയുന്നത് പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു. ഇതിനിടെ റോബിൻ ദിൽഷയോട് തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തതോടെ ഇരുവരും മറ്റൊരു പേളിഷ് ജോഡിയാകുമോ എന്നായിരുന്നു ആരാധകരും ഉറ്റുനോക്കിയിരുന്നത്.

എങ്കിലും റോബിന്റെ ഗെയിം സ്ട്രാറ്റർജി അറിയുന്നവർ റോബിന് ദിൽഷയോടുള്ള അടുപ്പം പ്രണയമാണെന്ന് വിശ്വസിക്കാൻ മടിച്ചിരുന്നു. റോബിൻ ദിൽഷയ്ക്ക് കിട്ടുന്ന പ്രേക്ഷക പിന്തുണ തന്നിലേക്ക് അടുപ്പിക്കാനും യൂത്തിന്റെ വോട്ട് വാങ്ങാനുമാണ് പ്രണയനാടകം കളിക്കുന്നതെന്നായിരുന്നു ഉയർന്ന സംശയങ്ങൾ.

ബിഗ്‌ബോസ് ഷോയിലെ കണ്ടസ്റ്റൻസ് തന്നെ റോബിൻ പ്രണയ നാടകം കളിക്കുകയാണെന്നാണ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ദിൽഷയെ ബാധിച്ചിരുന്നില്ല. റോബിൻ പ്രണയം പറഞ്ഞപ്പോൾ തനിക്ക് അങ്ങനൊന്ന് തോന്നിയിട്ടില്ലെന്നും റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നുമാണ് അന്ന് ദിൽഷ മറുപടി പറഞ്ഞത്.

പക്ഷെ, ദിൽഷയുടെ മനസിൽ റോബിനോട് പ്രണയമുണ്ടെന്നാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്. ഗെയിമിൽ ഉടനീളം ദിൽഷയും റോബിനും സ്‌നേഹ ബന്ധം സൂക്ഷിച്ചിരുന്നു. വീട്ടിൽ ആരെയാണ് ഏറ്റവുമിഷ്ടമെന്ന അവതാരകൻ മോഹൻലാലിന്റെ ചോദ്യത്തിന് ഇരുവരും പരസ്പരം പേരുകൾ എഴുതി നൽകിയത് ആരാധകർക്ക് മറക്കാനാകാത്ത നിമിഷമാണ്.

പിന്നീട് റോബിൻ റിയാസിനെ തല്ലിയതിനെ തുടർന്ന് ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ഏറ്റവുംകൂടുതൽ സങ്കടപ്പെട്ടതും കരഞ്ഞതും ദിൽഷയാണ്. ഇനി മുതൽ താൻ റോബിന് വേണ്ടി കളിച്ച് വിന്നറാകുമെന്ന ദിൽഷയുടെ ശപഥവും പ്രേക്ഷകർ ഓർക്കുന്നുണ്ട്.

ALSO READ- താരവിവാഹത്തിൽ നയൻസ് നാത്തൂന് സമ്മാനിച്ചത് വിലപിടിപ്പുള്ള ഈ സമ്മാനങ്ങൾ; വിക്കിയുടെ നയൻസിനുള്ള സമ്മാനത്തിൽ ത്രില്ലടിച്ച് ആരാധകർ

റോബിനെ വിഷമിപ്പിച്ചവരേയും റോബിനെ പുറത്താക്കാൻ തന്ത്രങ്ങൾ മെനഞ്ഞവരേയും തിരിഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് ഇപ്പോൾ ദിൽഷ. തന്റേത് ലവ് സ്ട്രാറ്റർജി അല്ലെന്നും ദിൽഷ പുറത്തുവന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിക്കാമെന്നും ഗെയിമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോബിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബിഗ്‌ബോസ് വീടിനുള്ളിൽ ആയതുകൊണ്ട് ദിൽഷയ്ക്ക് കൃത്യമായ മറുപടി പറയാൻ കഴിയില്ലെന്നും അവൾ പുറത്തിറങ്ങിയാൽ അഭിപ്രായം ചോദിച്ച് എല്ലാവരുടേയും സമ്മതത്തോടെ അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും റോബിൻ പല അഭിമുഖങ്ങളിലും പറയുന്നുണ്ട്.

അതേസമയം, വീടിനുള്ളിലുള്ള ദിൽഷയാകട്ടെ റോബിനോട് പ്രണയമുള്ള തരത്തിലാണ് പെരുമാറുന്നത്. ഇപ്പോൾ അത് തുറന്ന് സമ്മതിക്കുന്ന തരത്തിലുള്ള വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയുമാകുന്നുണ്ട്. ബ്ലെസ്ലിയുമായുള്ള സംസാരത്തിനിടയിലാണ് ദിൽഷ റോബിനോടുള്ള പ്രണയത്തെ കുറിച്ച് തുറന്നുപറയുന്നത്.

ഗെയിം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിഗ്‌ബോസ് വീടിനുള്ളിൽ ചെല്ലുമ്പോൾ പ്രണയം പോലെ എന്തെങ്കിലും തോന്നിയാൽ പുറത്തിറങ്ങിയ ശേഷം അന്വേഷിച്ച് നല്ലതാണെങ്കിൽ നടത്തിതരാമെന്ന് ചേച്ചിയും വീട്ടുകാരുമെല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് ദിൽഷയുടെ വെളിപ്പെടുത്തൽ.

‘എനിക്ക് ആരോടെങ്കിലും പ്രണയം തോന്നിയാലും ഞാൻ അത് ഇവിടെ വെച്ച് കാണിക്കില്ല. വീട്ടിൽ പോയി അച്ഛനോടും അമ്മയോടുമെല്ലാം ആലോചിക്കണം. എനിക്ക് അവരുടെ സമ്മതം വേണം. എന്നിട്ട് മാത്രമെ ഒരു തീരുമാനത്തിൽ എത്തൂ. എന്റെ കുടുംബം അത്രത്തോളം എന്നെ പിന്തുണക്കുന്നവരാണ്. അവരെ വിഷമിപ്പിക്കാൻ ഞാൻ തയ്യാറല്ല.’- എന്നാണ് ദിൽഷ ബ്ലെസ്ലിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisement