താരവിവാഹത്തിൽ നയൻസ് നാത്തൂന് സമ്മാനിച്ചത് വിലപിടിപ്പുള്ള ഈ സമ്മാനങ്ങൾ; വിക്കിയുടെ നയൻസിനുള്ള സമ്മാനത്തിൽ ത്രില്ലടിച്ച് ആരാധകർ

185

മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ താരറാണി നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും അത്യാഡംബരവിവാഹവാർത്തയും ചിത്രങ്ങളുമാണ് സോഷ്യൽമീഡിയയെ ഭരിക്കുന്നത്. വിവാഹത്തിൽ പങ്കെടുത്ത അതിഥികളും വിവാഹത്തിലെ ഒരുക്കങ്ങളും സംബന്ധിച്ച ഓരോ വാർത്തയ്ക്കുമായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിർവാദത്തോടെയാണ് വിക്കിയും നയൻസും ഒന്നായത്. ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

എഴുവർഷത്തെ താരപ്രണയം മഹാബലിപുരം ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചാണ് പൂവണിഞ്ഞത്. നടൻ രജനീകാന്ത്, ഷാരൂഖ് ഖാൻ, സാമന്ത മലയാളത്തിൽ നിന്നും ദിലീപ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരെല്ലാം തന്നെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

Advertisements

കാർത്തി, വിജയ് സേതുപതി, സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്‌ലി തുടങ്ങിയവരും വിവാഹവേദിയെ പൗഢഗംഭീരമാക്കി. വിവാഹചടങ്ങുകൾ അതീവസുരക്ഷയോടെയും സ്വകാര്യതയോടെയുമാണ് പൂർത്തിയാക്കിയത്. മാധ്യമങ്ങൾക്കെല്ലാം വിവാഹവേദിയിൽ വിലക്കുണ്ടായിരുന്നു. വിക്കിയും നയൻസുമായി അടുത്തബന്ധമുള്ളവർ പുറത്തുവിട്ട ചിത്രങ്ങൾ മാത്രമാണ് ഇതുവരെ ലഭ്യമാക്കിയിട്ടുള്ളത്.

ALSO READ- അന്ന് മമ്മൂക്ക അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ പോയി കണ്ണാടിയിൽ ഇടിച്ചേനെ, അതിനെ കുറിച്ച് ഞാൻ മമ്മൂക്കയോട് ചോദിച്ചിട്ടില്ല, ഇത് വരെ പറഞ്ഞിട്ടുമില്ല, വെളിപ്പെടുത്തലുമായി പാർവ്വതി

അഴകിന്റെ നേർചിത്രമായി സിന്ദൂര നിറത്തിലുള്ള നെറ്റ് സാരിയുടുത്ത നയൻസ് രാജകുമാരിയെ വെല്ലുന്ന അഴകിലാണ് വിവാഹവേദിയിലെത്തിയത്. സിൽക്ക് വേഷത്തിൽ തമിഴ് പയ്യനായെത്തിയ വിഘ്‌നേശ് ശിവൻ നയൻസിനെ താലി ചാർത്തുന്ന ദൃശ്യങ്ങൾ പുറത്തെത്തി നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു.

ആരും ശ്രദ്ധിക്കുന്ന അഴകിൽ നയൻസിനെ അണിയിച്ചൊരുക്കിയത് പ്രമുഖ സ്‌റ്റൈലിസ്റ്റായ സെലീന നതാനിയാണ്. മുംബൈയിൽ നിന്നുള്ള ജോനികയാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തത്. അൺകട്ട് എമറാൾഡ് ഡിസൈനിലെ ആഭരണങ്ങൾക്കൊപ്പം വജ്രം പതിച്ച മാലകളും വിവാഹദിനത്തിൽ ശ്രദ്ധേയമായിരുന്നു. ജെയ്ഡ് ബൈ മോണിക്ക ആൻഡ് കരിഷ്മ ഒരുക്കിയ വിവാഹവസ്ത്രങ്ങൾ ഏതൊരുതാരവിവാഹത്തേയും വെല്ലുന്ന തരത്തിലുള്ളതാണ്.

അതേസമയം, നയൻതാര വിവാഹദിനത്തിൽ അണിഞ്ഞ എമറാൾഡ് ആഭരണങ്ങൾ വിക്കി സമ്മാനിച്ചതാണെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അഞ്ച് കോടിയുടെ സമ്മാനമാണ് വിഘ്‌നേഷ് നയൻസിന് നൽകിയത്. നയൻസാകട്ടെ 20 കോടിയുടെ ബംഗ്ലാവാണ് വിക്കിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ALSO READ- എന്നെ പ്രേമിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു ബന്ധമുണ്ട്, കൂടാതെ വേറൊരു കൂട്ടിയുമായി അയാൾ പ്രണയിത്തിലായി, തന്നെ ചതിച്ച കാമുകനെ കുറിച്ച് അന്ന ചാക്കോ

ഇതിനിടെ, വിക്കിയുടെ കുടുംബത്തിലെ അംഗമായി മാറിയ നയൻസ് കുടുംബാംഗങ്ങൾക്കെല്ലാം വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. തന്റെ നാത്തൂനും വിക്കിയുടെ സഹോദരിയുമായ ഐശ്വര്യയ്ക്ക് നയൻസ് വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്. വിക്കിയുടെ സഹോദരിക്കൊപ്പം അടുത്ത ബന്ധുക്കൾക്കും നയൻസ് വിവാഹ വേദിയിൽ വെച്ച് സ്‌പെഷ്യൽ ഗിഫ്റ്റുകൾ കൈമാറിയിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്കും വിലപിടിപ്പുള്ള സമ്മാനങ്ങളാണ് നയൻസും വിക്കിയും ഒരുക്കിയത്.

തെന്നിന്ത്യൻ താരങ്ങളായ കാർത്തി, വിജയ് സേതുപതി, സൂര്യ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ദിവ്യ ദർശിനി, വസന്ത് രവി, സംവിധായകൻ ആറ്റ്‌ലി തുടങ്ങിയവരും നയൻസിന്റെ വിവാഹത്തിന് എത്തിയിരുന്നു. അഴകിന്റെ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയെത്തിയ നയൻസിന്റെ ചിത്രങ്ങളും അടിമുടി തമിഴ് പയ്യനായെത്തിയ വരൻ വിഘ്‌നേശ് ശിവന്റെ ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയ ഭരിക്കുന്നത്.

Advertisement